Gulf

അയര്‍ലന്‍ഡില്‍ പീസ് കമ്മീഷണറായി മലയാളിയായ ജിനിഷ് രാജനെ നിയമിച്ചു

Published

onഡബ്ലിന്‍: അയര്‍ലന്‍ഡില്‍ പീസ് കമ്മീഷണറായി മലയാളി തിളക്കം. ഡബ്ലിനിലെ ഹോളിസ്ടൗണില്‍ താമസിക്കുന്ന ജിനിഷ് രാജനെയാണ് പുതിയ പീസ് കമ്മീഷണറായി നിയമിതനായത്. ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസ് മിനിസ്റ്റര്‍ ജെയിംസ് ബ്രൗണ്‍ ഇത് സംബന്ധിച്ച ഉത്തരവ് കൈമാറി. ഡബ്ലിനിലും അനുബന്ധ കൗണ്ടികളായ വിക്‌ളോ, കില്‍ഡെയര്‍, മീത്ത് എന്നീ കൗണ്ടികളിലുമാണ് ജിനിഷിന്റെ സേവനം ലഭ്യമാകുന്നത്.

പീസ് കമ്മീഷണര്‍ എന്നത് ഒരു ഹോണററി നിയമനമാണ്. അയര്‍ലന്‍ഡിലെ വിവിധ സേവനങ്ങള്‍ക്കു ആവശ്യമായ രേഖകള്‍ സാക്ഷ്യപെടുത്തുക, സര്‍ട്ടിഫിക്കറ്റുകല്‍ സാക്ഷ്യപെടുത്തുക, ഓര്‍ഡറുകള്‍ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതലകള്‍.

പീസ് കമ്മീഷണര്‍മാര്‍ക്ക് സമന്‍സും വാറന്റുകളും പുറപ്പെടുവിക്കാനുള്ള അധികാരമുണ്ടെങ്കിലും ഈ അധികാരങ്ങള്‍ അപൂര്‍വമായി മാത്രമേ ഉപയോഗിക്കാറുള്ളൂ. മിക്ക കേസുകളിലും, സെര്‍ച്ച് വാറന്റുകള്‍ക്കുള്ള അപേക്ഷകള്‍ പ്രാദേശിക ജില്ലാ കോടതിയിലാണ് സമര്‍പ്പിക്കുന്നത്. എന്നിരുന്നാലും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സെര്‍ച്ച് വാറന്റുകള്‍ക്കായി ഗാര്‍ഡ, പീസ് കമ്മീഷണറെ സമീപിക്കാറുണ്ട്.


പീസ് കമ്മീഷണര്‍ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ വേലുലമരലരീാാശശൈീിലൃ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് താമസിയാതെ തന്നെ ഇവ ലഭ്യമാക്കുമെന്നു ജിനീഷ് പറഞ്ഞു.

2011ല്‍ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ആരംഭിച്ച ജിനിഷിനു ഹോസ്പിറ്റലിലെ കാര്‍ഡിയാക്ക് റീഹാബിലിറ്റേറ്റഷന്‍ പ്രോഗ്രാമിന്റെ ചുമതലയാണുള്ളത്. ട്രിനിറ്റി കോളേജില്‍ നിന്നും ഐറിഷ് മാനേജ്മന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും രണ്ട് ബിരുദാനധര ബിരുദം കരസ്ഥമാക്കിയിട്ടുള്ള ജിനിഷ് തന്റെ ഏറ്റവും പുതിയ പ്രബന്ധം പ്രസിദ്ധീകരിക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍.

അങ്കമാലിയില്‍ അരുവികുഴിയില്‍ കുടുംബാംഗമായ ജിനീഷിന്റെ ഭാര്യ ജെറ്റ്‌സി മാത്യു ഡബ്ലിനില്‍ സ്റ്റാഫ് നഴ്‌സ് ആണ്. മക്കള്‍: ജോലീന്‍ ജിനീഷ്, ജോവാന ജിനീഷ്.

റിപ്പോര്‍ട്ട്: സിന്ധു ഫിലിപ്പ്

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഓസ്ട്രിയ സര്‍ക്കാരിന്റെ മാധ്യമ വിഭാഗത്തിന്റെ തലവനായി മലയാളി യുവാവ്

യുകെയിലെ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ഒക്ടോ: 15,16,17 തീയതികളില്‍

വോയ്‌സ് ഓഫ് വയനാട് ഇന്‍ യുകെ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ 'കണിക്കൊന്ന' പഠനോത്സവത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം നവ്യാനുഭവമായി

നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവ നേതൃത്വം

സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ നവംബര്‍ 4,5,6 തീയതികളില്‍

വിയന്നയില്‍ ഉപരിപഠനത്തിനെത്തിയ ജോബിന്‍ രാജുവിന് യൂറോപ്യന്‍ യൂണിയന്റെ ഫെലോഷിപ്പ്

സമീക്ഷ യുകെ ഗ്ലോസ്റ്റര്‍ ഷെയര്‍ ബ്രാഞ്ചിന് പുതു നേതൃത്വം

ഒക്ടോബര്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9ന്

മലയാളിക്ക് ബ്രിട്ടീഷ് എന്പയര്‍ അവാര്‍ഡ്

ഇന്ത്യക്കാരുടെ യാത്ര എളുപ്പമാക്കുമെന്ന് ബ്രിട്ടന്‍

ജര്‍മനിയില്‍ പ്രായപൂര്‍ത്തിയായ 75 ശതമാനം പേരും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചു

മികച്ച നഗരങ്ങളുടെ പട്ടികയില്‍ ലണ്ടന്‍ ഒന്നാം സ്ഥാനത്ത്

ടാങ്കര്‍ ഓടിക്കാന്‍ ആളില്ല; ബ്രിട്ടനില്‍ പെട്രോള്‍ ക്ഷാമം

സ്വവര്‍ഗ വിവാഹത്തിന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ അനുമതി

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പഠനോത്സവത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ഞായറാഴ്ച

രണ്ടാം വര്‍ഷ സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു

ജര്‍മനിയില്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് ഇനി നഷ്ടപരിഹാരമില്ല

വാറിംഗ്ടണ്‍ മലയാളി അസോസിയേഷനു പുതിയ നേതൃത്വം

ലീഡ്‌സ് മലയാളി അസോസിയേഷന്റെ കലാവിരുന്ന് ഒക്ടോബര്‍ 9 ന്

മെയ്ഡ്‌സ്റ്റോണില്‍ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 16ന്

സ്വിറ്റ്സര്‍ലന്‍ഡ് മലയാളികളുടെ കൂട്ടായ്മയായ കൈരളി പ്രോഗ്രസീവ് ഫോറം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി

അയര്‍ലന്‍ഡ് മാതൃവേദിക്ക് നാഷണല്‍ അഡ്‌ഹോക് എക്‌സിക്യൂട്ടീവ് കമ്മിറ്റി

ഇന്ത്യക്കാരുടെ റിയല്‍ എസ്റ്റേറ്റ് ആസ്തി, ബാങ്ക് അക്കൗണ്ട് വിവരം ഈ മാസം സ്വിറ്റ്‌സര്‍ലന്‍ഡ് കൈമാറും

കുടിയേറ്റക്കാരില്‍ കണ്ണുംനട്ട് ജര്‍മനി; പ്രതിവര്‍ഷം വേണ്ടത് നാലു ലക്ഷത്തോളം തൊഴിലാളികളെ

എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ഥാടനം ഒക്ടോബര്‍ രണ്ടിന്

യുക്മ 'ഓണവസന്തം:2021' സെപ്റ്റംബര്‍ 26 ന്

ബോള്‍ട്ടണ്‍ സെന്റ് ആന്‍സ് പ്രൊപ്പോസ്ഡ് മിഷനില്‍ കന്യാമറിയത്തിന്റെ ജനന തിരുനാള്‍

അയര്‍ക്കുന്നം-മറ്റക്കര സംഗമം പ്രൗഢോജ്ജ്വലം

ഞായറാഴ്ച സംഗീതമയമാക്കാന്‍ പത്തു കുട്ടികള്‍ എത്തുന്നു

View More