Image

ഫോക്കാനയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ മറിയാമ്മ പിള്ള അധ്യക്ഷയായ എത്തിക്സ് കമ്മിറ്റി

ഫ്രാൻസിസ് തടത്തിൽ Published on 28 August, 2021
ഫോക്കാനയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ മറിയാമ്മ പിള്ള അധ്യക്ഷയായ എത്തിക്സ് കമ്മിറ്റി

ന്യൂജേഴ്‌സി: ഫൊക്കാനയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ സ്വതന്ത്ര സ്വഭാവമുള്ള എത്തിക്സ് കമ്മിറ്റി നിലവിൽ വന്നു. ചില സമാന്തര സംഘടനകളിൽ അടുത്ത കാലങ്ങളിൽ ഉണ്ടായ ലൈംഗികാരോപണ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഭാവിയിൽ ഫൊക്കാനയിൽ ഇത്തരം വിവാദങ്ങൾ ഉണ്ടായാൽ അക്കാര്യങ്ങളിൽ സുതാര്യമായ അന്വേക്ഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ്  ഫൊക്കാനയുടെ മുതിർന്ന വനിതാ നേതാവും  മുൻ പ്രസിഡണ്ടുമായ മറിയാമ്മ പിള്ള അധ്യക്ഷയായ 5 അംഗ എത്തിക്സ് കമ്മിറ്റിയെ നിയമിച്ചത്.

 കഴിഞ്ഞ ദിവസം ചേർന്ന ഫൊക്കാന നാഷണൽ കമ്മിറ്റിയുടെയും ട്രസ്റ്റി ബോർഡിന്റെയും സീനിയർ നേതാക്കന്മാരുടെയും സംയുക്ത യോഗമാണ് എത്തിക്സ് കമ്മിറ്റിയെ നിയമിക്കാൻ തീരുമാനിച്ചത്. ഫൊക്കാന വിമൻസ് ഫോറം ചെയർ പേഴ്സൺ ഡോ.കല ഷഹി, നാഷണൽ കമ്മിറ്റി അംഗവും വിമൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ രേവതി പിള്ള, ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് ചെയർമാനും നിലവിൽ ട്രസ്റ്റി ബോർഡ് അംഗവുമായ ഡോ. മാമ്മൻ സി. ജേക്കബ്, ഫൊക്കാനയുടെ സീനിയർ നേതാവും മുൻ പ്രസിഡണ്ടുമായ കമാണ്ടർ ജോർജ് കൊരുത് എന്നിവരാണ് സമിതിയിലെ മറ്റ്  അംഗങ്ങൾ.   

ഫൊക്കാനയിൽ ഏതെങ്കിലും പദവികൾ വഹിക്കുന്നവർക്കെതിരെ ലൈംഗിക പീഡനം, സ്ത്രീകളോടുള്ള അവഹേളനം, ലൈംഗിക ചുവയോടുള്ള മനപ്പൂർവ്വമുള്ള സംഭാഷണങ്ങൾ തുടങ്ങിയ ആരോപണങ്ങൾ മേലിൽ ഉണ്ടായാൽ പരാതിക്കാർക്ക് ഈ സമിതി മുൻപാകെ പരാതികൾ നേരിട്ട് സമർപ്പിക്കാവുന്നതാണെന്ന് ഫൊക്കാന  പ്രസിഡണ്ട് ജോർജി വര്ഗീസ് പറഞ്ഞു. സമിതിയുടെ പ്രവർത്തനം സ്വതന്ത്രമായതിനാൽ ആർക്കും ഇതിൽ ഇടപെടാനാവില്ല. പരാതികൾ എത്ര ഉന്നതർക്കെതിരെയാണെങ്കിലും ഈ സമിതി നിഷ്പക്ഷവും സുതാര്യവും മഗ്രവുമായ അന്വേക്ഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനുള്ള ശിപാർശ ഉൾപ്പെടുന്ന റിപ്പോർട്ട് ട്രസ്റ്റി ബോർഡിന്  സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എത്തിക്സ് കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടിലെ ശിപാർശകൾ അനുസരിച്ച് പരാതിക്കാരിക്ക് നീതി ഉറപ്പാക്കും വിധം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് വ്യക്തമാക്കി. രണ്ടു വർഷമാണ് സമിതിയുടെ കാലാവധി. പുതിയ കമ്മിറ്റികൾ അധികാരത്തിൽ എത്തിയ ശേഷം എത്തിക്സ് കമ്മിറ്റി പുനർസംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എത്തിക്സ് കമ്മിറ്റിയുടെ പ്രവർത്തന രൂപരേഖകൾ കമ്മിറ്റി അംഗങ്ങൾ കൂടിയാലോചന നടത്തി തയാറാക്കിയ ശേഷം ട്രസ്റ്റി ബോർഡിന് സമർപ്പിക്കുന്നതായിരിക്കുമെന്നും ഫിലിപ്പോസ് അറിയിച്ചു.

സ്ത്രീകൾക്കെതിരായ ഏതു അതിക്രമങ്ങളിലും ഫൊക്കാനയുടെ നിലപാട് കർശനമായിരിക്കുമെന്ന് ഫൊക്കാനജനറൽ സെക്രെട്ടറി സജിമോൻ ആന്റണി വ്യക്തമാക്കി. ഫൊക്കാനയിൽ സ്ത്രീ ശാക്തീകരണത്തിന് മുൻ തൂക്കം നൽകിക്കൊണ്ടാണ് ജോർജി വര്ഗീസിന്റെ  നേതൃത്വത്തിലുള്ള ഭരണ സമിതി പ്രവർത്തനം ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


ഫൊക്കാനയുടെ പ്രഥമ വനിത പ്രസിഡണ്ട് ആയ എത്തിക്സ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മ പിള്ള ചിക്കാഗോ മലയാളികൾക്കിടയിൽ ഏറെ അറിയപ്പെടുന്ന സംഘടനാ, സാമൂഹിക, സന്നദ്ധപ്രവർത്തകയാണ്. നാലപ്പത്തിനായിരത്തിലധികം മലയാളി നഴ്സുമാർക്ക് തൊഴിൽ കണ്ടെത്തുന്നതിൽ സഹായിച്ചിട്ടുള്ള മറിയാമ്മ പിള്ള 10  നഴ്സിംഗ് ഹോമുകളുടെ നടത്തിപ്പ് ചുമല വഹിച്ചിരുന്നു. 35 വർഷക്കാലം ഈ നഴ്സിംഗ് ഹോമുകളുടെ ചുമതല വഹിച്ചതുകൊണ്ടാണ് ഇത്രയും ആളുകൾക്ക് തൊഴിൽ കണ്ടെത്തിക്കൊടുക്കാൻ കഴിഞ്ഞത്. ആദ്യമായി അമേരിക്കയിലെത്തുന്ന ഇന്ത്യക്കാർക്ക് ആർ.എൻ, എൽ.പി.എൻ., സി.എൻ. എ, അക്കൗണ്ടൻസി തുടങ്ങിയ  പ്രാഥമിക കോഴ്സുകൾ നേരിട്ട് നല്കിയയാണ് ഇവർക്ക് തൊഴിൽ നേടിക്കൊടുത്തത്. ഒരേ സമയം 4000 ജീവനക്കാരെ വരെ മാനേജ് ചെയ്തിട്ടുള്ള മറിയാമ്മ പിള്ള പരിശീലനം നൽകിയ നിരവധി പേര് ഇപ്പോൾ പല ഹോസ്പിറ്റലുകളുടെ മാനേജ്മെന്റ് തലപ്പത്തു വരെ പ്രവർത്തിക്കുന്നു. മറ്റെല്ലാ കർത്തവ്യങ്ങളിൽ നിന്നു വിരമിച്ച മറിയാമ്മ പിള്ള നിലവിൽ ഒരു ഹോം ഹെൽത്ത് കെയർ നടത്തിവരികയാണ്. ചിക്കാഗോ മലയാളികൾക്കിടയിൽ മറിയാമ്മചേച്ചിയും അമേരിക്കൻ മലയാളികൾക്കിടയിൽ ഫൊക്കാനയുടെ ഉരുക്കു വനിത എന്നുമാണ് അവർ അറിയപ്പെടുന്നത്. ചിക്കാഗോയിൽ നടന്ന ഫൊക്കാന കൺവെൻഷൻ ഒരു ചരിത്ര സംഭവമാക്കിയത് മറിയാമ്മ പിള്ള എന്ന ഈ ഉരുക്കു വനിതയുടെ  കഴിവിന്റെ മികവുകൊണ്ടാണ്.

സമിതിയംഗങ്ങളിലെ മറ്റൊരു വനിതാ പ്രതിനിധി ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹിയാണ്. വാഷിംഗ്‌ടൺ ഡി.സിയിൽ രണ്ടു ക്ലിനിക്കുകൾ നടത്തുന്ന ഏറെ തിരക്കുള്ള ഒരു ഡോക്ടർ ആണ് കല. ഈ തിരക്കുകൾക്കിടയിലും ഡോ. കല അറിയപ്പെടുന്നത് വാഷിംഗ്‌ടൺ മേഖലയിലെ ഏറ്റവും മികച്ച ഒരു കലാകാരി എന്നനിലയിലാണ്. ഫൊക്കാന കൺവെൻഷൻ കലാവേദികൾ ഉണരുന്നതു തന്നെ കലയുടെ നേതൃത്തിലുള്ള വാഷിംഗ്ടണിൽ നിന്നുള്ള കലാകാരിയുടെ മാസ്മരിക കലാവിരുന്നുകൾ കൊണ്ടാണ്. ചുരുങ്ങിയ കാലംകൊണ്ട്  ഫൊക്കാനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വിമൻസ് ഫോറത്തിന് നേതൃത്വം നൽകിയ ഡോ. കല കോവിഡ് മഹാമാരി ഉയര്ത്തിയ വെല്ലുവിളികളും പരിമിതികളും തരണം ചെയ്തുകൊണ്ടാണ് ഇത്രയേറെ പരിപാടികൾ വെർച്വൽ ആയി നടത്തിയത്. ഫൊക്കാന വിമൻസ് ഫോറത്തെ ഇന്റർനാഷണൽ തലത്തിൽ വരെ വിപുലീകരിച്ചുകൊണ്ട് 140 അംഗ  കമ്മിറ്റിയാണ് കലയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

മറ്റൊരു വനിതാ പ്രതിനിധിയായ ബോസ്റ്റണിൽ നിന്നുള്ള ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായ രേവതി പിള്ള ദേശീയ തലത്തിൽ അറിയപ്പെടുന്ന ഒരു കലാകാരിയും സംഘടകയുമെന്ന നിലയിലാണ് . ബോസ്റ്റണിൽ മെക്കാനിക്കൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന രേവതി പിള്ള  ഫൊക്കാന വിമൻസ് ഫോറത്തിന്റെ എക്സിക്യൂട്ടീവ് മെമ്പർ കൂടിയാണ്. കേരള അസോസിയേഷൻ ഓഫ് ന്യൂ ഇംഗ്ലണ്ട് മുൻ സെക്രട്ടറികൂടിയായ രേവതി പിള്ള അറിയപ്പെടുന്ന സംഘാടക കൂടിയാണ്.  

ഫൊക്കാനയുടെ മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ആയ ഡോ. മാമ്മൻ സി. ജേക്കബ് ഫൊക്കാനയുടെ തല മുതിർന്ന നേതാക്കൻമാരിൽ ഒരാളാണ്. തെരെഞ്ഞെടുപ്പിനെതിരെയുള്ള നിയമ നടപടികളും സമാന്തര പ്രവർത്തനവും മൂലം  ഫൊക്കാനയെ ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയ ഈ കഴിഞ്ഞ വർഷം ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ എന്ന നിലയിൽ ഡോ. മാമ്മൻ സി. ജേക്കബ് ഏറെ സൗമ്യതയോടെ സ്വധൈര്യം പ്രതിസന്ധികളെ തരണം ചെയ്തു മുന്നിൽ നിന്ന് പോരാടിയതുകൊണ്ടാണ് ജോർജി വർഗീസിന്റെ നേതൃത്വത്തിലുള്ള ഫൊക്കാന ഭരണ സമിതിക്ക്  പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട്  സമൂഹ നന്മക്കായി മികച്ച പ്രവർത്തനം കാഴ്ച്ച വയ്ക്കാൻ കഴിഞ്ഞത്. ഫൊക്കാനയിൽ ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുണ്ടായ റോചെസ്റ്റർ കൺവെൻഷന്റെ അമരക്കാരനായിരുന്ന അദ്ദേഹം അന്ന്  ഫൊക്കാനയുടെ ജനറൽ സെക്രെട്ടറികൂടിയായിരുന്നു.

ഫൊക്കാനയുടെ ഏറ്റവും തല മുതിർന്ന നേതാക്കളിൽ ഒരാളാണ് എത്തിക്സ് കമ്മിറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട കമാണ്ടർ  ജോർജ് കോരുത്. ഫ്ലോറിഡയിലെ മലയാളികൾക്കിടയിൽ സംഘടനാ ഭേദമന്യേ ഏവരും ബഹുമാനിക്കുന്ന ഈ നേതാവ് ഫൊക്കാനയുടെ മുൻ പ്രസിഡണ്ട് കൂടിയാണ്. ഫൊക്കാനയുടെ ഏതു പ്രതിസന്ധിയിലും ഒപ്പം നിൽക്കാറുള്ളകമാണ്ടർ കൊരുതിന് ഏറെ സൗമ്യതയോടെ പ്രതിസന്ധികളെ നേരിടുന്നുള്ള ആർജ്ജവമുണ്ട്. ഫൊക്കാനയുടെ വളർച്ചയ്ക്ക് എന്നും ഒപ്പം നിന്നിട്ടുള്ള അദ്ദേഹത്തെ മുൻപും ഇത്തരത്തിലുള്ള പല സമിതികളിലും നിയമിച്ചിട്ടുണ്ട്.
Join WhatsApp News
മാളൂട്ടി 2021-08-28 22:18:05
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ കർശന നിലപാടുകൾ സ്വീകരിക്കണം. വേലി തന്നെ വിളവ് തിന്നുന്ന കാലമാണ്.
അനിത നായർ 2021-08-28 23:37:11
ഈ സമിതിയുടെ പ്രവർത്തനം ഫൊക്കാനയിലെ വനിതകൾക്ക് മാത്രമായി ഒത്തുക്കരുത്. സമകാലീന അമേരിക്കൻ മലയാളി സ്ത്രീ വിഷയങ്ങളിൽ അടപടലം ഇടപെടണം. മറ്റുള്ള സംഘടനകൾക്ക് ഇതുപോലെ ഒരു കമ്മറ്റി രൂപീകരിക്കാൻ ധൈര്യം കാണില്ല. അവർക്ക്, പറയുന്നവരെ പുറത്താക്കാനും വ്യാജ പ്രൊഫൈൽ ഉണ്ടാക്കി മാനം കെടുത്താനും മാത്രമേ അറിയുകയുള്ളൂ.
ഒരു പന്നി കഥ 2021-08-28 23:51:34
ഒരു പന്നി കഥ ഒരാൾ തന്റെ പന്നിയുമായി ഒരു ബോട്ടിൽ യാത്ര ചെയ്യുകയായിരുന്നു. ആ ബോട്ടിൽ മറ്റ് യാത്രക്കാർക്കൊപ്പം ഒരു തത്ത്വചിന്തകനും ഉണ്ടായിരുന്നു. ആ പന്നി ഇതുവരെ ഒരു ബോട്ടിൽ യാത്ര ചെയ്തിട്ടില്ല, അതിനാൽ പന്നിക്ക് യാത്ര സുഖമായി തോന്നിയില്ല. ആസ്വസ്ഥനായ പന്നി ആരെയും സമാധാനത്തോടെ ഇരിക്കാൻ അനുവദിക്കാതെ മുകളിലേക്കും താഴേക്കും ചാടികൊണ്ടിരുന്നു. നാവികൻ ഇത് കണ്ട് അസ്വസ്ഥനാകുകയും യാത്രക്കാരുടെ പരിഭ്രാന്തി മൂലം ബോട്ട് മുങ്ങുമോ എന്ന് ആശങ്കപ്പെടുകയും ചെയ്തു. പന്നി ശാന്തമാകുന്നില്ലെങ്കിൽ, വള്ളം ഇപ്പോൾ മുങ്ങും നാവികൻ വിളിച്ചുപറഞ്ഞു. പന്നിയുടെ ഉടമസ്ഥൻ ഈ അവസ്ഥയിൽ അസ്വസ്ഥനായിരുന്നു, പക്ഷേ പന്നിയെ ശാന്തമാക്കാൻ ഒരു മാർഗം കണ്ടെത്താനായില്ല. തത്ത്വചിന്തകൻ ഇതെല്ലാം കണ്ടു സഹായിക്കാൻ തീരുമാനിച്ചു. അദ്ദേഹം പറഞ്ഞു: "നിങ്ങൾ അനുവദിക്കുകയാണെങ്കിൽ, എനിക്ക് ഈ പന്നിയെ ഒരു വീട്ടിലെ പൂച്ചയെപ്പോലെ ശാന്തമാക്കാം." ആ മനുഷ്യൻ ഉടനെ സമ്മതിച്ചു. തത്ത്വചിന്തകൻ രണ്ട് യാത്രക്കാരുടെ സഹായത്തോടെ പന്നിയെ എടുത്ത് നദിയിലേക്ക് എറിഞ്ഞു. പേടിച്ചു വിറച്ച പന്നി ഉറക്കെ നീന്താൻ തുടങ്ങി. അത് ഇപ്പോൾ മരണ വെപ്രാളപ്പെട്ടു വെള്ളത്തിൽ കിടന്നു മറിയുകയും, ജീവനുവേണ്ടി പോരാടുകയും ചെയ്തു. കുറച്ച് സമയത്തിന് ശേഷം, തത്ത്വചിന്തകൻ പന്നിയെ തിരികെ ബോട്ടിലേക്ക് വലിച്ചിട്ടു. പന്നി ഒന്നും മിണ്ടാതെ ഒരു മൂലയിൽ ഇരുന്നു. പന്നിയുടെ മാറിയ സ്വഭാവത്തിൽ ആ മനുഷ്യനും എല്ലാ യാത്രക്കാരും ആശ്ചര്യപ്പെട്ടു. ആ മനുഷ്യൻ തത്ത്വചിന്തകനോട് ചോദിച്ചു: "ആദ്യം അത് മുകളിലേക്കും താഴേക്കും ചാടുകയായിരുന്നു. ഇപ്പോൾ അത് ഒരു വളർത്തു പൂച്ചയെപ്പോലെ ഇരിക്കുന്നു. എന്തുകൊണ്ട്?" തത്ത്വചിന്തകൻ പറഞ്ഞു: "സ്വയം അനുഭവിക്കാതെ മറ്റൊരാളുടെ നിർഭാഗ്യം ആർക്കും മനസ്സിലാകില്ല". ഞാൻ ഈ പന്നിയെ വെള്ളത്തിലേക്ക് എറിഞ്ഞപ്പോൾ അത് ജലത്തിന്റെ ശക്തിയും ബോട്ടിന്റെ ഉപയോഗവും മനസ്സിലാക്കി." ഇന്ത്യയിൽ മുകളിലേക്കും താഴേക്കും ചാടുന്ന പന്നികളെ ഉത്തര കൊറിയ, അഫ്ഗാനിസ്ഥാൻ, സൊമാലിയ, ദക്ഷിണ സുഡാൻ, സിറിയ, ഇറാഖ് അല്ലെങ്കിൽ പാക്കിസ്ഥാൻ, അല്ലെങ്കിൽ ചൈന എന്നിവയിലേക്ക് 6 മാസത്തേക്ക് എറിയണം, എന്നിട്ട് അവർ ഇന്ത്യയിൽ വരുമ്പോൾ പൂച്ചയെപ്പോലെ ശാന്തരാകും. നിങ്ങൾ സ്വയം ശാന്തനാകും. കൂടാതെ ഒരു മൂലയിൽ കിടക്കും. 'ഇന്ത്യ' ദുരുപയോഗം ചെയ്യുന്ന എല്ലാ പന്നികൾക്കും സമർപ്പിക്കുന്നു കടപ്പാട് :എഫ്. ബി.
WOMEN'S POWER 2021-08-29 00:05:38
Congratulations to Mariamma. She must be given a uniform with 4 stars, badge and cap. she must have the authority to arrest any abusive husband. Hurry to women's power. -Soniya Abraham
നാരദൻ 2021-08-29 02:23:20
സ്ത്രീകളെ അപമാനിക്കുന്നവർ വേദിയിൽ കയറുമ്പോൾ ചെരുപ്പുകൊണ്ട് ഏറ് കിട്ടി തുടങ്ങും.
Raju Mylapra 2021-08-29 11:38:06
ഒരു ചെറിയ സംശയം.. നിങ്ങൾ അമേരിക്കയിൽ തന്നെയാണോ ജീവിക്കുന്നത്. അതോ ഈ സംഘടനകളിലുള്ളർ വെറും പൊട്ടെൻമ്മാരും പൊട്ടികളുമാണോ? ഏതെങ്കിലും പുരുഷൻ ഒരു സ്ത്രീയെ, അവരുടെ സമ്മതമില്ലാതെ സ്പർശിച്ചാൽ , അത് സ്വന്തം ഭാര്യ ആണെകിൽ പോലും, അവരെ സംരക്ഷിക്കുവാൻ ഇവിടെ ശക്തമായ നിയമങ്ങൾ ഉണ്ട്. വെറുതെ 911 ഒന്ന് കറക്കിയാൽ മതി. ഏഴു മിനിറ്റിനകം, പോലീസ്, ആംബുലൻസ്, ഫയർ ഫോഴ്സ് എന്നിവർ സ്ഥലത്തെത്തും. നമ്മൾ ഒന്നും അറിയേണ്ട, ബാക്കി കാര്യങ്ങൾ അവർ നോക്കിക്കൊള്ളും. അല്ലാതെ അയല്പക്കകാരോ, കൂട്ടുകാരായോ അല്ല വിളിക്കേണ്ടത്. സ്ത്രീകളെ സംരക്ഷിക്കുവാൻ ഓരോ സംഘടകൾ ഓരോ കമ്മീറ്റി ഉണ്ടാക്കുന്നു. കഷ്ട്ടം.
CID Moosa 2021-08-29 13:49:28
ഫോമയിലെ സ്ത്രീ പീഡകർ ഫൊക്കാനയിലാണ് ഒളിഞ്ഞിരിക്കുന്നത് . ഇവന്മാരെ എല്ലാം സൂക്ഷിക്കണം . മിക്കവാറും എല്ലാം ഞരമ്പ് രോഗികളാണ് . ഇവനൊക്കെ എന്ത് മലയാളി കമ്മ്യൂണിട്ടിയെ നന്നാക്കാനാണ് . കള്ളടി പെണ്ണുപിടി . Close down for good.
സ്ത്രീ 2021-08-29 14:20:25
ഒരാൾ ധൈര്യമായി മുന്നോട്ടു വന്നതുകൊണ്ട് ഇത്രയെങ്കിലും മാറ്റങ്ങൾ അമേരിക്കൻ മലയാളി സംഘടനകളിൽ വരുത്താൻ കഴിഞ്ഞല്ലോ. ഫോമായിലും ഇങ്ങനെയൊരു മാറ്റം പ്രതീക്ഷിക്കുന്നു. കുറെയധികം സ്ത്രീകൾക്ക് ഇനി അപമാനഭാരം ഇല്ലാതെ സംഘടനകളിൽ പ്രവർത്തിക്കാം. തൊട്ടുനോക്കാനും ഇക്കിളി സന്ദേശങ്ങൾ അയക്കുന്നവരും ഇനി പലവട്ടം ആലോചിച്ചിട്ടേ അതിനൊരുങ്ങുകയുള്ളൂ. കാര്യങ്ങൾ തുറന്നു പറഞ്ഞ ആളുടെ ധൈര്യത്തെ എത്ര കണ്ടു പ്രശംസിച്ചാലും അതൊരു കുറവാവുകയില്ല.അമേരിക്കയിൽ മലയാളി സംഘടനകളിൽ ഒരു മാറ്റം കൊണ്ടുവരികയും സ്ത്രീകൾക്ക് മാനഭയം ഇല്ലാതെ പ്രവർത്തിക്കുവാൻ സാഹചര്യം ഉണ്ടാക്കിയ ഇവരെപോലെയുള്ള സ്ത്രീരത്നങ്ങളെയാണ്‌ സംഘടനകൾ ആദരിക്കേണ്ടത്.
Thomman Texas 2021-08-29 14:32:09
ഒരുസംശയം!അപ്പോൾ ഫൊക്കാനയിൽ സ്ത്രീസുരക്ഷ എന്നൊന്ന് ഇതുവരെ ഇല്ലായിരുന്നോ? സ്ത്രീ സുരക്ഷക്കു വേണ്ടി അമേരിക്കൻ മങ്കമാർ എത്രയും വേഗം മറിയാമ്മ പിള്ളയുമായി ബന്ധപ്പെടുക! ഫോക്കാന അമേരിക്കൻ ലോ ആൻഡ് ഓർഡർ ഏറ്റെടുത്തു കഴിഞ്ഞു!!! കഷ്ടം!
Chackochen 2021-08-29 14:46:09
ഇതെന്താ കേരളമാണോ "വനിതാ കമ്മീഷൻ" രൂപീകരിക്കുവാൻ? സ്വന്തം തടി കേടാകാതെ നോക്കുവാൻ കഴിവില്ലാത്തവർ - അത് ആണായാലും പെണ്ണായാലും നേതൃസ്ഥാനത്തു വരാതിരിക്കുന്നതാണ് നല്ലത്.
ചേട്ടായി 2021-08-29 14:52:32
കേരളത്തിൽ വനിതാ കമ്മീഷൻറെ ആവശ്യമുണ്ടോ... വിവരമില്ലാത്ത ഭരണാധികാരികൾ... പോലീസേ ന്ന് നീട്ടി വിളിച്ചാൽ പോരെ? ആറ് മിനിറ്റിനകം ആംബുലൻസ് ഫയർ ഫോഴ്സ് കുതിച്ചെത്തും.
വെറും പിള്ള 2021-08-29 14:57:19
ചില ഞരമ്പുരോഗികൾ കൂടെനിന്ന് പടം പിടിക്കാൻ മുന്നിലേക്ക് വന്നപ്പോൾ സ്ത്രീകൾ മാറിനിന്നു എന്നാണ് കേൾവി. സ്ത്രീ പങ്കാളിത്തം ഭയങ്കരമായി കുറഞ്ഞത്രെ.
Red alert 2021-08-29 16:08:20
ഫൊക്കാന കുഞ്ഞുങ്ങളും ഫോമാ കുഞ്ഞുങ്ങളും ഉണ്ടാകാതെ ചെറുപ്പാക്കാരി സ്ത്രീകളെ സംരക്ഷിക്കേണം . പോസ്റ്റമെനപ്പോസ്‌ ആയവരും സൂക്ഷിക്കണം . ആണുങ്ങൾ തരുന്ന പച്ചവെള്ളം വാങ്ങിക്കുടിക്കരുത് . വല്ല വോഡ്ക്കായോ ഉറക്കഗുളികയോ കൽക്കി തരും. മിക്കവാറും ട്രമ്പിന്റ ആൾക്കാരാണ് . കയ്യിലിരിപ്പ് അതു തന്നെ .
Sthri shakthi 2021-08-29 16:43:09
ഇതെല്ലാം ശരിയാണ്, പക്ഷേ നിങ്ങളുടെ സഹോദര സംഘടനയായ ഫോമയിൽ നിന്ന് മുന്നോട്ട് വരികയും പീഡിപ്പിക്കപ്പെടുകയും ചെയ്ത യുവതിയെ എങ്ങനെ സംരക്ഷിക്കാൻ നിങ്ങൾ പദ്ധതിയിടുന്നു? തെറ്റ് സമ്മതിക്കാൻ അവർ തയ്യാറല്ലെന്നും സംസാരിക്കുന്നതിലൂടെ അവളുടെ സൽപ്പേരിന് ഹാനികരമാകുമെന്നും വ്യക്തമാണ് അവരുടെ വനിതാ ഫോറം വ്യക്തമായി ദുർബലമാണ്. അവർ സാധാരണ പ്രസ്താവനയേക്കാൾ കുറവാണ് പറഞ്ഞത്, ചിലർക്ക് "ഈ പുരുഷന്മാർ കുടുംബത്തോടൊപ്പമുണ്ട്, എന്തുകൊണ്ടാണ് അവരുടെ പ്രശസ്തിക്ക് കോട്ടം വരുത്തുന്നത്? അവർ നിങ്ങൾക്ക് കുറച്ച് സമയം നൽകിയില്ലേ?" ഇരയ്ക്ക് അനുഭവിക്കേണ്ടിവന്നതിനെക്കുറിച്ച് എന്താണ്? അവൾക്ക് വർഷങ്ങളോളം നിശബ്ദമായി കഷ്ടപ്പെടേണ്ടി വന്നു, മറ്റുള്ളവർ അവളെ ഉപദ്രവിച്ചുവെന്ന് പറഞ്ഞ് മറ്റുള്ളവർ അവളുടെ അടുത്ത് വന്നതുകൊണ്ട് മാത്രമാണ് സംസാരിച്ചത്. ഉത്തരവാദിത്തം ആവശ്യമാണ്. നിങ്ങൾക്ക് അത് വാഗ്ദാനം ചെയ്യാമോ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക