Image

പതിനൊന്നാമത് കനേഡിയന്‍ നെഹ്‌റു ട്രോഫി മത്സരം സമാപിച്ചു; ഗ്ലാഡിറ്റേഴ്‌സ് ചുണ്ടന് ഒന്നാംസ്ഥാനം

Published on 30 August, 2021
 പതിനൊന്നാമത് കനേഡിയന്‍ നെഹ്‌റു ട്രോഫി മത്സരം സമാപിച്ചു; ഗ്ലാഡിറ്റേഴ്‌സ് ചുണ്ടന് ഒന്നാംസ്ഥാനം


ബ്രാംപ്റ്റണ്‍: ഒരേ മനസോടെ വിദേശികളും മലയാളികളും ഓളപരപ്പില്‍ തുഴയെറിഞ്ഞ് തിരുവോണ ദിനത്തില്‍ കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് 11-ാംമത് കനേഡിയന്‍ നെഹ്‌റു ട്രോഫി മത്സരം സമാപിച്ചു.

പുരുഷന്‍മാരുടെ വിഭാഗത്തില്‍ ഗ്ലാഡിറ്റേഴ്‌സ് ചുണ്ടന്‍ ഒന്നാം സ്ഥാനവും അനന്തപുരി ചുണ്ടന്‍ രണ്ടാം സ്ഥാനത്തുമെത്തി. വനിത വിഭാഗത്തില്‍ ഗ്ലാഡിറ്റേഴ്‌സ് ജലറാണി ഒന്നാം സ്ഥാനത്തും കനേഡിയന്‍ ലയണ്‍സ് രണ്ടാം സ്ഥാനത്തും എത്തിയതായി റേസ് കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍ നായരും രജിസ്‌ട്രേഷന്‍ കണ്‍വീവര്‍ ബിന് ജോഷ്വായും അറിയിച്ചു.

ആര്‍പ്പുവിളികളും ആരവങ്ങളുമില്ലാതെ വീണ്ടും ഒരു ജലോത്സവകാലം കേരളത്തില്‍ കടന്നു പോകുന്‌പോള്‍ കനേഡിയന്‍ നെഹ്‌റു ട്രോഫി മത്സരം ലോകത്തുള്ള എല്ലാ ജലോത്സവ പ്രേമികള്‍ക്കും ഒന്നുപോലെ ആവേശം പകര്‍ന്നതായി സമാജം ജെനറല്‍ സെക്രട്ടറി ലത മേനോന്‍ പറഞ്ഞു. പുരുഷ·ാരുടെയും വനിതകളുടെയുമായി ഇരുപതിലധികം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തതായി ട്രഷറര്‍ ജോസഫ് പുന്നശേരിയും ഫൈനാന്‍സ് കണ്‍വീനര്‍ ഷിബു ചെറിയനും അറിയിയിച്ചു.

ഈ വര്‍ഷം മുഖ്യാതിഥിയായി പങ്കെടുക്കേണ്ടായിരുന്ന പ്രമുഖ വ്യവസായി പത്മശ്രീ എം.എ. യൂസഫലി അദ്ദേഹം ദുബായില്‍ നിര്‍മ്മിച്ചു വെര്‍ച്ചുല്‍ ഫ്‌ളാഗ് ഓഫ് ചെയ്ത പതാക കഴിഞ്ഞ ദിവസം കാനഡയില്‍ എത്തുകയും ആ പതാകയെ രാജകീയമായി കനേഡിയന്‍ വീഥികളില്‍കൂടി കൂടി നിരവധി അനവധി കാറുകളുടെ അകന്പടിയോടുകൂടി രാവിലെ 10ന് പ്രസിഡന്റ് കുര്യന്‍ പ്രക്കാനം സമ്മേളനവേദിയില്‍ എത്തിച്ചതോടെ പ്രൊഫസേഴ്‌സ് ലെയിക്കില്‍ മത്സരത്തിന് തുടക്കമായി. ഈ വള്ളംകളി ഇന്ന് കോവിഡ് മഹാമാരിയ്ക്കുശേഷം ലോക മലയാളകരയില്‍ തന്നെ നടന്ന ഏക വള്ളംകളി മത്സരമായി തീര്‍ന്നിരിക്കുന്നുവെന്ന് സമാജം വൈസ് പ്രസിഡന്റ് ഉമ്മന്‍ ജോസഫ്, സെക്രട്ടറി യോഗേഷ് ഗോപകുമാര്‍ ജോയിന്റ് സെക്രട്ടറി മുരളീ പണിക്കര്‍ എന്നിവര്‍ പറഞ്ഞു.

കായലില്‍ മത്സരങ്ങള്‍ പുരോഗമിക്കവേതന്നെ കരയില്‍ കാണികളെ ആവേശ കൊടുമുടിയില്‍ എത്തിക്കാന്‍ വിവിധ കല പരിപാടികള്‍ സംഘാടക കണ്‍വീനര്‍ സണ്ണി കുന്നംപള്ളിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നതായി പിആര്‍ വിഭാഗത്തിനുവേണ്ടി സഞ്ചയ മോഹന്‍, ടി വി എസ് തോമസ് എന്നിവര്‍ അറിയിച്ചു.

ലോക കേരളസഭാംഗവും പ്രമുഖ പ്രവാസി നേതാവുമായ കുര്യന്‍ പ്രക്കാനമാണ് 2009 മുതല്‍ ആരംഭിച് നടത്തിവരുന്ന കനേഡിയന്‍ നെഹ്രു ട്രോഫി എന്ന ബ്രാംപ്ടന്‍ ബോട്ട് റേസിന്റെ സ്ഥാപക പ്രസിഡന്റ് നാളിതുവരെയുള്ള മുഖ്യ സംഘടകനും. 2009 ല്‍ ആരംഭിച്ച വള്ളംകളി ഇന്ന് ലോകത്തിന് മുന്പില്‍ പ്രവാസി മലയാളികളുടെ ആത്മാഭിമാനമായി മാറിയിരിക്കുന്നു. അടുത്തവര്‍ഷം നടക്കുന്ന പന്ത്രണ്ടാമത് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി കാണുവാനായി പത്മശ്രീ ഡോ. എം.എ. യൂസഫലി നേരിട്ടു കാനഡയില്‍ എത്തുമെന്നു ആറിയിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് കുര്യന്‍ പ്രക്കാനം പ്രഖ്യാപിച്ചു.

ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളത്തില്‍ കാനഡയിലെ നിരവധി നേതാക്കള്‍ പങ്കെടുത്തു. ബ്രാംപ്റ്റണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍ ഈ വര്‍ഷത്തെ വള്ളംകളി ഉദ്ഘാടനം നിര്‍വഹിച്ചു. ഒന്റാരിയോ ട്രസ്റ്റീ ബോര്‍ഡ് പ്രസിഡന്റ് പര്‍മീറ്റ് സിംഗ് സര്‍ക്കാരിയ, അമര്‍ജോത് സന്ധു എംപിപി , ഫയര്‍ ഫോര്‍സ് മേധാവി ചീഫ് ബില്‍ ബോയ്‌സ്, പോലീസ് ചീഫിന് വേണ്ടി ഇന്‍സ്‌പെക്ടര്‍ ധില്ലന്‍, കൗണ്‍സിലര്‍ റോവീന സന്തോസ്, ഹാമില്‍റ്റന്‍ മലയാളി സമാജം പ്രസിഡന്റ് തോമസ് കുര്യന്‍ ഒന്റാരിയോ റീജണല്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അജൂ ഫിലിപ്പ് മുഖ്യ സ്‌പോണ്‍സര്‍ മനോജ് കരാത്ത എന്നിവര്‍ പ്രസംഗിച്ചു സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ലതാ മേനോന്‍ സ്വാഗതവും സെക്രട്ടറി മായ റേച്ചല്‍ തോമസ് നന്ദിയും പറഞ്ഞു.

ഒന്റാരിയോ ട്രസ്റ്റീ ബോര്‍ഡ് പ്രസിഡന്റ് സര്‍ക്കരിയ കനേഡിയന്‍ പതാകയും കുര്യന്‍ പ്രക്കാനം ഇന്ത്യന്‍ ദേശീയ പാതകയും ഉയര്‍ത്തി. തുടര്‍ന്നു ലോകത്തെവിടെയും സാധ്യമാകാഞ്ഞ വള്ളംകളി കാനഡയില്‍ നടത്തിയെന്ന സന്തോഷ വാര്‍ത്ത ഉറക്കെ പ്രഖ്യാപിക്കനെന്നവണ്ണം വിജയകോടിയേന്തി നടത്തിയ ജലഘോഷയാത്ര വര്‍ണാഭമായിരുന്നു പ്രസിഡന്റ് കുര്യന്‍ പ്രക്കാനം എം.എ. യൂസഫലി നല്‍കിയ പതാക വീശി കാണികളെ അഭിവാദ്യം ചെയ്തു. ഒന്റാരിയോ ടസ്ടീ ബോര്‍ഡ് പ്രസിഡന്റ് പര്‍ബ്മീറ്റ് സിംഗ് സര്‍ക്കരിയ അമര്‍ജോത് സന്ധു എംപിപി തുടങ്ങിയവരും കാണികളെ അഭിവാദ്യം ചെയ്തു.


ഏതാണ്ടു നാലോടെ ഇന്ത്യന്‍ കോണ്‍സില്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവയെത്തി ഫൈനല്‍ മത്സരങ്ങള്‍ വീക്ഷിച്ചു തുടര്‍ന്നു പ്രസിഡന്റ് കുര്യന്‍ പ്രക്കാനത്തിന്റെ അധ്യക്ഷതയില്‍ കൂടിയ നടന്ന സമാപന സമ്മേളനം ഇന്ത്യന്‍ കോണ്‍സില്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ഫൊക്കാന ജെനറല്‍ സെക്രട്ടറി സജീമോന്‍ ആന്റണി, നയാഗ്ര മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മനോജ് ഇടമന തുടങ്ങിയവര്‍ കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളിക്ക് ആശംസകള്‍ നേര്‍ന്നു ലത മേനോമ്‌ന് സ്വാഗതവും ഓര്‍ഗണിസിംഗ് കണ്‍വീനര്‍ ബിനു ജോഷ്വ നന്ദിയും പറഞ്ഞു വിജയികള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡുകളും യോഗത്തില്‍ നല്‍കി.

നേരത്തെ നടന്ന വെര്‍ച്ചല്‍ ഫ്‌ലാഗ് ഓഫ് പത്മശ്രീ ഡോ എം എ യൂസഫലി നിര്‍വഹിക്കുകയും കേരള ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉത്ഘാടനം നിര്‍വഹിക്കുകയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ,മന്ത്രി ശിവങ്കുട്ടി , ആലപ്പുഴ എം പി ആരീഫ്, കൊച്ചി മേയര്‍ അനില്‍ കുമാര്‍, നോര്‍ക്ക വൈസ് ചെയര്‍ കെ . വരദരാജന്‍ ഗോകുലന്‍ ഗോപാലന്‍, ഹരിശ്രീ അശോകന്‍, പ്രശസ്ത സിനിമ സീരിയല്‍ നടി ശ്രീധന്യ എന്നിവര്‍ പങ്കെടുത്ത് ആശംസകള്‍ അറിയിക്കുകയും ചെയ്തതിരുന്നു.

കാണികളെ വിസ്മയിപ്പിച്ചുകൊണ്ടു ബ്രാംപ്ടന്‍ സിറ്റി മേയര്‍ പ്യാട്രിക് ബ്രൌണ്‍ന്റ്റെ നേതൃത്വത്തില്‍ ഉള്ള ടീം രണ്ടാം തവണയാണ് കനേഡിയന്‍ നെഹ്‌റു ട്രോഫിയ്ക്കുവേണ്ടി മത്സരത്തില്‍ തുഴ എറിഞ്ഞത് . എംപിമാരായ റൂബി സഹോത്ത, സോണിയ സിന്ദു, കമല്‍ കേര, മനീന്ദര്‍ സിദ്ദു എന്നി നല് കനേഡിയന്‍ എം പി മാര്‍ ടീം റെഡ് വേവ് എന്ന പേരില്‍ മത്സരത്തില്‍ ഒരു വളത്തില്‍ പങ്കെടുത്തു. ഒന്റാരിയോ മന്ത്രിയും ട്രസ്റ്റീ ബോര്‍ഡ് പ്രസിഡെന്റുമായ സര്‍ക്കരിയയും അമര്‍ജോട് സന്ധു എംപിപിയും നയിച്ച ടീം പി സി , ഫയര്‍ മേധാവി നേരിട്ടു ഏത് നയിച്ച ബ്രാംപ്ടന്‍ ഫയര്‍, ആദ്യമായി മത്സരത്തില്‍ പങ്കെടുത്ത പോലീസ് ടീംമിനെ കോണ്‍സ്റ്റബിള്‍ ഡറെന്‍ ബര്‍ഡെന്‍ നയിച്ചു.

എംപിമാരായ റൂബി സഹോത്ത, സോണിയ സിന്ദു, കമല്‍ കേര, മനീന്ദര്‍ സിദ്ദു എന്നിവര്‍ മത്സരത്തില്‍ പങ്കെടുക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു. പോലീസിന്റെയും ഫയര്‍ ഫയര്‍ഫോര്‍സിന്റെയും അടക്കം 19 പുരുഷ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു വനിതകള്‍ക്കായുള്ള പ്രത്യേക മത്സരം തികച്ചും ആവേശം നിറഞ്ഞതായിരുന്നു.

കരിയന്നൂര്‍ ദിവാകരന്‍ നന്പൂതിരി, ഡോ. പി.കെ. കുട്ടി, സജീബ് കോയ, മനോജ് കരാത്ത, ലതാമേനോന്‍, ഗോപകുമാര്‍ നായര്‍, സണ്ണി കുന്നംപള്ളി, ബിനു ജോഷ്വ, ജോസഫ് പുന്നശേരില്‍, ഷിബു ചെറിയാന്‍, യോഗേഷ് ഗോപകുമാര്‍, ജിതിന്‍, അരുണ്‍ ഒലിയേടത്ത്, സഞ്ജയ് മുരളീ പണിക്കര്‍, ഷിബു കൂടല്‍, വിബി എബ്രഹാം, ഡേവിസ് ഫെണാണ്ടസ്, ടി വി എസ് തോമസ്, ഉമ്മന്‍ ജോസെഫ്, മായാറേച്ചല്‍, തോമസ്, ഷീല പുതുക്കേരില്‍, ഹരീ നാഥ്, ജോര്‍ജ് വര്ഗീസ്, കമല്‍പിള്ള,സാജു തോമസ്, വിമല്‍, ദേവപ്രസാദ് സ്വാമി, സെന്‍ ഈപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ളവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മനോജ് കരാതിതനീയിരുന്നു വള്ളംകളിയുടെ മുഖ്യ സ്‌പോണ്‍സര്‍. എന്‍എഫ്എംഎ കാനഡ ജനറല്‍ സെക്രട്ടറി പ്സ്രാദ് നായര്‍ തന്റെ അസാന്നിധ്യത്തില്‍ ആശംസകള്‍ അറിയിച്ചതായി പി ആര്‍ വിഭാഗത്തിന് വേണ്ടി സന്‍ജയ് മോഹന്നും ടി വി എസ് തോമസും അറിയിച്ചു ആഹാ റേഡിയോ ടീം വള്ളംകളി ലൈവ് ചെയ്തിരുന്നു. താലപ്പൊലി ജയിംസ് ആശ, ജീന എന്നിവരുടെ നേതൃത്വത്തില്‍ എവരുടെയും ശ്രദ്ധ പിടിച്ച് പറ്റി. വാദ്യകാല ടൊറെന്േറാ യുവാക്കളുടെ ഗംഭീര മേളം പരിപാടിക്ക് കൊഴുപ്പ് നല്‍കി. പങ്കെടുത്ത എല്ലാ ടീമുകള്‍ക്കുംനന്ദി അറിയിക്കുന്നതായി രജിസ്ട്രാഷന്‍ കണ്‍വീനര്‍ ബിനി ജോഷ്വാ, റേസ് കണ്‍വീനര്‍ ഗോപകുമാര്‍ എന്നിവര്‍ അറിയിച്ചു. ട്രഷറര്‍ ജോസഫ് പുന്നശേരി, ഫൈനാന്‍സ് കണ്‍വീനര്‍ ഷിബു ചെറിയാന്‍, ഈവെന്റ് മാനേജ്‌മെന്റ് കണ്‍വീനര്‍ സണ്ണി കുന്നംപ്പള്ളില്‍, പ്രോഗ്രാം കോര്‍ഡീനേറ്റര്‍ യോഗേഷ് ഗോപകുമാര്‍ ജിതിന്‍ അരുണ്‍ ഓലേടത്ത് എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക