Image

കുരുക്ക് മുറുക്കുന്നതാർക്ക് ? നാലാം തൂണ് നന്മ മരമല്ല (മനോഹർ തോമസ്)

Published on 27 August, 2021
കുരുക്ക് മുറുക്കുന്നതാർക്ക് ? നാലാം തൂണ് നന്മ മരമല്ല (മനോഹർ തോമസ്)
മാധ്യമ പ്രവർത്തകരിൽ പകുതിയിലേറെ പേർ നല്ല മനുഷ്യ സ്നേഹികളും നന്മ മരങ്ങളുമാണ് ..എന്നാൽ  സാമൂഹ്യവിരുദ്ധരും സ്ഥാപിതതലപ്പിര്യകാരുമാണ് ചിലരെങ്കിലും  . നിങ്ങൾ എന്തുകൊണ്ട് മാധ്യമ പ്രവർത്തകരായി എന്ന് ചോദിച്ചാൽ ഇക്കൂട്ടർ തട്ടിവിടുന്ന ബോറൻ മറുപടിയാണ് രസകരം. സാമൂഹ്യപ്രതിബധത, ജനാധിപത്യത്തിന്റെ നാലാം തൂണ്, പാഷൻ. തീർത്തും ക്ളീഷേ ആയിത്തീർന്ന ബോറൻ അവകാശവാദം. കയ്യിലിരുപ്പൊ തെമ്മാടിത്തരം മാത്രം. എല്ലാം വെള്ളമടിക്കാനും കൈക്കൂലി വാങ്ങാനുമുള്ള മറകൾ. കേരളത്തിൽ ഏത് മേഖലയാണ് കൈക്കൂലിയിൽ മുങ്ങിനിൽക്കുന്നത് എന്ന് ചോദിച്ചാൽ നിസ്സംശയം പറയാം അത് മാധ്യമരംഗമാണെന്ന് ! മാധ്യമങ്ങൾ നടപ്പാക്കുന്നത് " കുരുക്ക് മുറുക്കൽ യോജന" യാണ്. 24 ചാനലിലെ  -  ദീപക് ധർമ്മടത്തെ, ബ്യൂറോ ചീഫ്, ഏഷ്യാനെറ്റ് പുറത്തുകൊണ്ടുവന്നു. അവർക്കിടയിൽ അതിശക്തമായ കുടിപ്പക നിലനിൽക്കുന്നതാണ് കാരണം. ഇത് ഒറ്റപ്പെട്ടതല്ല. ഭാവിയിൽ ഇവരുടെ യഥാർഥ്യങ്ങൾ കൂടുതൽ പുറത്തുവരും. അതിനായി പുതിയൊരു ചാനൽ പിറവിയെടുത്താൽപ്പോലും അതിശയിക്കാനില്ല. ന്യായമായി പ്രവർത്തിച്ച ഉദ്യോഗസ്ഥന്മാരെ കുടുക്കാൻ ചരടുവലിയും ഗൂഢാലോചനയും നടത്തിയത് ഈ ദീപക് ആണെന്നാണ് ഏഷ്യാനെറ്റ് പറഞ്ഞത്. അതിനായി യഥാർത്ഥ പ്രതികളുമായി ഇയാൾ ഫോൺ വിളിച്ചത് നൂറിലേറെ തവണ ! ഇതൊക്കെ ചെയ്യുന്നത് ഒരു മാധ്യമ പ്രവർത്തകനല്ല അനേകം പേരുടെ തൊഴിൽ ഇതൊക്കെയാണ്. കുറ്റവാളികൾക്കുവേണ്ടി പക്ഷം പിടിക്കുക അതിൽ പലരെയും രക്ഷിക്കുക വേട്ടയാടാൻ തെരഞ്ഞെടുക്കുന്നവരെ മാത്രം ചുറ്റിപ്പറ്റി കഥകൾ രചിക്കുകവഴി മറ്റുള്ളവർ ഇവർക്ക് വെച്ചുനീട്ടുന്നത് ലക്ഷങ്ങളാണ്. ഇതാണ് ഇപ്പോഴത്തെ മാധ്യമപ്രവർത്തനം.
 
തീറ്റയും കുടിയും അതുവഴി ലാവിഷ് ആയി നടന്നുപോകും. കുടുംബം പോറ്റാനുള്ളതും തന്ത്രത്തിൽ ഒപ്പിച്ചെടുക്കും. എന്നിട്ട് അതിലൊക്കെ രാഷ്ട്രീയം കുത്തിക്കടത്തി കഥകൾ രചിച്ച് ഇവർ സമൂഹ മധ്യത്തിൽ മാന്യന്മാരായി ഞെളിഞ്ഞു നടക്കും. ഇതിന്റെ പേരാണോ  മാധ്യമപ്രവർത്തനം! ഇവർ വിശുദ്ധ പശുക്കൾ! മറുനാടൻ എന്ന പരദൂഷണ ഗുണ്ടയ്ക്കെതിരെ ബ്ലാക്മെയിലിനു കേസെടുത്തത് ഇക്കഴിഞ്ഞ ദിവസമാണ്.അടൂരിൽ അഡ്വക്കേറ്റ് എസ് മനോജിനെതിരെ വാർത്ത കൊടുത്ത അയാളെ ഭീഷിണി  പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ മറുനാടൻ ഷാജൻ സ്കറിയക്കെതിരെ കേസ് എടുത്തു .. ഇഷ്ടമില്ലാത്തവരെ ഇവർ എഴുതിയും പറഞ്ഞും ഒരു വഴിക്കാക്കാൻ നോക്കും. ഒന്ന് നാറ്റിക്കുക എന്നതിൽ കവിഞ്ഞു വേറെ ലക്ഷ്യമില്ല. അതിനൊക്കെ ഫൈനാൻസ് ചെയ്യാൻ അധോലോകം തറ്റുടുത്ത് നിൽപ്പുണ്ടെന്നു ഇവർക്കറിയാം. ഇതിന്റെ ലോകത്തെതന്നെ വലിയ ഇരയാണ് പിണറായി വിജയൻ. ഒരേ സാങ്കേതത്തിൽ ഇരുന്നു കഥ മെനയുക, ഓരോരുത്തരും കയ്യിലുള്ളത് ഇട്ട് അതിനെ കൊഴുപ്പിക്കുക, ഒരേദിവസം എല്ലാവരുംകൂടി അത് പുറത്ത് വിടുക! എല്ലാ ചാനലിലും ഉണ്ടായിരുന്നല്ലോ എന്ന് ചാനൽ ഇരകൾ ഒറ്റ ശബ്ദത്തിൽ പറയും. അപ്പോൾ അതിൽ സത്യമുണ്ടെന്നു ഈ ചാനൽ അന്ധവിശ്വാസികൾ വിധിയെഴുതും. ആ വാർത്ത പൊളിയുമ്പോഴേക്കും ഇവർ മറ്റൊന്ന് തട്ടിക്കൂട്ടിയിരിക്കും. ആദ്യത്തേത് എവിടെയോ ഉപേക്ഷിച്ചിരിക്കും. ഇടതു വിരുദ്ധ വാർത്തകൾക്കെ കേരളത്തിൽ മാർക്കറ്റുള്ളു. മറ്റൊന്നിനും ഇവർക്ക് തെല്ലും താല്പര്യവുമില്ല. അതിന്റെ ഇരകളെ എണ്ണിയാൽ ഒടുങ്ങില്ല. ആരെങ്കിലുമൊക്കെ ഈ വിഷയം പഠനവിഷയമാക്കേണ്ടതാണ്. മാധ്യമരംഗത്തെ പടുപോക്രിത്തരങ്ങൾ എന്ന് അതിന് പേരും നൽകാവുന്നതാണ്. ഇവരെ മാധ്യമ സിണ്ടിക്കേറ്റ് എന്ന് വിളിച്ചാൽ ഒന്നുമാകില്ല. ഇവർ മാധ്യമ ക്വട്ടേഷൻ സംഘങ്ങളാണ്.

 "പാണ്ടിലോറി കേറിപ്പോലും മരിക്കുന്നില്ലല്ലോ" എന്നായിരുന്നു പിണറായിയെപ്പറ്റി ഒരു മാധ്യമക്കാരന്റെ വിലാപം! എന്തൊരു പാഷൻ, എന്തൊരു മാധ്യമ ധാർമികത! മാധ്യമ പ്രവർത്തകർക്ക് ഇടയിൽ ഉള്ളതുപോലെ മനോരോഗികൾ മറ്റൊരു രംഗത്തും ഉണ്ടാകില്ല. തീറ്റയും കുടിയും മയക്കുമരുന്നും അതാണ് ഇവരുടെ ഇന്ധനം എന്ന് പറഞ്ഞത് ലോകപ്രശസ്ത ശാസ്ത്രജ്ഞനായ നമ്പി നാരായണനായിരുന്നു. പിണറായിയോട് ഇവർക്കുള്ള വിരോധം ഇവർക്കുള്ള ഒരു രോഗവും അദ്ദേഹത്തിന് ഇല്ല എന്നുള്ളതാണ്. കൂടാതെ ഇവരൊക്കെ എത്ര തലകുത്തി മറിഞ്ഞിട്ടും അദ്ദേഹത്തിന്റെ ഒരു പടുരോമത്തിൽ പോലും തൊടാൻ കഴിയുന്നില്ല എന്നതും. പി വി അൻവറിന് നേരെയാണ് ഇപ്പോൾ തിരിഞ്ഞിരിക്കുന്നത്. അദ്ദേഹം അതിനൊക്കെ ഇവർ അർഹിക്കുന്ന മറുപടിയും നൽകുന്നുണ്ട്. മലപ്പുറത്തിന്റെ ചരിത്രം മാറ്റിമറിക്കുന്നവരെ ഇവർ കണ്ണുവെച്ച് പിടിക്കും. കാരണം അതിന് മുസ്ലിം ലീഗ് നല്ലവണ്ണം പണമിറക്കുന്നുണ്ട്. കണക്കിൽ കൊള്ളിക്കാത്ത പൂത്ത പണം അവരുടെ കയ്യിലുള്ളതുപോലെ മാറ്റാരുടെയും കയ്യിലില്ല. അക്കാര്യത്തിൽ കേരളത്തിലെ ബി ജെപി ഇവരുടെ പിന്നിലെ നിൽക്കു.

കേരളത്തിൽ ചുറ്റിപ്പറ്റിയുള്ള ഏഷണികളിലെ ഇവർക്കു താൽപര്യമുള്ളു  അവർക്ക് മുമ്പിൽ ഇന്ത്യയില്ല, ഇന്ത്യൻ രാഷ്ട്രീയവുമില്ല. അവരുടെ ഇരകൾക്കും അതിലൊന്നും താല്പര്യവുമില്ല. ഇഷ്ടമുള്ളത് വിറ്റ് പണമുണ്ടാക്കുന്നു. അത്രമാത്രം. അതിനവരൊക്ക പത്രമുതലാളിമാർക്ക് കൊടുക്കുന്നത് കോടികളാണ്. അവരെ പിണക്കിയാൽ മാധ്യമ മുതലാളിമാർക്ക് അവരുടെ കള്ളപ്പണം ഒളിക്കാൻ ആവുകയുമില്ല. അത് ഇരുവർക്കും അറിയാം. അതാണല്ലോ സ്വർണ്ണക്കടത്തിന്റെ വാർത്തകൾ നമുക്ക് കാട്ടിതന്നത്. പിണറായിക്ക് എതിരെ, ജലീലിന് എതിരെ, ശ്രീരാമകൃഷ്ണനെതിരെ എന്തൊക്കെയായിരുന്നു മാസങ്ങളോളം പടച്ചുവിട്ടത്. എത്രയോ കുരുക്കുകൾ മുറുക്കി. ആ കുരുക്കുകളിൽ തൂങ്ങിയാടിയത് മാധ്യമങ്ങൾ മാത്രമായിരുന്നു എന്നത് ജനങ്ങളുടെ അനുഭവം. മാതൃഭൂമിയുടെ സി കെ വിജയനെ അറിയാമല്ലോ. ആ കടത്തുകാരൻ അവൻ തന്നെയായിരുന്നു. ഓരോ കുരുക്കുകളും മുറുക്കുകളും കണ്ടുകണ്ടു കാലം കഴിക്കുന്ന കുറെ വാർത്താചാനൽ അടിമകൾ ഇവർക്കൊക്കെ ഉണ്ട്. അവരുടെ വിചാരം അവരുടെ പൊളിഞ്ഞ രാഷ്ട്രീയത്തെ ഇക്കൂട്ടർ മറുകര എത്തിക്കുമെന്നാണ്. അത് എത്രവലിയ ദിവാസ്വപ്നം ആയിരുന്നെന്നു തെരഞ്ഞെടുപ്പുകൾ തെളിയിച്ചതാണ്. എങ്കിലും ഇവർക്ക് മാനസാന്തരം ഉണ്ടാകുമെന്ന് ആരും കരുതേണ്ട. അവർ കോർപ്പറേറ്റ് വ്യവസായികളാണ്. അവരുടെ രാഷ്ട്രീയവും അതുതന്നെ


കുരുക്ക് മുറുക്കുന്നതാർക്ക് ? നാലാം തൂണ് നന്മ മരമല്ല (മനോഹർ തോമസ്)
കുരുക്ക് മുറുക്കുന്നതാർക്ക് ? നാലാം തൂണ് നന്മ മരമല്ല (മനോഹർ തോമസ്)
(മനോഹർ തോമസ്)
Join WhatsApp News
abdul punnayurkulam 2021-08-28 13:12:23
Why is getting worse, or why it not becoming under control?
പഴി പറയുന്നവർ അറിയാൻ 2021-09-01 18:08:23
അമേരിക്കയെ പഴി പറയുന്നവർ അറിയാൻ ബൈഡൻ തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു. താൻ അധികാരത്തിൽ വന്നാൽ അഫ്‌ഗാനിസ്ഥാനിൽ നിന്നും സൈന്യത്തെ പിൻവലിക്കും എന്ന അമേരിക്കൻ ജനതയ്ക്ക് നൽകിയ വാഗ്‌ദാനം. അമേരിക്കൻ സൈനികർ ഇനിയും അഫ്‌ഗാനിസ്ഥാനിൽ തുടരേണ്ടതില്ല എന്ന്‌ ഒബാമയുടെ കാലത്ത് തന്നെ തീരുമാനമുണ്ടായിരുന്നു. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായ ശേഷം മെയ് 1 ന് മുൻപ്‌ അമേരിക്കൻ സൈന്യം അഫ്‌ഗാനിസ്ഥാനിൽ നിന്നും പിൻവാങ്ങുമെന്നുള്ള കരാറും ഒപ്പു വച്ചു. ബൈഡൻ വന്നതിന് ശേഷം അത് 4 മാസം കൂടി നീട്ടി. 20 കൊല്ലത്തെ അഫ്‌ഗാൻ യുദ്ധം അവസാനിപ്പിച്ചു അമേരിക്ക അഫ്‌ഗാനിസ്ഥാനിൽ നിന്നും പോകുമ്പോൾ ലോകത്തിന്റെ വിവിധ കോണിൽ നിന്ന് പലരും പറയുന്നു അമേരിക്ക അഫ്ഗാനിസ്ഥാനെ ഉപേക്ഷിച്ച് പോകരുത് എന്ന്. അന്ന് 2001 ൽ പലരും പറഞ്ഞു അമേരിക്ക അഫ്‌ഗാനിസ്ഥാനിൽ അധിനിവേശം നടത്തുന്നു എന്ന്. ഇതാണ് ഈ പറയുന്നവരുടെ ഇരട്ടത്താപ്പ്. അമേരിക്കയെ പഴി പറയുന്നവർ ഒന്നാലോചിക്കണം അവർ വന്നത് ബിൻ ലാദനെ പിടിക്കാനായിരുന്നു അത് അവർ സാധിച്ചു. ഈ 20 കൊല്ലം കൊണ്ട് അവിടെ അവർ അഫ്ഗാനിസ്ഥാനിലെ സർക്കാരിനും, സൈന്യത്തിനും, ജനങ്ങൾക്കുമായി 2 ട്രില്യൻ (2 ലക്ഷം കോടി) ഡോളറാണ് ചിലവാക്കിയത്. അതായത് ഒരു ദിവസം 300 മില്യൺ (30 കോടി) ഡോളർ ആകെ 2 ലക്ഷം കോടി ഡോളർ (ഇന്ത്യയുടെ ആകെ GDP 3 ലക്ഷം കോടി ഡോളറാണെന്ന് ഓർക്കണം). ഇതു കൂടാതെ 2461 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു 20744 സൈനികർക്ക് പരുക്കേറ്റു. ബിൻ ലാദനെ 2011 ൽ വധിച്ച ശേഷം അവർക്ക് അവിടെ നിന്നും പോകാമായിരുന്നു പക്ഷേ വീണ്ടും ഒരു 10 കൊല്ലം കൂടി അവിടെ നിന്നത് അവരുടെ മഹമാനസ്സായി കണ്ടാൽ മതി. ഇനി ഒന്നാലോചിച്ചു നോക്ക് വേറെ ഏതെങ്കിലും രാജ്യമാണെങ്കിൽ നിൽക്കുമോ ഇതുപോലെ ഇത്രയും കാലം. അമേരിക്കയുടെ പണം കൊണ്ട് അവിടുത്തെ സർക്കാരും സൈന്യത്തിലെ ഉദ്യോഗസ്ഥരും അഴിമതിയും ധൂർത്തും കാരണം അവിടുത്തെ ജനങ്ങളാണ് വഞ്ചിക്കപ്പെട്ടത്. അതിന് പഴി പറയേണ്ടത് അവിടുത്തെ സർക്കാരിനെയും, സൈന്യത്തെയുമാണ് അല്ലാതെ അമേരിക്കയെ അല്ല. ആയുഷ്കാലം ഒരു രാജ്യത്തെ തീറ്റിപോറ്റാമെന്ന് ഒരു കരാറും അമേരിക്ക എടുത്തിട്ടില്ല. അവനവന്റെ രാജ്യത്തെ സംരക്ഷിക്കേണ്ടത് അവനവൻ തന്നെയാണ് അല്ലാതെ മറ്റു രാജ്യങ്ങളെ ആശ്രയിച്ചിട്ടാകരുത്. ഇത് എല്ലാവർക്കും ബാധകമാണ്. 20 കൊല്ലം കൊണ്ട് അമേരിക്ക ശ്രമിക്കാവുന്നടുത്തോളം ശ്രമിച്ചു പക്ഷെ അവിടുത്തെ സർക്കാരിനും, സൈന്യത്തിനും അത് വേണ്ടെങ്കിൽ വേറെ വഴിയില്ല. എല്ലാവർക്കും അവരവരുടെ രാജ്യ താൽപര്യമാണ് വലുത് അത് ഇനിയെങ്കിലും മനസ്സിലാക്കുക അല്ലാതെ ആയുഷ്കാലം മറ്റൊരു രാജ്യം രക്ഷിക്കും എന്ന് വിചാരിക്കുന്നത് മൂഢത്തരമാണ്. -Chanakyan
വിളക്ക് കെടുത്തുന്ന വണ്ടുകള്‍ 2021-09-01 18:47:34
വണ്ടുകളെ നിങ്ങൾ ചാവുന്നു; വിളക്കും കെടുത്തുന്നു. മീഡിയ വണ്ടുകൾ കുറേക്കാലമായി സത്യത്തിൻറ്റെ വിളക്കുകൾ കെടുത്തുന്നു. വ്യജ വാർത്തകൾ; സ്ഥിരം പല ചായങ്ങൾ പൂശി, പല ഉടുപ്പുകൾ മാറി മാറി ധരിച്ചു വെളിച്ചപ്പാടുകൾ ആയി അധഃപതിച്ച അവസ്ഥ ഒരു സ്റ്റൈൽ ആയി മാറി. '' ഞങ്ങൾ ന്യൂസ് ചാനൽ അല്ല വെറും എൻറ്റർ ട്രൈലെർ ആണ്'' എന്ന് കോടതിയിൽ മൊഴി കൊടുത്ത ഫോക്സ് ന്യൂസിൽ പറയുന്ന വ്യാജം മലയാളത്തിൽ തോന്നുംവിധം തർജ്ജിമ ചെയ്തു വലിയ എഴുത്തുകാർ എന്ന് സ്വയം തോന്നിക്കുന്ന വണ്ടുകൾ അവയുടെ ഡെമോക്രാറ്റിക് വിരോധവും ബൈടൺ പരിഹാസവും വിളമ്പുവാനുള്ള ഒരു വേദിയാക്കി മാറ്റി ഇ മലയാളിയെ. അവരുടെ കൂടെ സ്വയം പരസ്യം അടിക്കുന്ന ഒരു കാർട്ടൂൺകാരനും. -ചാണക്യൻ
ദേവിക, കുറുമങ്ങാരം 2021-09-02 03:29:25
സ്വയം promote ചെയ്യുന്നത് കുഴപ്പമില്ല. Everyone does that. പേരില്ലാതെ പ്രതികരിക്കുന്നതിനേക്കാൾ എത്രയോ നല്ല നിലവാരമാണ് അദ്ദേഹത്തിന്റെ കാർട്ടൂണുകൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക