ഫൊക്കാന അഡൈ്വസറി ചെയര്‍മാന്‍ റ്റി.എസ്. ചാക്കോയെ റീമാ ഫൗണ്ടേഷന്‍ ആദരിച്ചു

Published on 03 September, 2021
ഫൊക്കാന അഡൈ്വസറി ചെയര്‍മാന്‍ റ്റി.എസ്. ചാക്കോയെ റീമാ ഫൗണ്ടേഷന്‍ ആദരിച്ചു
തിരുവല്ല: അമേരിക്കന്‍ മലയാളികളുടെ സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുവാന്‍ പരിശ്രമിക്കുകയും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും സാംസ്കാരിക പ്രവര്‍ത്തനങ്ങളും നടത്തിയ അമേരിക്കന്‍ മലയാളിയും ഫൊക്കാന അഡൈ്വസറി ചെയര്‍മാനുമായ റ്റി.എസ്. ചാക്കോയെ റീമാ ഫൗണ്ടേഷന്‍ ആദരിച്ചു.

പുഷ്പഗിരി റോഡിലുള്ള റീമാ ബുക്ക് ഹൗസില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ രാജ്യസഭാ മുന്‍ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
    
തിരുവല്ല ഡവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. വര്‍ഗീസ് മാമ്മന്‍ അദ്ധ്യക്ഷത വഹിച്ചു. മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് എം. സലീം തിരുവല്ല മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്‍. ജയകുമാര്‍ എന്നിവര്‍ മുഖ്യ പ്രസംഗം നടത്തി.

റീമാ ഫൗണ്ടേഷന്‍ പ്രസിഡന്റ് പാസ്റ്റര്‍ സി.പി. മോനായി, തിരുവല്ല മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി വട്ടശ്ശേരി, ചര്‍ച്ച് ഓഫ് ഗോഡ് ഡിസ്ട്രിക്ട് പാസ്റ്റര്‍ ലാലി ഫിലിപ്പ്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി നിബു കോട്ടയ്ക്കല്‍, ന്യൂ ഇന്‍ഡ്യാ ദൈവസഭ പാസ്റ്റര്‍ സാബു ജോസഫ്, തിരുവല്ല ഏരിയ കോണ്‍ഗ്രസ് പ്രസിഡന്റ് അജി തമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.


ഫൊക്കാന അഡൈ്വസറി ചെയര്‍മാന്‍ റ്റി.എസ്. ചാക്കോയെ റീമാ ഫൗണ്ടേഷന്‍ ആദരിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക