Image

ഒരു കണ്ണാടിയുടെ സന്ദേശം (കഥ: ജോണ്‍വേറ്റം)

Published on 28 August, 2021
ഒരു കണ്ണാടിയുടെ സന്ദേശം (കഥ: ജോണ്‍വേറ്റം)
ആദ്യത്തെ പെണ്ണുകാണല്‍ചടങ്ങ് കഴിഞ്ഞു!  സന്തോഷത്തോടെകാറില്‍ കയറിയപ്പോള്‍, കൂട്ടിനുവന്ന “ മധു”ചോദിച്ചു: “നിനക്ക് പെണ്ണിനെഇഷ്ടപ്പെ       ട്ടൊ?”
“വീണ്ടും കാണണം. സംസാരിക്കണം.  അവളുടെ സ്വഭാവമെങ്ങനെയെന്നുകൂടിഅറിയണം. “ സുകുമാരന്‍ “ പറഞ്ഞു.
“പരസ്യം കണ്ടും  ദല്ലാള്‍മുഖേനയും, ജാതി മതം ജോലി സ്വത്ത് എന്നിവ         നോക്കിയും,ഒരുവിധംഒത്തുവന്നാല്‍ കല്യാണംനടത്തുന്ന  രീതിയാണല്ലോ        നമ്മുടെനാട്ടിലുള്ളത്.  ഒന്നിച്ചുതാമസിക്കാതെ സ്വഭാവമെന്തെന്ന് എങ്ങനറി  യും?” മധു ചോദിച്ചു.
 “ ഇപ്പോള്‍ നടത്തപ്പെടുന്നവിവാഹങ്ങളില്‍ എത്രയെണ്ണംവിജയിക്കുന്നു?       നമ്മുടെനാട്ടില്‍, ഇക്കാലത്തുംസ്ത്രീകള്‍ക്കു വിവാഹസ്വാതന്ത്ര്യം ഇല്ല.  ഇണയെ  സ്വയംതിരഞ്ഞെടുക്കാനുള്ള അവകാശംനല്‍കുന്നില്ല.  ഇവിടെ ജീവിതം പറിച്ചുനട്ടവര്‍ക്കും, ഇവിടുത്തെസാമൂഹ്യരീതികള്‍  അനുകരിക്കാ  ന്‍ഏറെപ്രയാസം.മനപ്പൊരുത്തംനിഴലല്ല, വെളിച്ചമാണ്!മനസ്സുകളുടെചേര്‍ച്ചക്കുറവ്കുടുംബജീവിതത്തെബധിക്കും.  നേര്‍ച്ചനടത്തിയാല്‍ അതി  നുമാറ്റംവരില്ല. അതുകൊണ്ട്, വിവാഹത്തിനുമുമ്പ്, പുരുഷന്‍ സ്ത്രീയുടെ   യുംസ്ത്രീ പുരുഷന്‍റെയും  സ്വഭാവമെന്തെന്നറിയണം. “ സുകുമാരന്‍ തന്‍റെഅഭിപ്രായംപറഞ്ഞു.
“ ഇവിടെജനിച്ചവരും വിദേശത്തുനിന്നുവന്നവരുമായചെറുപ്പക്കാര്‍, ജാതിയും ജാതകവുമൊന്നുംനോക്കാതെ  ഇഷ്ടമുള്ളവരെ  തിരഞ്ഞെടുക്കു   ന്നു.  മക്കളുള്ളവിധവകളെ  യുവാക്കളും, വിവാഹമോചനംനടത്തിയമധ്യവയസ്കരേ  യുവതികളുംകല്യാണം കഴിക്കുന്നു.  പരസ്പരംപഠി      ച്ചിട്ടാണോ അങ്ങനെചെയ്യുന്നത്?”  മധുവിന് സംശയം.
“ യുവതലമുറയുടെതാല്പര്യം ഡെയ്റ്റിംഗിലാണ്.  വര്‍ത്തമാനത്തിലാരം     ഭിച്ച്, ഒന്നിച്ചുസഞ്ചരിക്കുകയും രതിസുഖംപങ്കിടുകയുംചെയ്തിട്ട്, കലഹിച്ചു പിരിയുന്നവരും അക്കൂട്ടത്തിലുണ്ട്.പരസ്പരംകാണാത,സെല്‍ഫോണ്‍സംസാരത്തിലൂടെ,ഇണയെതിരഞ്ഞെടുക്കുന്നരീതിയും നടപ്പിലായി.  പണ്ട്“ കന്യാദാനം“ എന്നായിരുന്നു കല്യാണത്തിന്‍റെപേര്.  വിവാഹത്തിനുമുമ്പ്, ഭുതകാലത്തെക്കുറിച്ച്ചോദിച്ചാലും,സത്യംപറയാത്തവരുണ്ട്‌.  മുന്നോട്ട്‌ പോകാനുള്ളതാണ്‌ ദാമ്പത്യജീവിതം. ഏറെക്കാലം പിന്നിടുമ്പോള്‍,അതിന്‍റെവഴിപിഴക്കരുതല്ലോ.  ശരീരമനസ്സുകളുടെചേര്‍ച്ചക്കുറവുകള്‍  ദുരിതമുണ്ടാ   ക്കും.  ശരീരശക്തിയും സൗന്ദര്യവും  ക്രമേണകുറയും.  അതുപോലെ മനസ്സിനുമാറ്റംവരില്ല.  ഭാവിയില്‍ എന്ത്സംഭവിക്കുമെന്ന് ചിന്തിക്കാതെ വിവാഹിതരാകുന്നവര്‍ ധാരാളം.  അതുകൊണ്ട്, കലഹവും വിവാഹമോചനവുംവര്‍ദ്ധിക്കുന്നു.”
     “ നീ ഇപ്പറഞ്ഞതൊക്കെശരിയാണ്.  പക്ഷേ,  ഒന്നിച്ചുതാമസിക്കാതെ, ചോദിക്കാതെ, പറയാതെ,  ഒരാളുടെജന്മസിദ്ധമായസ്വഭാവം എന്തെന്ന് മനസ്സിലാക്കാന്‍സാധിക്കുമോ?നല്ലവരായിഅഭിനയിക്കയും  കള്ളംപറയു    കയും ചെയ്യുന്നവരെ  എങ്ങനെതിരിച്ചറിയും?”  ആകാംക്ഷയോടെ, മധുചോദിച്ചു.
“ നമ്മള്‍ ജനസമൂഹത്തില്‍ജീവിക്കുന്നു.  എന്നാല്‍, വസ്തവങ്ങളെല്ലാമറിയുന്നുണ്ടോ?നമ്മുടെ ചുറ്റുപാടുമുള്ളവരെശ്രദ്ധിച്ചാല്‍, ചില യാഥാര്‍ത്ഥ്യങ്ങള്‍ കണാം.അഭിമാനികളും, ആത്മീയവാദികളും,  ആഭിജാത്യമുള്ളവരും ജനങ്ങളിലുണ്ട്.   ഉത്കണ്ഠപ്പെടുന്നവരും, ഉറക്കെപ്രതികരിക്കുന്നവരും,ഏഷണിപറയുന്നവരും, ഒറ്റിക്കൊടുക്കുന്നവരുമില്ലയോ?കക്കുന്നവരുംകച്ചവടമനോഭാവമുള്ളവരും,കലാകാരന്മാരും,കരുണയുള്ളവരും,   കുടുംബസ്നേഹികളും,കൊലയാളികളും, കോടീശ്വ്രരന്മാരുംകുറവല്ല. ചിന്തകരും, ജനസേവകരും,ജ്ഞാനികളും,തര്‍ക്കിക്കുന്നവരും, ത്യാഗികളും, ദ്രോഹികളും ജനസമൂഹത്തിലുണ്ട്. നുണച്ചികളും,നുണയന്മാരുമില്ലേ? പാപികളും, പശ്ചാത്തപിക്കുന്നവരുംധാരാളം.  ഭീരുക്കളും,ഭീകരവാദികളുമുണ്ടല്ലോ. വക്രഗതിക്കാരും, വഞ്ചകരും,വ്യഭിചാരികളും  എവിടെയാണില്ലാ    ത്തത്‌?  സത്യസന്ധരേയും,സന്യാസികളെയുംകാണാറുണ്ട്. ഇവരുടെയെല്ലാം സ്വഭാവങ്ങളെ  എങ്ങനെതിരിച്ചറിയും? വേഷങ്ങള്‍ സഹായിക്കുമോ?
“ ഇല്ലാ. സ്വഭാവം ശീലമാണെന്നറിയാം പക്ഷേ,സമ്പര്‍ക്കമില്ലാതെമറ്റുള്ള  വരുടെശീലംഎങ്ങനറിയുമെന്നുപറയാമോ? “ മധുചോദിച്ചു.
സുകുമാരന്‍ തുടര്‍ന്നു:  “ അനുരാഗം ആത്മാവില്‍സുക്ഷിക്കുന്ന ആണും  പെണ്ണുമുണ്ട്.  ചിലസുന്ദരികള്‍  ഭര്‍ത്താവിനെ സുഖിപ്പിക്കും. സംതൃപ്തനാ     ക്കും.പക്ഷേ,പൂര്‍ണ്ണമായിസ്നേഹിക്കില്ല.  ഭര്‍ത്താവിനെക്കാള്‍മക്കളെ സ്നേഹിക്കുന്നവരുംകുറവല്ല.  ഭാര്യയേയും മക്കളെയും അവഗണിക്കുന്ന    മുടിയന്മാര്‍ ഏത്‌നാട്ടിലാ ഇല്ലാത്തത്?അവിഹിതബന്ധംസുഗമമാക്കാന്‍   കൊലചെയ്തവര്‍ നമ്മുടെദേശത്തുമില്ലേ? കലാപകാരികളും, കപടവിനയമു ള്ളവരും,ജനത്തിന്‍റെഭാഗമാണ്.  നശിക്കുകയും, നശിപ്പിക്കുകയുംചെയ്യുന്ന  ക്ഷിപ്രകോപികളും,മുഖസ്തുതിഇഷ്ടപ്പെടുന്നവരും, എന്ത്കൊടുത്താലും തൃപ്തിപ്പെടാത്തവരും വീടുകളിലുണ്ട്.വീരവനിതകളും, വ്രതശുദ്ധിയുള്ളവരും, പ്രണയിനികളും  തറവാടുകളിലുണ്ട്.  സുന്ദരന്മാരുംസുന്ദരികളമായിരുന്നാലും,അവരുടെമനസ്സുകള്‍ മനോഹരമായിരിക്കണമെന്നില്ല.  എന്നും ക     ള്ളസാക്ഷ്യംപറയുന്നവരും കൈക്കുലിവാങ്ങുന്നവരും ഇല്ലാത്തസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നമ്മുടെനാട്ടിലുണ്ടോ?  ഭൂരിപക്ഷജനം ദേശാഭിമാനികളും മതവിശ്വാസികളുമാണ്.  എന്നാലും;എക്സിബിഷനിസ്റ്റുകളും, മാസോക്കിസക്കാരും,സാഡിസ്റ്റുകളുമുള്ളത്‌  മനുഷ്യഗണത്തിലാണ്.യഹൂദ  ക്രൈസ്തവ ഇ  സ്ലാം മതങ്ങള്‍“അനിക്കോണിസം”നിരോധിച്ചിട്ടുണ്ട്.  എന്നിട്ടും, ജാതകം,    ജ്യോതിഷം,രാഹുകാലം,വാരഫലം, ഹസ്തരേഖ  എന്നിവയില്‍വിശ്വസിക്കുന്നവരുണ്ടല്ലോ.   തച്ചുശാസ്ത്രം,തത്ത്വശാസ്ത്രം,മനശ്ശാസ്ത്രം, എന്നിവപോ    ലെ  മനുഷ്യനിര്‍മ്മിതമാണ്‌ലക്ഷണശാസ്ത്രം.  വ്യക്തിസ്വഭാവം മനസ്സിലാക്കാന്‍ ഏറെക്കുറെ അതുസഹായിക്കുമെന്നാണ്എന്‍റെവിശ്വാസം.”
മധു ഉറക്കെചിരിച്ചു!  ആശ്ചര്യത്തോടെ ചോദിച്ചു: “ മുഖലക്ഷണം  നോക്കി കല്യാണംനടത്തണമെന്നാണോ പറഞ്ഞുവരുന്നത്?  അത് പ്രാ   യോഗികമല്ല. ഇക്കാലത്ത്, ആണും പെണ്ണും  പ്രാകൃതവേഷങ്ങള്‍ ധരിക്കുന്നു.  സ്ത്രീകളെപ്പോലെ പുരുഷന്മാരും തലമുടിവളര്‍ത്തുന്നു.  താടിമീശനീട്ടി, ക  റുത്തകണ്ണടവച്ചു, കടുക്കനും കൈവളയുമിട്ടു,ലേശംലിപ്സ്റ്റിക്കും തേച്ചു    നടക്കുന്നുണ്ടല്ലോ.  ശരീരമാകെപച്ചകുത്തിച്ചു വസ്ത്രക്ഷാമംപരിഹരിക്കു    ന്നപുരുഷന്മാരേ കണ്ടിട്ടുണ്ടോ?  തലമുടിനീട്ടിയിട്ടു,പാതി മാറും പാതി മു  ഖവുംമറച്ചു,പുരികം പരിഷ്കരിച്ചും,  കവിളത്തും ചുണ്ടിലും  ചായം തേച്ചും  സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നവരേയും,പല നിറത്തിലും തരത്തിലുമുള്ള  കൃത്രിമകേശംധരിക്കുന്നസ്ത്രീകളെയൂംനിത്യവുംകാണുന്നുണ്ടല്ലോ.അവരുടെയെല്ലാംമുഖലക്ഷണങ്ങള്‍എങ്ങനറിയും?”
“ ദിഗംബരസന്യാസികളെ  ഒഴിച്ചുനിര്‍ത്തിയാല്‍,  മറ്റുള്ളവരുടെവസ്ത്രധാ    രണം അവരുടെസ്വഭാവത്തെസൂചിപ്പിക്കും.  കൃത്രിമവേഷം അംഗലക്ഷ്ണ   ത്തെയും മുഗ്ദ്ധസൌന്ദര്യത്തെയുംമറയ്ക്കും.  ലക്ഷണശാസ്ത്രം എന്തെന്ന്    ലഘുവാക്കിപ്പറയാം.  എന്നാല്‍ ഒരു ലക്ഷണത്തിന്‍റെയും അര്‍ത്ഥമെന്തെന്ന്   എന്നോടു ചോദിക്കരുത്.  വൈകാരികപ്രശ്നമുണ്ടാക്കുന്നതാകയാല്‍, ലക്ഷണത്തിന്‍റെസാരം രഹസ്യമാണ്. സ്വഭാവപഠനം വിവാഹജിവിതത്തിനും,ഔദ്യോഗികതലത്തിലും, പൊതുവേദികളിലുംസഹായിക്കും.  ആളും തരവു  മറിഞ്ഞു പെരുമാറാന്‍ശ്രദ്ധിക്കും.  സ്വഭാവത്തിന്‍റെഉറവ്  ഹൃദയത്തിലായ   തിനാല്‍, വികാരങ്ങള്‍മുഖത്ത്‌പ്രതിഫലിക്കുമെന്നാണ് സിദ്ധാന്തം.നമ്മുടെ   അവയവങ്ങള്‍ക്കും മുഖങ്ങള്‍ക്കും ലക്ഷണങ്ങളുണ്ട്. ഓരോലക്ഷണത്തിനുംഅര്‍ത്ഥമുണ്ട്.അവയെതിരിച്ചറിയാന്‍കഴിയണം. അത്‌എളുപ്പവുമല്ല.
“ കണ്ണ്,കണ്‍പോള,  കവിള്‍,  കഴുത്ത്‌,  തല,തലമുടി,  താടി,  ചുണ്ട്,ചെന്നി, ചെവി,നെറ്റി,പല്ല്,പുരികം,  ഭുജം,മുഖം, മൂക്ക്,  വായ്,  എന്നിവഎല്ലാ    മനുഷ്യര്‍ക്കുമുണ്ടെങ്കിലും, ഈഅവയവങ്ങള്‍എല്ലാവരിലും ഒരുപോലെയ ല്ല.വ്യത്യസ്തതകള്‍അതിസൂക്ഷ്മമാണ്.എല്ലാഅവയവങ്ങളെയും, ആകൃതി യുംവലിപ്പവുമനുസരിച്ചു,  തരംതിരിച്ചിട്ടുണ്ട്.  അംഗവൈകല്യമുള്ളവരെ ഒഴിച്ചുനിര്‍ത്താം. എല്ലാവരുടേയും  തല ഒരുപോലെയല്ല.  വിശാലമായ നെറ്റിയോടുകൂടിയതും,അല്പവളവുള്ളതും, ചതുരാകൃതിയിലും,വട്ടത്തി    ലും,കോഴിമുട്ടയുടെആകൃതിയിലും  മനുഷ്യര്‍ക്ക്‌തലകള്‍ഉണ്ടെല്ലോ. ആകൃതിയനുസരിച്ചുമുഖങ്ങളേയുംതരംതിരിച്ചിരിക്കുന്നു.ഓരോരുത്തരു    ടെയുംമുഖവശങ്ങളും അവയിലുള്ളഅവയവങ്ങളും  ഒരുപോലെ ആയിരിക്കണമല്ലോ. എന്നാല്‍, അനേകരിലങ്ങനെയല്ല.  കണ്ണിനും,കവിളിനും, കാതിനും, പുരികത്തിനും ചേര്‍ച്ചയില്ലാ.പലതരത്തിലുള്ള തലമുടി. കണ്ണുകളുംപലനിറത്തില്‍. കഴുത്തുള്ളവരും ഇല്ലാത്തവരുമുണ്ട്.  അവയങ്ങളുടെഏറ്റവുംചെറിയഅസമത്വംപോലും ഏറെ ശ്രദ്ധിക്കണം
“ വിവരണംകേട്ടുകൊണ്ടിരുന്നമധു ഒരന്വേഷകനെപ്പോലെചോദിച്ചു:               “ പാശ്ചാത്യദേശങ്ങളിലുള്ളസ്ത്രീകള്‍  അവരുടെനഗ്നതപ്രദര്‍ശിപ്പിക്കാന്‍  മടിക്കുന്നില്ല.  മാറ് മറയ്ക്കാതെ, നേര്‍ത്തഅടിവസ്ത്രംമാത്രം ധരിച്ചു വിനോദിക്കുന്നപെണ്ണുങ്ങളെ കടപ്പുറങ്ങളില്‍കാണാം.  ചിലര്‍,മുലച്ചുണ്ടുകളില്‍വളയമിട്ടും, രഹസ്യസ്ഥാനത്തുപോലും പച്ചകുത്തിച്ചും, അവപ്രദര്‍ശിപ്പിച്ചും നടക്കുന്നു.  ബിക്കിനിധരിച്ചുള്ള മല്‍സരവുംഇപ്പോള്‍ തുടങ്ങീട്ടുണ്ട്.അവരെക്കുറിച്ച്  എന്ത്‌പറയുന്നു?”
“ പല രാജ്യങ്ങളിലും ലക്ഷണശാസ്ത്രം ഉപയോഗിക്കുന്നുണ്ട്.  അവയില്‍തത്ത്വഭേദങ്ങളുമുണ്ട്. നമ്മുടെ നാടന്‍ശാസ്ത്രത്തില്‍ രണ്ട് കാര്യങ്ങള്‍  പ്രത്യേകംപറയുന്നുണ്ട്.  സ്ത്രീകളുടെസ്തനം, നിതംബം എന്നിവയെക്കുറിച്ച്.ആകൃതി,വലിപ്പം, സ്ഥാനം, മുലച്ചുണ്ടുകളുടെവ്യത്യാസംഎന്നിവപഠിച്ചു സ്തനങ്ങളെയുംതരംതിരിച്ചിട്ടുണ്ട്.അച്ചടക്കം,അനുസരണം,അനുരാഗം, കുലീനത്വം,  പതിഭക്തി,  പാതിവ്രത്യം, ലൈംഗികതൃഷ്ണ, വിശ്വസ്തത,  വൈ ധവ്യംസന്താനഭാഗ്യം എന്നിവയുടെസുചനഅവതരുന്നു.സ്ത്രീകളുടെ  അരക്കെട്ടിന്‍റെ പിന്‍ഭാഗമാണല്ലോനിതംബം. അഴക് വര്‍ദ്ധിപ്പിക്കുകയും സുരതസമ്മര്‍ദ്ദംനല്കുകയുംചെയ്യുന്നശരീരഭാഗമായതിനാല്‍, ഇതേപ്പറ്റിയെഴു   തിയ നര്‍മ്മശ്ലോകങ്ങളുണ്ട്. നിതംബിനികള്‍  സുന്ദരികളാണ്. രാജഭരണകാല    ത്ത്,ലൈംഗികപരിശീലനംസിദ്ധിച്ചനിതംബിനികള്‍ കൊട്ടാരങ്ങളിലെത്തു  മായിരുന്നത്രേ.
“മറച്ചുവയ്ക്കുന്നശരീരഭാഗങ്ങളുടെ  ലക്ഷണമെങ്ങനറിയും?  നമ്മുടെസ്ത്രീകളെല്ലാവരും  ചന്തിയുംമാറും മറച്ചാണല്ലോനടക്കുന്നത്? ”
“ സ്വഭാവനിര്‍ണ്ണയത്തിന്  വിവിധലക്ഷണങ്ങള്‍ ചേര്‍ത്തുവയ്ക്കും.  അവയ   വങ്ങളിലുള്ള ലക്ഷണങ്ങള്‍ ജന്മദ്ധമാണ്‌. ചില പക്ഷികളുടെയും  മൃഗങ്ങ ലുടെയും, കണ്ണ്  മുഖം മൂക്ക് എന്നിവ  താരതമൃപഠനത്തിനുപയോഗിക്കും.ഇ   ക്കാലത്ത്, ഉപജീവനത്തിനുവേണ്ടി ലക്ഷണം പറയുന്നവരുണ്ട്. അവര്‍ വാസ്ത വം വളച്ചൊടിക്കും. മുഖസ്തുതി പറയും.  അവരെ വിശ്വസിക്കരുത്.  അഭ്യസ്തവി   ദ്യരുടെയും, ഉന്നതസ്ഥാനീയരുടെയും, സാമൂഹ്യപ്രവര്‍ത്തകരുടെയും ആന്ത   രഭാവങ്ങളെന്തെന്നറിയാന്‍  ലക്ഷണംസഹായിക്കും. ഒരുസ്ത്രീയുടെ അവ     കാശവും വിശുദ്ധിയുമാണ്‌സ്ത്രീത്വം. അത്‌ കവര്‍ന്നെടുക്കുന്നവരില്ലേ?  നര   ഹത്യവിനോദവും, വിശ്വാസപരവും ഉപജീവനവുമാക്കുന്നവരില്ലേ? അഴിമതിക്കാരും,ആത്മഹത്യചെയ്യുന്നവരും,വഞ്ചകരും സമുദായങ്ങളിലുണ്ട്.  അവരെയും, തിരിച്ചറിയുന്നതുനല്ലതല്ലേ?ലക്ഷണം കാണുകയെന്നത്‌ലഘുവായകാര്യമല്ല.  ഒരേവ്യക്തിയില്‍, നല്ലതും ചീത്തയുമായലക്ഷണങ്ങള്‍കാണും. അവയുടെസമത്വവും, കൂടുതല്‍‌ കുറവുംഅറിയണം.”
“സ്വല്പഗൌരവത്തോടെ  മധു ചോദിച്ചു:  ഇഷ്ടപ്പെടുന്നവരെ  ഇണയാക്കുന്ന   ഇക്കാലത്ത് ഇതോന്നും കാണാതിരിക്കുന്നതല്ലേ നല്ലത്?   ഈ ലക്ഷണശാസ്     ത്രത്തിന് ജാതകവുമായി ബന്ധമുണ്ടോ?”
     “ അറിവ് അധികപ്പറ്റും മുന്‍കരുതല്‍ മണ്ടത്തരവുമല്ല.  ജനനസമയത്തെ       ആശ്രയിച്ച്  എഴുതിയുണ്ടാക്കുന്ന  ഗ്രഹനിലക്കുറിപ്പാണ് ജാതകം.  അവയവ  ങ്ങളിലുള്ളസുചനകളാണ് ലക്ഷണങ്ങള്‍.  ഉദാഹരണത്തിന്  ഒരു കാര്യം   കു‌ടെ പറയാം.  ഏല്ലാമനുഷ്യര്‍ക്കും ചെവിയുണ്ട്. അവയെല്ലാം  ഒരേതരത്തിലുള്ളതാണോ? കുടുന്നതും, തലയുടെ ഇരുവശങ്ങളോടുംചേര്‍ന്നിരിക്കുന്ന     തും, പുരികത്തിനുമേലും താഴെയുമായി നില്‍ക്കുന്നതും,ചരിഞ്ഞതും, ചെറിയതും,  രോമാമുള്ളതുമായ ചെവികളുണ്ടല്ലോ.അവ നല്‍കുന്നതു വ്യത്യ  സ്തസ്വഭാവസുചനകളാണ്. എല്ലാവര്‍ക്കും വായ് ഉണ്ടെങ്കിലും,  ഒരുപോലെയല്ല.  ചെറുതും, വലുതും, വായറ്റങ്ങള്‍ താഴോട്ടോ മേലോട്ടോ വളഞ്ഞതും,ചുണ്ടുക      കളില്ലാതെ നേര്‍വരപോലെ വായുള്ളവരുംഉണ്ട്. ഫലിതം കേള്‍ക്കുബോള്‍, ചിലര്‍ പുഞ്ചിരിക്കും. മറ്റുചിലര്‍പൊട്ടിച്ചിരിക്കും.ഇതെല്ലാം നമ്മള്‍ കാണുന്ന  യാഥാര്‍ഥ്യങ്ങളാണ്.  മലയാളത്തിലുണ്ടായിട്ടൂള്ള പഴമൊഴികളില്‍ അധിക വുംമനുഷ്യസ്വഭാവത്തെപ്പറ്റിയുള്ളതാണ്.”
“ഇതോന്നും അറിയാതിക്കുന്നതാണ് നല്ലതെന്നു വിചാരിക്കുന്നവരുമുണ്ട്.” മധു പറഞ്ഞു.”
“ ജനങ്ങള്‍ഒരുവിധത്തിലുള്ളവരല്ല. അറിവ്, അനുഗ്രഹവുംതത്സമയംആയുധവുമാണ്. അതുപോലെ, ലക്ഷണംസ്വയരക്ഷക്കുംഉപയോഗിക്കാം.
“ ഇനി കാര്യത്തിലേക്ക് കടക്കാം. ഈശാസ്ത്രം മനസ്സില്‍കയറിയതുകൊണ്ടാണോ, നീ നിന്‍റെ മുറപ്പെണ്ണിനെ വിവാഹം ചെയ്യാത്താത്?” മധുചോദിച്ചു.
സുകുമാരന്‍മന്ദഹസിച്ചുകൊണ്ട്പറഞ്ഞു: നല്ലചോദ്യം.വിഷയംവ്യക്തിപ  രമാണ്.എങ്കിലും, ബന്ധുവും വിശ്വാസ്തനുമായ നിന്നോട് പറയാം. നമ്മുടെ വിഹിതാചാരാമനുസരിച്ച്, “ അശ്വതി” എന്‍റെ മുറപ്പെണ്ണാണ്.  അവള്‍ എന്നെ   സ്നേഹിക്കുന്നുമുണ്ട്.ചേര്‍ച്ചയുള്ള  കാര്‍ത്തികനക്ഷത്രം.  എന്നാലുമെന്‍റെ വിവാഹം ഒരു ആചാരത്തിന്‍റെനിവൃത്തിയാകരുതെന്നു നിര്‍ബന്ധമുണ്ട്.  സത്യസന്ധത കുറയുകയും, സ്വാര്‍ത്ഥത കൂടുകയും ചെയ്യുന്നഈലോകത്ത്,  സുരക്ഷിതരായിജീവിക്കാന്‍ സുക്ഷ്മതവേണം.  യൌവനം  ആനന്ദിക്കേണ്ട    ഘട്ടമാണെന്നറിയാം.  ദാമ്പത്യജീവിതം  ഇമ്പമുള്ള യുഗ്മഗാനംപോലെ  ആസ്വദിക്കേണ്ടതും,  അലകളെമുറിച്ച് ജപ്പരപ്പില്‍തെന്നിയോടുന്നകളിയോ  ടംപോലെ മുന്നോട്ട്‌പോകേണ്ടതുമാണ്. പക്ഷേ, അവപ്രായോഗികമാക്കാന്‍   പരസ്പരസമര്‍പ്പണം ആവശ്യമാണ്.  ജീവിതം ചൂതുകളിയാകരുതല്ലോ. തിരിച്ചറിവ്  വഴിവെളിച്ചമാണ്.  അശ്വതിയെഎനിക്കിഷ്ടമാണ്.  എന്നാലും,ഞങ്ങളി     പ്പോള്‍ രണ്ട്തട്ടുകളിലാണ്.  അല്ലലും വിശപ്പുമാറിയാതെ  അവള്‍വളര്‍ന്നു.   ഉന്നതബിരുദവും ഉയര്‍ന്നഉദ്യോഗവുമുള്ള  യുവസുന്ദരി.  എന്‍റെ അച്ഛന്‍റെ     സഹോദരിയുടെ മകളാണവള്‍. സഹോദരസ്നേഹമുള്ള  അമ്മാവിയാണ്  ഞങ്ങളുടെവിവാഹത്തിന് പണ്ടേശ്രമിക്കുന്നത്.  ഇവിടുത്തെനിലയ്ക്കുംവിലയ്ക്കുമുസരിച്ച്,  മകള്‍ക്കൊരുവരനെ കിട്ടണമെന്നാണ്അമ്മാവന്‍റെ  താല്പര്യം.  അത്‌ ന്യായവുമാണ്‌.  ഈ നാട്ടില്‍, ഡെപ്യുട്ടഷനില്‍വന്ന ഞാന്‍ മടങ്ങിപ്പോകുമെന്നുംഅദ്ദേഹത്തിനറിയാം. പാരമ്പര്യമല്ല, മകളുടെഭാവിന   ന്മയാണ്അമ്മാവന്‍റെലക്ഷ്യം.
“ നിന്‍റെ അച്ഛന്‍ പ്രസിദ്ധനായ ജ്യോതിഷക്കരനാണല്ലോ.  അദ്ദേഹമെന്ത്‌ പറ    യുന്നു?”
“അവകാശമുറ തുടരണമെന്ന്  അച്ഛന് നിര്‍ബന്ധമില്ല.ജ്യോതിഷവും, വേദമന്ത്രങ്ങളും,ലക്ഷണശാസ്ത്രവും  അദ്ദേഹത്തിനറിയാം.പക്ഷേ, എന്ത്  ചെയ്യണമെന്ന് എന്നെഉപദേശിക്കാറില്ല.”
അശ്വതിക്കും അമ്മയ്ക്കും നിന്നെ ഇഷ്ടമാണെന്നു പറഞ്ഞപ്പോള്‍, നിങ്ങളുടെവിവാഹത്തിനുനിന്‍റെ അമ്മാവനും സമ്മദിച്ചെന്നാ ഞാനറിഞ്ഞത് “ മധു പറഞ്ഞു.
“ജീവിതം ഉല്ലാസയാത്രയാകണം. എല്ലാരാജ്യങ്ങളും കാണണം. സ്വാതന്ത്രൃം വേണം. നിയന്ത്രണം ഇഷ്ടമല്ല. സ്വദേശത്ത്‌ സ്ഥിരതാമസംപാടില്ല. ആണായാ     ലുംപെണ്ണായാലും ഒരു കുഞ്ഞ് മതി. അങ്ങനെ ഒട്ടേറെ നിശ്ചയങ്ങള്‍ അശ്വ   തിക്കുണ്ട്.അതെല്ലാം തെറ്റാണെന്നഅഭിപ്രായം എനിക്കില്ല. പക്ഷേ.  സ്നേഹ    ത്തിന്ചേര്‍ച്ചയായി, അനുസരണയോടെപ്രവര്‍ത്തിച്ചുകൊണ്ട് മരണത്തോ   ളം ജീവിക്കുവാന്‍കഴിയണമല്ലോ.
മറ്റൊന്നും മധു ചോദിച്ചില്ല.  സുകുമാരന്‍റെഅന്തര്‍ഗ്ഗതമെന്തെന്നു മനസ്സിലാക്കിയതുമില്ല.ഇരുവരും വീടുകളിലേക്ക്മടങ്ങി.
ഏകാന്തതയില്‍,സുകുമാരന്‍റെചിന്തകള്‍ ജ്വലിച്ചു.അറിവ്  അരുതെന്നുവിലക്കിയാലും, നിഷേധത്തോടെ,  മുന്നോട്ട്‌പാഞ്ഞുപോകുന്നവരുണ്ട്‌.ആഓട്ടത്തില്‍,വഴിതെറ്റുന്നവരും വീഴുന്നവരുമുണ്ടാവും. പകലിന്‍റെപിന്നിലും മുന്നിലും ഇരുളാണ്!അതുപോലെ,ഇരുളിന്‍റെപിന്നിലുംമുന്നിലുംപകലാണ്‌!പ്രകൃതിയുടെ  ആ പ്രതിഭാസംഅര്‍ത്ഥമാക്കുന്നതെന്താണ്?  സുര്യഗ്രഹംതല്‍സ്ഥാനത്ത്തന്നെനില്‍ക്കുമ്പോഴും, സുര്യന്‍ ഉദിക്കയും അസ്തമിക്കയും ചെയ്യുന്നുവെന്നു പറയുന്നു. അത്‌ശരിയോ?ഭൂമിയുടെതുടരെയുണ്ടാകുന്നഭ്രമണമാണല്ലോകാരണം. വ്യോമശാസ്ത്രത്തിനുചക്രവാളത്തിലെമായികവര്‍ണ്ണവിസ്മയത്തിന്‍റെ അര്‍ത്ഥമറിയാം.മനുഷ്യശരീരത്തിന്‍റെ വിളക്കായ  കണ്ണ്,മറ്റുള്ളവരുടെ മുഖങ്ങളിലുള്ളസൂക്ഷ്മസൂചനകളെകാണിച്ചുതരുന്നു.  അവതെറ്റുമോ?സ്വയം ചോദിച്ചു.  
സുകുമാരന്‍, വീണ്ടുംസുഷമയെ കണ്ടു.ദീര്‍ഘനേരംസംസാരിച്ചു.ഭാവി   വരന്‍ ആരായിരുന്നാലും,  ഈശ്വരവിശ്വാസിയായിരിക്കണമെന്ന അവളുടെ ആഗ്രഹമറിഞ്ഞു.  അതില്‍, പ്രത്യാശയുടെവിശ്വാസമുണ്ട്.  കടമയുടെ കനത്തഭാരമുണ്ടങ്കിലും, നന്മക്കായി,എന്തുംസഹിക്കുമെന്നമുന്നറിയിപ്പുപോ  ലൊരുമാദകമന്ദഹാസം!ശാന്തമായൊഴുകുന്ന ഒരു തെളിനീര്‍ചോലയുടെ കുളിരണിഞ്ഞഭാവം,സ്പഷ്ടയഥാര്‍ത്ഥൃങ്ങളില്‍നിന്നുളവായ സുന്ദരസൂചന!
ഒരു തീരുമാനമറിയിക്കാതെ സുകുമാരന്‍ മടങ്ങി. അയാളുടെചിന്തകള്‍ കുഴങ്ങി. അഴകൊഴുന്നഅരുണോദയത്തിന്‍റെഅതുല്യശോഭയില്‍ആരംഭിച്ച്,ഉച്ചയാകുമ്പോള്‍കൂരാപ്പണിഞ്ഞ്,അന്തിക്കുമുമ്പ് ഇരുളുന്നപകല്‍പോ  ലെ,എത്രയോകടുംബങ്ങള്‍! എന്താണ് അതിന്‍റെഹേതു?അനുഭവങ്ങളെയുംസംഭവങ്ങളെയുംഗൃഹപാഠങ്ങളാക്കിഉപയോഗിക്കാത്തതോ?  സമാധാനത്തില്‍നിന്ന്ആശ്വാസംപ്രാപിക്കാന്‍ കഴിയണം.  മുന്നിലുള്ള ഒരു ജീവിതവഴി,വിശാലബന്ധുരവും സംഗീതാത്മകവുമാണ്! അതില്‍,അനുരാഗമധുവും ഉല്ലാസരസവുംസമൃദ്ധിയുമുണ്ട്. അതിലേപോകാം.പക്ഷേ, അര്‍ദ്ധയാത്രകഴിയുമ്പോള്‍,  പാറമലപോലൊരുമാര്‍ഗ്ഗതടസ്സം!അവിടെവച്ച്,ഇടത്തോട്ടുംവലത്തോട്ടും, വന്നവഴിപിരിഞ്ഞുപോകുമെന്നു സുക്ഷ്മസുചന!.
സത്യത്തോട്പറ്റിനില്‍ക്കേണ്ടസ്നേഹം ഇളകിമാറിയാലെന്ത്ചെയ്യും?ചിന്തനീയചോദ്യം. സുകുമാരന്‍റെഉള്ളംഊഷ്മളമായി. “ വ്യാജനാവുകൊണ്ട്സംബാദിക്കുന്ന,ബന്ധവും ബഹുമതിയും നിലനില്കയില്ല.  അതിസങ്കീ ര്‍ണ്ണമായലോകത്തില്‍; ബുദ്ധിപൂര്‍വ്വകമായതീരുമാനമെടുക്കുന്നതിനു  ജീവിതയാഥാര്‍ത്ഥൃങ്ങളില്‍നിന്നുപഠിച്ചത്‌ പ്രയോഗിക്കുവാന്‍കഴിയണം. മണവറയുടെ വാതില്‍തുറക്കുന്നത്സുഖത്തിനുംസുരക്ഷക്കുമാകണം.സ്വകാര്യമാണ് വിവാഹം.  അതിന്ആചാരം തടസ്സമാകരുത്.”ആഉപദേശം,ആത്മാവില്‍, ആശ്വാസത്തിന്‍റെആന്ദോളനമായി! എങ്കിലും, സ്നേഹിക്കുന്ന,ഒരുനിഷ്ക്കളങ്കഹൃദയത്തെ കദനഭാരത്തോടെയോര്‍ത്തു!

    _________________________________________

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക