Image

മെക്സിക്കോയിലേക്കൊരു യാത്ര (സണ്ണി മാളിയേക്കൽ)

Published on 26 August, 2021
മെക്സിക്കോയിലേക്കൊരു യാത്ര (സണ്ണി മാളിയേക്കൽ)
ഡാളസിൽ നിന്നും മൂന്നുദിവസത്തെ യാത്രക്ക് പുറപെട്ടതാണ് .കൂടെ ഒരു കൂട്ടക്കാരനും.ഡാളസിൽ  നിന്നും അതിരാവിലെ പുറപ്പെട്ടു ടെക്സാസ്-  മെക്സിക്കോ അതിർത്തി പ്രദേശമായ മെക്കലനിൽ  എത്തിച്ചേർന്നപ്പോൾ ഏകദേശം മൂന്നുമണിയായിരുന്നു  .അവിടെ വലിയ തോതിൽ ഓറഞ്ചു കൃഷി നടത്തിവരുന്ന മലയാളിയുടെ ഓറഞ്ചു തോട്ടം സന്ദർശിച്ചു  അന്ന് രാത്രി അവിടെ ചിലവഴിച്ചു .പിറ്റേദിവസം അതിരാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം ഏകദേശം ഇരുപതു മിനിറ്റു കാറിൽ സഞ്ചരിച്ചപ്പോൾ മെക്സിക്കോ അതിർത്തിയിൽ എത്തിച്ചേർന്നു.കസ്റ്റം പരിശോധനക്കു ശേഷം മെക്സിക്കോ ബോർഡറിൽ കെട്ടിയുയർത്തിയിരുന്ന അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിക്കുവാൻ അവസരംലഭിച്ചു  അവിടെ കണ്ട കാഴ്ച്ച  ഏതൊരു മനുഷ്യ ഹ്‌റദയത്തെയും വേദനിപ്പിക്കുന്നയായിരുന്നു

ലാറ്റിനമേരിക്കയിലെ നോർത്തേൺ ട്രയാങ്കിൾ എന്നറിയപ്പെടുന്ന എൽ സാൽവഡോർ ,  ഗോട്ടിമാല,  ഹോണ്ടുറാസ്,  എന്നിവിടങ്ങളിലെ രാഷ്ട്രീയ അരാജകത്വവും ,അഞ്ചോളം വരുന്ന അതിദാരുണ ചുഴലിക്കാറ്റും, പട്ടിണിമരണങ്ങളും ,കൊലപാതകങ്ങളും ഭക്ഷണത്തിനു വേണ്ടിയുള്ള വ്യഭിചാരവും മയക്കുമരുന്ന് ട്രാഫിക്കും  അതിലുപരി  വ്യാപകമായ കോവിഡ്  മഹാമാരി  ഇവയിൽ നിന്നൊക്കെ തിന്  ഏകദേശം രണ്ടായിരത്തിൽപരം മൈൽ അഥവാ   3200 കിലോമീറ്റർ  മാസങ്ങളോളം സഞ്ചരിച്ച് മെക്സിക്കോ അതിർത്തിയിൽ aministy കുഞ്ഞുങ്ങളുമായി 100 ഡിഗ്രി താപനിലയിൽ അതായത്   , പൊതുനിരത്തിൽ ദിവസങ്ങളായി പ്രതീക്ഷയർപ്പിച്ച് കഴിയുന്ന കുഞ്ഞു കുട്ടികൾ ഉൾപ്പെടുന്ന കുടുമ്പങ്ങളുടെ കാഴ്ച ക രളലിയിപ്പിക്കുന്നതായിരുന്നു . 

1986- 2000  കാലഘട്ടത്തിൽ 7 പൊതു മാപ്പിലൂടെ ( അമിനിസ്റ്റി) IRCA,NACARA,HRIFA,& Life Act)  ഏകദേശം ആറു മില്യൻ ഗ്രീൻകാർഡ്   ഇഷ്യൂ ചെയ്ത ഗ്രീൻകാർഡ് സിസ്റ്റം 2001  സെപ്റ്റംബറിൽ 11 ടെററിസ്റ്റ് അറ്റാക്കിന് ശേഷം  ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കർശന നടപടികൾ സ്വീകരിച്ചു വരികയായിരുന്നു. 1954 mile (3145KM)  ദൈർഘ്യമുള്ള യുഎസ് മെക്സിക്കോ ബോർഡർ 2011  ആദ്യഘട്ടത്തിൽ 649 മൈലും  1044 കിലോമീറ്റർ ,  രണ്ടാംഘട്ടത്തിൽ 52 മൈൽ അതായത് 84 കിലോമീറ്റർ 18 -27  അടി ഉയരത്തിൽ  മെക്സിക്കോ യുഎസ് ബോർഡർ വാൾ നിർമ്മിച്ചത് ലോകശ്രദ്ധ നേടിയിരുന്നു.

പുതിയ കുടിയേറ്റ നിയമങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് മെക്സിക്കോ അതിർത്തിയിൽ  പ്രത്യേകിച്ച് മെക്കാനി ലെ റൈനോസ് അതിർത്തിയിൽ  ദിവസങ്ങളായി കൈകുഞ്ഞുമായി ഒരു നേരത്തെ ഭക്ഷണം പ്രതീക്ഷിച്ച് കഴിയുന്ന സാധാരണ ജനങ്ങളെ കാഴ്ച കേരളലിയിപ്പിക്കുന്നതായിരുന്നു.ഇവിടെ കഴിയുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏതു സർക്കാർ തയാറാകും എന്നതാണ് ചോദ്യചിഹ്നമായി അവശേഷിക്കുന്നത് .
മെക്സിക്കോയിലേക്കൊരു യാത്ര (സണ്ണി മാളിയേക്കൽ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക