Image

ഇരു വൃക്കകളും തകരാറിലായ കായംകുളം സ്വദേശിക്ക് അജ്പാക്കിന്റെ ധനസഹായം

Published on 27 August, 2021
 ഇരു വൃക്കകളും തകരാറിലായ കായംകുളം സ്വദേശിക്ക് അജ്പാക്കിന്റെ ധനസഹായം


കുവൈറ്റ് സിറ്റി : ആലപ്പുഴ, കായംകുളം പത്തിയൂര്‍ സ്വദേശി രണ്ടു വൃക്കകളും തകരാറിലയ മഞ്ജുവിന്റെ ചികിത്സാ സഹായ നിധിയിലേക്ക് കുവൈറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (AJPAK ) ഒരു ലക്ഷം രൂപ ധനസഹായം നല്‍കി.

ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെയും ഇന്ത്യ - കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 60-ാമത് വാര്‍ഷിക ആഘോഷങ്ങളുടെയും ഭാഗമായി നടക്കുന്ന ജീവികാരുണ്യ പ്രവത്തനങ്ങളുടെ തുടര്‍ച്ചയായി നല്‍കിയ ഒരു ലക്ഷം രൂപ അജ്പാക്കിന്റെ രക്ഷാധികാരി ബാബു പനമ്പള്ളി, കായംകുളം എംഎല്‍എ യു. പ്രതിഭയ്ക്ക് കൈമാറി. ചടങ്ങില്‍ പൗരസമതി അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


പ്രസിഡന്റ് രാജീവ് നടിവിലേമുറി, ജനറല്‍ കോഓര്‍ഡിനേറ്റര്‍ ബിനോയ് ചന്ദ്രന്‍ , ട്രഷറര്‍ കുര്യന്‍ തോമസ് , പ്രോഗ്രാം കണ്‍വീനര്‍ സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം , വൈസ് പ്രസിഡന്റ് മാത്യു ചെന്നിത്തല, പ്രോഗ്രാം ജോയിന്റ് കണ്‍വീനര്‍മാരായ അനില്‍ വള്ളികുന്നം ലിബു പായിപ്പാട് , സുമേഷ് കൃഷ്ണന്‍ , അബ്ദുല്‍ റഹ്മാന്‍ പുഞ്ചിരി തുടങ്ങിയ അജപാക് അംഗങ്ങളുടെ സുമനസിനെ നന്ദി പൂര്‍വം ഓര്‍മിച്ചു . ചികിത്സ സഹായ സമിതി കണ്‍വീനര്‍ ബിജു പത്തിയൂര്‍ മഞ്ജുവിന്റേയും കുടുംബത്തിന്റെയും പേരില്‍ അജ്പകിന് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക