Image

കൈരളി ഫുജൈറയുടെ സ്‌നേഹോപഹാരം കൈമാറി

Published on 27 August, 2021
 കൈരളി ഫുജൈറയുടെ സ്‌നേഹോപഹാരം കൈമാറി


ഫുജൈറ : യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വീസ നല്‍കി ആദരിച്ച പ്രമുഖ വ്യവസായിയും അല്‍ ഫത്താഹ് ബില്‍ഡിംഗ് മെറ്റിരിയല്‍ മാനേജിംഗ് ഡയറക്ടറുമായ .പി.പി. ഉമ്മറിന് കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ ദിബ്ബ യൂണിറ്റ് സ്‌നേഹോപഹാരം കൈമാറി.

ഫുജൈറയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായ ഉമ്മര്‍, പാലക്കാട് വിളയൂര്‍ സ്വദേശിയാണ്.

കൈരളി ദിബ്ബ യൂണിറ്റ് പ്രസിഡന്റ് ശശീന്ദ്രന്‍,ജോയിന്റ് സെക്രട്ടറിമാരായ ഷൗക്കത്ത്, റാഷീദ് കല്ലുംപുറം കൈരളി പ്രവര്‍ത്തകരായ ശശികുമാര്‍,അന്‍വര്‍ഷ,സുബൈര്‍,വിനോദ്, അബ്ദുല്‍ കാദര്‍, മൂസ കമ്മന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൈരളിയുടെ സ്‌നേഹോപഹാരത്തിന് മറുപടി പ്രസംഗത്തില്‍ ഉമ്മര്‍ നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക