Image

നിനക്കായ്: കവിത, ആര്യ ആൻ ജോൺസ്‌

Published on 26 August, 2021
നിനക്കായ്: കവിത, ആര്യ ആൻ ജോൺസ്‌
മഴ പെയ്തു തോർന്നപ്പോൾ 
നാമ്പിട്ട സ്നേഹം ചുവന്നു 
തുടുത്തിരുന്നു, ഇന്നലെയുടെ 
സങ്കടങ്ങളിൽ വിരിഞ്ഞ 
ഭംഗിയുള്ള റോസാപ്പൂ ഇതളുകൾ
 പോലെ 

*****  ***** *****

ഇന്നിന്റെ തൂലികയിൽ  അറി 
യാതെ പോയൊരു അലിവും,
മറന്നുവച്ച ഹൃദയത്തിലെ 
ഉപ്പും നയനപാത്രങ്ങളിൽ 
നിറച്ച്, വാതിൽ പടിമേൽ  അത് 
എന്നെയും നിന്നെയും കാത്ത് 
കാത്തിരിക്കുന്നു 


*****  ***** *****

അറിയുന്നോ, പുലരിയിലെ 
ശ്വാസക്കാറ്റിൽ വെളിച്ചങ്ങൾ 
നിറഞ്ഞപ്പോഴും, രാവിൽ 
താരങ്ങളെ അത്രയും 
പേര് ചൊല്ലി വിളിച്ച്, 
രഹസ്യങ്ങൾ കൂട്ടി വച്ചൊരു 
പ്രണയമുണ്ടായിരുന്നു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക