Image

നവോദയ പ്രസിഡന്റ് ബാലകൃഷ്ണന് യാത്രയയപ്പു നല്‍കി

Published on 30 August, 2021
 നവോദയ പ്രസിഡന്റ് ബാലകൃഷ്ണന് യാത്രയയപ്പു നല്‍കി


റിയാദ്: നാട്ടിലേക്ക് മടങ്ങുന്ന നവോദയ പ്രസിഡന്റ് ബാലകൃഷ്ണന് സംഘടനയുടെ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ നാലുവര്‍ഷമായി പ്രസിഡന്റ് പദവി വഹിക്കുന്ന ബാലകൃഷ്ണന് സംഘടനയുടെ ഉപഹാരം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തില്‍ സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍ കൈമാറി. നവോദയ കുടുംബവേദി, ഷിഫ, ബത്ത, ഹാര, മുറൂജ്, ന്യൂസനയ, ഫഹാസ് അല്‍ ദൗരി, അസീസിയ തുടങ്ങിയ യൂണിറ്റുകളും ഉപഹാരങ്ങള്‍ കൈമാറി. റിയ സാംസ്‌കാരിക വേദിയെ പ്രതിനിധികരിച്ച് ക്‌ളീറ്റസ്, അബ്ദുല്‍ സലാം എന്നിവര്‍ ബാലകൃഷ്ണനെ പൊന്നാടയണിയിച്ചു. എന്‍ ആര്‍ കെയെ പ്രതിനിധീകരിച്ചു സത്താര്‍ കായംകുളം ചടങ്ങില്‍ പങ്കെടുത്തു.

യാത്രയയപ്പ് യോഗം ബാബുജി ഉദ്ഘാടനം ചെയ്തു. നവോദയയുടെ തുടക്കകാലം മുതല്‍ നിസ്വാഥ സേവനത്തിലൂടെ സംഘടനയുടെ വളര്‍ച്ചയില്‍ ബാലകൃഷ്ണന്‍ വഹിച്ച പങ്ക് ബാബുജി വിവരിച്ചു. നിസ്വാര്‍ഥ സേവനത്തിന്റെ ഏറ്റവും വലിയ മാതൃകയാണ് ബാലകൃഷ്ണനെന്ന് പ്രാസംഗികര്‍ അനുസ്മരിച്ചു. രവീന്ദ്രന്‍ പയ്യന്നൂര്‍, പൂക്കോയ തങ്ങള്‍, ഷാജു പത്തനാപുരം, ലളിതാംബിക അമ്മ, കലാം, ശ്രീരാജ്, അനില്‍ മണന്പൂര്, ഗ്ലാഡ്‌സണ്‍, മനോഹരന്‍, അനില്‍ പിരപ്പന്‍കോട്, ഷഫീക്, സലിം, മിഥുന്‍, കാജല്‍, ആതിര ഗോപന്‍, കുമ്മിള്‍ സുധീര്‍ തുടങ്ങിയവരും നിബു വര്‍ഗീസ്, വിനോദ് കൃഷ്ണ (ന്യൂ ഏജ്), ക്‌ളീറ്റസ് (റിയ) തുടങ്ങിയവരും സംസാരിച്ചു. നാട്ടില്‍നിന്നും നവോദയയുടെ മുന്‍കാല ഭാരവാഹികളായ ഉദയഭാനു, രതീഷ്, അന്‍വാസ്, നിസാര്‍ അഹമ്മദ് എന്നിവര്‍ ഓണ്‍ലൈന്‍വഴി ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ നവോദയ വൈസ് പ്രസിഡന്റ് വിക്രമലാല്‍ അധ്യക്ഷനായിരുന്നു.


മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ ബാലകൃഷ്ണന്‍ ബോംബയില്‍ ബിപിഎല്‍ കന്പനിയില്‍ ജോലിചെയ്യുന്ന അവസരത്തിലാണ് 1998- ലാണ് പാനസോണിക് ഏജന്റായ അല്‍ഈസായി കന്പനിയുടെ നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് വിസയില്‍ ജിദ്ദയിലെത്തുന്നത്. ടെലികമ്മ്യൂണിക്കേഷനിലും ഇലക്ട്രോണിക്‌സിലും ഐടിസി സര്‍ട്ടിഫിക്കറ്റുള്ള അദ്ദേഹത്തിനെ ഇലക്ട്രോണിക്‌സ് സര്‍വീസ് ആന്‍ഡ് മെയിന്റനന്‍സ് സെക്ഷനിലായിരുന്നു ജോലി. ഏതാനും മാസങ്ങള്‍ക്കുശേഷം റിയാദിലേക്ക് സ്ഥലം മാറ്റം ലഭിച്ചു.

റിയാദില്‍ നവോദയ രൂപീകരിച്ചതോടെ സംഘടനയുടെ ഹാര യൂണിറ്റ് ഭാരവാഹിയായി പ്രവര്‍ത്തനം ആരംഭിക്കുകയും തുടര്‍ന്ന് കേന്ദ്ര കമ്മിറ്റി അംഗം, സംഘടനയുടെ പ്രസിഡന്റ് എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവയ്ക്കുകയും ചെയ്തു. നവോദയയുടെ അഭിമാന പരിപാടികളില്‍ ഒന്നായ ആര്‍ട്‌സ് അക്കാദമിയുടെ ചുമതലയും ബാലകൃഷ്ണനാണ് വഹിച്ചിരുന്നത്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും കലാ-കായിക സംരംഭങ്ങള്‍ക്കും നേതൃത്വപരമായ പങ്കുവഹിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളായ മേഘ, അനഘ എന്നീ രണ്ട് പെണ്‍മക്കളും ഭാര്യ സ്മിതയും അടങ്ങുന്നതാണ് കുടുംബം.

റിപ്പോര്‍ട്ട്: കുമിള്‍ സുധീര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക