Image

കനമുള്ള വാക്ക് (കവിത: ഷെഹീദ് ഇരുമ്പകശ്ശേരി)

Published on 02 September, 2021
കനമുള്ള വാക്ക് (കവിത: ഷെഹീദ് ഇരുമ്പകശ്ശേരി)
തോളിൽ
തട്ടി
അമ്മ
പറഞ്ഞു
മോളേ നീയൊരു
പുഷ്പമാണ്
നിന്റെ
മേനിയിൽ
ആനന്ദം കാണുന്ന
കാമ
കണ്ണുകൾ
നിനക്ക് ചുറ്റും
വട്ടമിടുന്നുണ്ടെന്ന്
അമ്മേ
ഞാനൊരു
സ്വതന്ത്ര
പുഷ്പമായ്
കാറ്റിനൊത്ത്
പരിമളം
പടർത്താൻ
ആഗ്രഹിക്കുന്നെന്നവൾ
ആക്രോശിച്ചു
പുലരിയിലൊരാൾ
വന്ന്‌ കൈനീട്ടി
പതുക്കെ
ചില്ലകൾ
താഴ്ത്തിയവൾ
അവനിലേക്കടുത്തു
ആദ്യം
തലോടി
പിന്നെ
പറിച്ചെടുത്ത്
ഇതളുകളായ്
പിച്ചി ചീന്തി
ഒടുവിൽ
നിലം
പതിക്കുമ്പോൾ
പതിഞ്ഞ
സ്വരത്തിലവളുടെ
ചുണ്ടുകൾ
മന്ത്രിച്ചു
"അമ്മേ"
Join WhatsApp News
സാബു മാത്യു 2021-09-02 19:47:13
ഇ മലയാളിക്ക് ഒരു എഡിറ്റർ വേണം. വെറുതെ ഇങ്ങനെ വായനക്കാരുടെ സമയം മെനെക്കെടുത്തരുതെന്നു അപേക്ഷ
Anthappan 2021-09-02 20:51:20
A beautiful poem. It carries a powerful message. It is like some Trump followers refuse to take vaccination but on the death bed they cry out for it. But it is too late then . Here the young generation ignores all the warnings fall into the trap then cry out for help. But by then the damage has already been done. Congratulations poet
Ashif 2021-10-07 11:49:10
കാലത്തിനു പറ്റിയ കവിത 🥰🥰🥰🥰
Majid fahad 2021-10-07 16:54:06
Poli... Mone.... Oru rakshem illa😍😍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക