Image

ബൈഡന്റെ റേറ്റിംഗിൽ വീണ്ടും ഇടിവ്

Published on 25 August, 2021
ബൈഡന്റെ റേറ്റിംഗിൽ വീണ്ടും ഇടിവ്

അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യത്തെ  ഒഴിപ്പിക്കുന്ന വിഷയം  കൈകാര്യം ചെയ്തതുമായി  ബന്ധപ്പെട്ട്  പ്രസിഡന്റ് ബൈഡന്റെ അംഗീകാര റേറ്റിംഗുകളിൽ ഇടിവ് തുടരുകയാണ്. 

ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച യുഎസ്എ ടുഡേ/സഫോൾക്ക് യൂണിവേഴ്സിറ്റി വോട്ടെടുപ്പിൽ, പ്രസിഡന്റ് യോഗ്യനാണെന്ന് നാൽപ്പത്തിയൊന്ന് ശതമാനം അമേരിക്കക്കാർ അംഗീകരിച്ചപ്പോൾ , 55 ശതമാനം പേർ എതിർപ്പ് രേഖപ്പെടുത്തി.

   അഫ്ഗാനിസ്ഥാനിൽ നിന്ന്  യുഎസ് സൈന്യത്തെ പിൻവലിക്കാൻ ബൈഡൻ ഉത്തരവിട്ടതിനെത്തുടർന്ന്  താലിബാൻ അധികാരമേറ്റത്തോടെയാണ്   കഴിഞ്ഞ ആഴ്ചയിൽ  ബൈഡന്റെ  റേറ്റിംഗുകൾ 50 ശതമാനത്തിൽ താഴെയാകാൻ തുടങ്ങിയത്.

വ്യാഴാഴ്ച മുതൽ തിങ്കൾ വരെ നടത്തിയ സർവേയിൽ, 20 വർഷം അമേരിക്കൻ സൈന്യത്തെ വിന്യസിപ്പിച്ച ശേഷം ഇപ്പോൾ  അഫ്ഗാനിസ്ഥാൻ വിടാനുള്ള ഭരണകൂടത്തിന്റെ  തീരുമാനത്തെ പിന്തുണയ്ക്കുന്നതായി  53 ശതമാനം അമേരിക്കക്കാർ അഭിപ്രായപ്പെട്ടപ്പോൾ  62 %  ഒഴിപ്പിക്കൽ നടപടിയെ എതിർത്തു.


 കോവിഡ് -19 കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് റേറ്റിംഗ്  കഷ്ടിച്ച് 50 ശതമാനമാണ്.
 സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിൽ  39 ശതമാനം പേർ  ബൈഡനെ അംഗീകരിക്കുന്നതായും സർവേയിൽ കണ്ടെത്തി.

അൽ-ക്വയ്ദ സെപ്റ്റംബർ 11-ന് നടത്തിയ ഭീകരാക്രമണത്തിനു ശേഷം 2001-ൽ ആരംഭിച്ച യുദ്ധത്തിന്റെ ഉത്തരവാദിത്തം മുൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിനാണെന്ന് 62 % പേർ അഭിപ്രായപ്പെട്ടു.



അഫ്ഗാനിൽ  'ബ്ലാക്ക് ഹോക്ക് ഡൗൺ' ദുരന്തം ആവർത്തിച്ചേക്കുമോ എന്ന്  ബൈഡന് ഭയം 
അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിന് പുറത്ത് അമേരിക്കക്കാരെ രക്ഷിക്കാൻ അമേരിക്കൻ സൈന്യത്തെ അനുവദിക്കാൻ പ്രസിഡന്റ് ബൈഡൻ വിമുഖത കാണിച്ചത്തിന്റെ കാരണം അദ്ദേഹം വെളിപ്പെടുത്തി. സോമാലിയയിൽ 18 അമേരിക്കൻ സൈനികരുടെ മരണത്തിന് കാരണമായ "ബ്ലാക്ക് ഹോക്ക് ഡൗൺ" ദുരന്തം ആവർത്തിക്കുമെന്ന് താൻ  ഭയപ്പെടുന്നതുകൊണ്ടാണ് അങ്ങനൊരു നിലപാടെടുത്തതെന്ന് ബൈഡൻ പറഞ്ഞു.

 മൊഗാദിഷുവിൽ 1993 ൽ  സോമാലിയൻ പ്രസിഡന്റ് മുഹമ്മദ് ഫറ എയ്ദിദിന്  വിശ്വസ്തരായ  രണ്ടുപേർ സഞ്ചരിച്ച സികോർസ്കി UH-60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ റോക്കറ്റ്-ഗ്രെനേഡുകൾ ഉപയോഗിച്ച് തകർത്തിരുന്നു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട  അമേരിക്കൻ സൈനികരുടെ മൃദദേഹങ്ങൾ  നഗര തെരുവുകളിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെ ചിത്രങ്ങൾ അക്കാലത്ത് പ്രചരിച്ചിരുന്നു. ആ സംഭവത്തിന്റെ മാതൃക ആവർത്തിക്കുമോ എന്ന ഭയമാണ് ബൈഡനെ അലട്ടുന്നത്.














 







 

                                                                                                                         
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക