ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍

ഫോമാ ന്യൂസ് ടീം Published on 01 September, 2021
ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍
എണ്‍പതോളം അംഗ  സംഘടനകളുടെ വലിയ കൂട്ടായ്മയായ ഫോമാ കേരളീയ സമൂഹത്തിനും, പ്രവാസി മലയാളികള്‍ക്കും ചെയ്യുന്ന  കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയവും, പ്രവാസി സംഘടനകള്‍ക്കു, മാതൃകയുമാണെന്ന് ശ്രീ' ഇന്നസെന്റ്. ഫോമാ  സാംസ്‌കാരികോത്സവം ഉല്‍ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തന രംഗത്തെ   നിരന്തരമായ സാന്നിദ്ധ്യമാകാനും, സമൂഹത്തിന്റെ മാറ്റത്തിന്റെ ഭാഗമാകാനും  ഫോമയുടെ സാംസ്‌കാരിക വിഭാഗത്തിന്  കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. പ്രശസ്ത  മലയാള ചലച്ചിത്ര  സംവിധായകന്‍ ശ്രീ ലാല്‍ ജോസ്,  ചലച്ചിത്ര താരം  ഇന്ദ്രജിത്ത്, സംവിധായകന്‍ ശ്രീ. ജോജു  എന്നിവര്‍ വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.

നാടന്‍ പാട്ടുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായ  പാലക്കാട് പ്രണവം  ശശി  നാടന്‍ പാട്ടുകള്‍ കൊണ്ട് ഉദ്ഘാടന വേദിയെ സംഗീത സാന്ദ്രമാക്കി.  ജനപ്രിയ  മിമിക്രി കലാകാരനും അഭിനേതാവുമായ ശ്രീ സാബു തിരുവല്ല ഏകാഭിനയ കലയിലൂടെ സദസ്സിനെ ചിരിപ്പിച്ചു.

ഫോമ,പ്രസിഡണ്ട് ശ്രീ അനിയന്‍ ജോര്‍ജ് ജനറല്‍ സെക്രട്ടറി ശ്രീ റ്റി ഉണ്ണികൃഷ്ണന്‍ ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡണ്ട് പ്രദീപ് നായര്‍,ജോയിന്‍ സെക്രട്ടറി ജോസ് മണക്കാട്, ജോയിന്‍ ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍  ആശംസകള്‍ അര്‍പ്പിച്ചു. 

ഫോമ കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍  ശ്രീ പൗലോസ് കുയിലാടന്‍ സ്വാഗതവും,സെക്രട്ടറി അച്ഛന്‍ കുഞ്ഞു മാത്യു. നന്ദിയും രേഖപ്പെടുത്തി. നാഷണല്‍ കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍  സണ്ണി കല്ലൂപ്പാറ അഭിവാദന പ്രസംഗവും നടത്തി. ചടങ്ങിന്റെ എം.സി മാര്‍   ശ്രീ: മിനി നായര്‍, ഡോ: ജിന്‍സി ഡില്‍സ് എന്നിവരായിരുന്നു.

ഫോമാ സാംസ്‌കാരിക വിഭാഗം  ദേശീയ  തലത്തില്‍ സംഘടിപ്പിക്കുന്ന ചെണ്ടമേളം മത്സരവും, തിരുവാതിര മത്സരവും വരുംദിവസങ്ങളില്‍  നടക്കും. കോവിഡാനന്തര കാലഘട്ടത്തെ  ആത്മവിശ്വാസത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും, നോക്കിക്കാണുന്ന ജനതയെ പ്രചോദിപ്പിക്കാനും ചിന്തിപ്പിക്കാനും ഉതകുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും കലാ പരിപാടികളും നടത്തുന്നതിനാണ് ഫോമാ സാംസ്‌കാരിക വിഭാഗം ലക്ഷ്യമിടുന്നത്.അവശ കലാകാരന്മാരെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനുമുള്ള പദ്ധതികളും  സാംസ്‌കാരിക വിഭാഗം ആസൂത്രണം ചെയ്യുന്നുണ്ടെന്നും, എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണവും പിന്തുണയും ഉണ്ടാകണമെന്നും ഫോമാ സാംസ്‌കാരിക സമിതി വിഭാഗം ചെയര്‍മാന്‍ പൗലോസ് കുയിലാടന്‍, നാഷണല്‍  കോര്‍ഡിനേറ്റര്‍  സണ്ണി കല്ലൂപ്പാറ, ബിജു തുരുത്തുമാലില്‍ (വൈസ് ചെയര്‍മാന്‍ ), അച്ചന്‍കുഞ്ഞ് മാത്യു ( സെക്രട്ടറി), ജോയിന്‍ സെക്രട്ടറി ഡോ :ജിന്‍സി

അനു സ്‌കറിയ, ബിനൂപ് ശ്രീധരന്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷൈജന്‍, ഹരികുമാര്‍ രാജന്‍, നിതിന്‍ പിള്ള  എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

മാമൻ 2021-09-01 12:41:06
ഫോമാ നേതാക്കളുടെ കാരുണ്യ "സ്പർശം" ഈ സമയത്ത് വളരെ പ്രശംസനീയമാണ് എന്ന് എല്ലാവർക്കും നന്നായി മനസിലായിട്ടുണ്ട്.
കൊടുങ്കാറ്റു ഡാനിയേൽ 2021-09-01 14:46:29
കാരുണ്യ സ്പർശവുമായി എന്റെ വീട്ടിൽ വന്നാൽ അത് ഞാൻ ചെത്തി ഉപ്പിലിടും
ചാക്കോച്ചൻ 2021-09-01 17:34:08
വന്ന വഴി മറന്നു. പാട്ട് പാടാൻ പഠിപ്പിച്ചു. കാരുണ്യ സ്പർശനം കൊണ്ട് വീർപ്പുമുട്ടിച്ചു. കൃഷിപാഠം കൊണ്ട് ചക്കയിടാനും പഠിച്ചു. നന്ദിയുണ്ട് മക്കളേ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക