Image

എന്തൊരു നാണക്കേട്.. കാത്തിരുന്ന് കണ്ടുകൂടെ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 26 August, 2021
എന്തൊരു നാണക്കേട്.. കാത്തിരുന്ന് കണ്ടുകൂടെ (ലേഖനം: സാം നിലമ്പള്ളില്‍)
‘നിന്നെ അടുത്ത ഉത്സവത്തിന് കണ്ടോളാം’ അടികൊണ്ടു വീണവന്‍ ഇങ്ങനെ വീരവാദം മുഴക്കുന്നതുപോലെയാണ് ലോക രാജ്യങ്ങളുടെ മുന്‍പില്‍ അപമാനിതനായ ബൈഡന്റെ ആക്രോശം. അഫ്ഗാനിസ്ഥാനില്‍നിന്ന് ദ്രുതഗതിയില്‍ സൈന്യത്തെ പിന്‍വലിച്ച് താലിബാനെ ഭരണമേല്‍പിച്ച പ്രസിഡണ്ട് സഖ്യകക്ഷികളായ യൂറോപ്യന്‍ രാജ്യങ്ങളെപോലും വഞ്ചിച്ചിരിക്കയാണ്. അഫ്ഗാന്‍ യുദ്ധത്തില്‍ അമേരിക്കയോടൊപ്പം പങ്കെടുത്ത ബ്രിട്ടനും ഫ്രാന്‍സും വെട്ടിലായിരിക്കയാണ്. പരസ്യമായിട്ടല്ലെങ്കിലും അവരും അമേരിക്കന്‍ നിലപാടിനെ പരിഹസിക്കുന്നു.

സൈന്യത്തെ പിന്‍വലിച്ചിട്ട് താലിബാനെ ‘അങ്ങനെ ചെയ്തു കളയും ഇങ്ങനെ ചെയ്തുകളയുമെന്ന്’ ബൈഡന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ? മുഖം രക്ഷിക്കാനല്ലേ ഇദ്ദേഹം വീരവാദം മുഴക്കുന്നത്? താലിബാന്റെ കയ്യില്‍ അഫ്ഗാനിസ്ഥാനെ ഏല്‍പിച്ചിട്ട് ഇനി എന്തുചെയ്യാനാണ്? ഇനിയൊരിക്കലും അമേരിക്ക അഫ്ഗാനില്‍ യുദ്ധംചെയ്യാന്‍ പോവില്ല. താലിബാന്‍ അനേകവര്‍ഷം രാജ്യം ഭരിക്കുമെന്നതില്‍ സംശയമില്ല.

താലിബാന്റെ സ്വരത്തില്‍ വന്നിട്ടുള്ള മാറ്റം ശ്രദ്ധിക്കപ്പെടേണ്ടതാണ്. അവര്‍ പഴയ താലിബാനല്ല എന്നാണ് മനസിലാക്കേണ്ടത്. അവര്‍ ഇതുവരെ സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ലെങ്കിലും ചില നയങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു രാജ്യത്തിനെതിരെയും തങ്ങളുടെ മണ്ണ് ദുരുപയോഗിക്കാന്‍ അനുവദിക്കില്ല. ഐ എസ്സ് പോലുള്ള ഭീകരസംഘടനകള്‍ തങ്ങളുടെ രാജ്യത്ത് പ്രവര്‍ത്തിക്കില്ല. വിദേശികള്‍ ഭയപ്പെട്ട് രാജ്യം വിടേണ്ടതില്ല. എംബസികള്‍ പൂട്ടേണ്ടതില്ല. മുതലായ വാഗ്ദാനങ്ങള്‍ താലിബാന്റെ നയത്തില്‍വന്ന മാറ്റങ്ങളാണ് സൂചിപ്പിക്കുന്നത്. പഴയതെറ്റുകള്‍ തിരുത്തി മുന്‍പോട്ടുപോകാനാണ് തീരുമാനമെങ്കില്‍ അവര്‍ സ്വീകാര്യരാണ്. രാജ്യം എങ്ങനെ ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. അതില്‍ അമേരിക്കയും അന്തര്‍ദേശീയ സമൂഹവും ഇടപെടേണ്ടതില്ല.

അഫ്ഗാനിസ്ഥാനില്‍നിന്ന് രക്ഷപെട്ട് ഇന്‍ഡ്യയില്‍ വന്നിറങ്ങിയ ഒരു സിക്കുകാരന്‍ പറഞ്ഞത് ‘എന്തിനാണ് നിങ്ങള്‍പോകുന്നത് ഇവിടത്തന്നെ നിന്നുകൂടേ?’ എന്ന് താലിബാന്‍ ചോദിച്ചെന്നാണ്. ഇതുമാത്രം മതിയല്ലൊ അവരുടെ മനോഭാവത്തിലെ മാറ്റം അറിയാന്‍. അഫ്ഗാനിസ്ഥാനുമായി ഇന്‍ഡ്യക്ക് നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. അഫ്ഗാന്‍ജനത ഇന്‍ഡ്യയുടെ സുഹൃത്തുക്കള്‍ ആയിരുന്നു. അതിനൊരുമാറ്റം ഉണ്ടായത് കഴിഞ്ഞ താലിബാന്‍ ഭരണകാലത്താണ്. അതിന്റെ പിന്നില്‍ പാകിസ്ഥാന്റെ കുത്സിതപ്രവര്‍ത്തികള്‍ ഉണ്ടായിരുന്നു. താലിബാനെ ഇന്‍ഡ്യക്കെതിരെ തിരിച്ചുവിടാനാണ് പാകിസ്ഥാന്‍ ശ്രമിച്ചത്. പുതിയ താലിബാന്‍ ഇന്‍ഡ്യയുടെ നേരെ സൗഹൃദഹസ്തം നീട്ടിയിരിക്കുന്നതുകൊണ്ട് അവര്‍ പഴയ തെറ്റുകള്‍ ആവര്‍ത്തിക്കത്തില്ലെന്ന് പ്രതീക്ഷിക്കാം.

അമേരിക്ക പിന്‍മാറിയതോടുകൂടി റഷ്യയും ചൈനയും അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കാനുള്ള ശ്രമത്തിലാണ്. ചൈനയുടെകൂടെ പാകിസ്ഥാനുമുണ്ട് കളിക്കാന്‍. റഷ്യയും ചൈനയും അവിടേക്ക് പട്ടാളത്തെ അയക്കില്ല. പണ്ട് കയ്പുനീര്‍ കുടിച്ചതിന്റെ ഓര്‍മ്മ റഷ്യക്കുണ്ട്. ബ്രിട്ടനും റഷ്യയും ഇപ്പോള്‍ അമേരിക്കയും അഫ്ഗാനിസ്ഥാന്‍ ജനതയെ കീഴ്‌പ്പെടുത്തുന്നതില്‍ പരാജയപ്പെട്ടത് ചൈനക്ക് പാഠമാണ്. പക്ഷേ, നയതന്ത്രപരമായി അഫ്ഗാനെ വശീകരിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ തുടങ്ങിക്കഴിഞ്ഞു. അതില്‍ എത്രത്തോളം അവര്‍ വിജയിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. റഷ്യ-ചൈന-പാകിസ്ഥാന്‍ ഭാഗത്തേക്ക് താലിബാന്‍ ചായാതെനോക്കേണ്ടത് അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും ഇന്‍ഡ്യയുടെയും കടമയാണ്. അവരെ അനുനയിപ്പിക്കേണ്ടതിനുപകരം ഭീഷണിയുടെഭാഷ പ്രയോഗിക്കുന്നത് വിഠിത്തമാണ്.

താലിബാന്‍ സര്‍ക്കാര്‍ രൂപീകരണചര്‍ച്ചകള്‍ നടക്കുന്നതേയുള്ളു. ഔദ്യോഗികമായി അവരുടെ നയങ്ങള്‍ പ്രഖ്യാപിക്കാന്‍ ഇരിക്കുന്നതേയുള്ളു. അതുകഴിഞ്ഞിട്ടുപോരെ അവരെ സഹായിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കാന്‍. അതിനുമുന്‍പ് താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്നും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഭീഷണിമുഴക്കുന്നതില്‍ അര്‍ഥമില്ല. വഴിപിഴച്ചുപോയവന്‍ നല്ലവനാകാന്‍ ശ്രമിച്ചാല്‍ അവനെ സഹായിക്കയല്ലെ വേണ്ടത്? അവന് നന്നാകാന്‍ അവസരം കൊടുത്തുകൂടേ? പറ്റിപ്പോയചമ്മല്‍ മാറ്റാന്‍ ബൈഡന്‍ വീരവാദം മുഴക്കുന്നത് കാണുമ്പോള്‍ ചിരിക്കാതിരിക്കുന്നത് എങ്ങനെ? അമേരിക്കയെ ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ നാണംകെടുത്തിയ ഈ മനുഷ്യന്‍ രാജിവെച്ച് പോകേണ്ടതാണ്.

ബില്ല്യണ്‍ കണക്കിന് ഡോളര്‍ വിലവരുന്ന ആയുധങ്ങളും വാഹനങ്ങളും അഫ്ഗാനിസ്ഥാനില്‍ ഉപേക്ഷിച്ചിട്ടാണ് അമേരിക്ക പട്ടാളത്തെ പിന്‍വലിച്ചത്. അതെല്ലാം ഇനി താലിബാന് ഉപയോഗിക്കാം. താലിബാന് നയംമാറ്റം വന്നില്ലെങ്കില്‍ പാകിസ്ഥാനും ചൈനയും അതെല്ലാം കരസ്ഥമാക്കും. അതിന്റെയെല്ലാം സാങ്കേതികവിദ്യകള്‍ ചൈന മോഷ്ടിച്ച് അതിന്റെ അനുകരണങ്ങള്‍ ഉണ്ടാക്കും. അമേരിക്ക അതെല്ലാം നശിപ്പിക്കുമെന്നാണ് ബൈഡന്‍ പറയുന്നത്. എങ്ങനെ? ബോംബിട്ട് നശിപ്പിക്കുമോ? താലിബാന്‍ അതെല്ലാം ഒളിപ്പിച്ചാല്‍ ബോംബിട്ട് കുറെ സാധാരണക്കാരെ കൊല്ലാമെന്നല്ലതെ വിജയസാധ്യത കുറവാണ്.

റഷ്യ അഫ്ഗാനിസ്ഥാനില്‍നിന്ന് പിന്‍മാറിയപ്പോള്‍ അവരുടെ തോക്കുകളും ടാങ്കുകളും കൂടെക്കൊണ്ടുപോയി. അമേരിക്ക പിന്‍മാറിയപ്പോള്‍ അവരുടെ അത്യാധുനിക ആയുധങ്ങള്‍ ശത്രുവിന് സമ്മാനിച്ചിട്ടാണ് പോകുന്നത്. നമ്മള്‍ ഒരു എയര്‍ഫോര്‍സിനെ താലിബാന് ഡൊണേറ്റുചെയ്തിട്ടാണ് പോന്നതെന്ന് ഫ്‌ളോറിഡയില്‍നിന്നുള്ള സെനറ്റര്‍ മാര്‍ക്ക് റൂബിയോ പറഞ്ഞത് ഗൗരവമുള്ള കാര്യമാണ്. താലിബാന് മനംമാറ്റം സംഭവിച്ചിട്ടില്ലെങ്കില്‍ അതെല്ലാം അമേരിക്കക്ക് എതിരായി പ്രയോഗിക്കാനുള്ള സാധ്യതകളുണ്ട്. അമേരിക്കന്‍ പട്ടാളക്കാരുടെ യൂണിഫോം കെട്ടുകണക്കിന് അഫ്ഗാനിസ്ഥാനില്‍ ഉപേക്ഷിച്ചിട്ടാണ് ബൈഡന്‍ പട്ടാളത്തെ പിന്‍വലിച്ചത്. അതെല്ലാം താലിബാന് ധരിച്ചുകൊണ്ട് നടക്കാം, അല്ലെങ്കില്‍ ‘ഡെത്ത് ടു അമേരിക്ക’ എന്നുവിളിച്ച് ചവിട്ടിത്തേക്കാം. എന്തൊരു നാണക്കേട്. അല്‍പബുദ്ധികളാണല്ലോ ഈ രാജ്യം ഭരിക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ 'ലജ്ഞ' തോന്നുന്നു.
Join WhatsApp News
Boby Varghese 2021-08-26 15:10:13
Impeach Biden, Kamala, Pelosi and Schumer.
Sudhir Panikkaveetil 2021-08-26 16:15:02
ഇസ്ലാം ഈ ലോകം അടക്കി ഭരിക്കുമെന്ന് ഖുറാനിൽ ഇല്ലെന്നു എവിടെയോ വായിച്ചത് ഓർക്കുന്നു. ഇസ്‌ലാമിക് രാഷ്ട്രമെന്നത് അധികാരം കയ്യാളാനുള്ള ചില തൽപരകക്ഷികളുടെ ഉദ്ദേശമത്രെ. അന്ത്യകാലത്ത് ആന്റികൃസ്തു വന്നു ലോകം കീഴടക്കും. അതുകൊണ്ട് ലോകം മുഴുവൻ ഒരു ശക്തിയുടെ കീഴിൽ ആക്കാൻ ശ്രമിക്കുന്നവർ ആന്റികൃസ്തുവിന്റെ ഏജന്റ് മാരാണെന്നും ഒരു മാസികയിലെ ലേഖനത്തിൽ വായിച്ചു. അതുകൊണ്ട് മനുഷ്യർ മതങ്ങളിലേക്ക് ചേരുമ്പോൾ അവർ ആന്റികൃസ്തുവിനു വഴിയൊരുക്കുന്നുവെന്നു നമ്മൾ മനസ്സിലാക്കുക. ശ്രീ സാം സാർ നല്ല ലേഖനം. ഇനിയും എഴുതുക. നന്ദി നമസ്കാരം.
Dr. Know 2021-08-28 14:41:01
ജീവിതത്തിൽ ഇത്രയും പരാജയപ്പെട്ട ട്രംപിനെ നിങ്ങൾ ഇപ്പോഴും ആരാധിക്കുന്നെങ്കിൽ . നിങ്ങൾക്ക് സാരമായ എന്തോ കുഴപ്പം ഉണ്ട് . We voted him out because he failed to win the vote of the majority of the people. Every four years you get a chance to vote out the president or whoever you think is incapable of governing this country. This kind of article will be read by some people and will be forgotten. Are you retired? then it is ok. Keep writing and it will rejuvenate the brain cells and slows down Alzheimer's disease.
Thommy Kollam 2021-08-28 17:28:27
ബോബി എവിടുന്നാ വണ്ടി കയറിയത്! മനസ്സിലിരിപ് ഒക്കെ നടന്നാൽ കൊള്ളാം!!!
TRUMP VS BIDEN 2021-08-28 22:14:59
Are you drunk and blind the fake droopy KNOW? Obviously you can't see. What about the hearing? Who is incompetent to rule this country? None of the proofs are enough when all the senses fail. Yes, you need immediate psychiatric help to save the what little brain cells in the middle part of your body. Stand up when you are at the psychiatrist's office. Sitting in front of the doctor will confuse everybody. Hopefully, the doctor will have enough patience to locate the dying brain cells. Good luck.
Writer 2021-08-28 22:27:10
As usual, very informative article. Lot of sensible malayalees will get valuable information from your well-researched article. Keep writing. Unfortunately, some brain-dead malayalees don't have the patience to read the entire article. These folks have only the left side brain working (partially). What a disgrace! Don't be discouraged with these stupid comments from these "know-it-all" idiots.
Christopher 2021-08-28 23:11:46
Did Joe Biden doze off for 30 seconds during his Oval Office meeting with Israeli Prime Minister Naftali Bennett on Friday? Biden met with the Israeli Prime Minister on Friday in his only public event for the day. At one point during the meeting, Biden dropped his head down and appeared to be asleep as Bennett spoke about the friendship between the US and Israel.
The worst human beings 2021-08-29 22:55:49
Tucker Carlson has been made fully aware of where he stands in the eyes of Dan Bailey from Montana. When the two unexpectedly met in a fishing store over the weekend, Bailey gave the host every piece of his mind, straight to Carlson’s face. Bailey, a fly fishing guide from the area, posted a video of his encounter with Carlson on his Instagram after the fact. The video appears to start mid-confrontation and lasts less than 30 seconds. “Dude, you are the worst human being known to mankind,” Bailey said. “I want you to know that. What you have done to this state, to the United States, to everything else in this world. I don’t care that your daughter’s here. What you have done to people’s families, what you have done to everybody else in this world.” Eric Swalwell Tucker Carlson Also Read: Rep Eric Swalwell Posts Cringe Texts From Tucker Carlson on Twitter For his part, Tucker Carlson tried to defuse the situation, telling Bailey that he wasn’t going to get into a debate and saying “Settle down, son.” At that, Bailey visibly bristled in offense and continued to follow Carlson around the store. Bailey explained his actions in the caption of his post saying, “It’s not everyday you get to tell someone they are the worst person in the world and really mean it! What an asshole! This man has killed more people with vaccine misinformation, he has supported extreme racism, he is a fascist and does more to rip this country apart than anyone that calls themselves an American.” “Ambushing Tucker Carlson while he is in a store with his family is totally inexcusable — no public figure should be accosted regardless of their political persuasion or beliefs simply due to the intolerance of another point of view,” a spokesperson for Fox News told TheWrap.
Fruit Of the Loom 2021-08-30 17:34:15
ഒരു അണ്ടർവെയർ ഇട് സാറേ . അതിടാതെ ഓരോന്ന് എഴുതി വിട്ടിട്ട് നാണക്കേട് എന്ന് പറയുന്നതിൽ എന്തർത്ഥം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക