Image

രാഷ്ട്രീയ വിവേകം (സാം നിലമ്പള്ളില്‍)

Published on 03 September, 2021
രാഷ്ട്രീയ വിവേകം (സാം നിലമ്പള്ളില്‍)

ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞദിവസം വലിയൊരു സത്യംപറഞ്ഞു. അത് അമേരിക്കന്‍ ഭരണാധികാരികളെ ഉദ്ദേശംവച്ചുകൊണ്ടാണന്നത് വ്യക്തം. അന്യരാജ്യങ്ങളില്‍ചെന്ന് പ്രശ്‌നങ്ങള്‍ സൃഷ്ട്ടിച്ചിട്ട് അവിടം കുട്ടിച്ചോറാക്കി അവസാനം പിന്‍മാറുക എന്നത് അമേരിക്കയുടെ പതിവാണ്. ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ ഒഴിവാക്കിയാല്‍ പിന്നീടുള്ളതെല്ലാം അനാവശ്യമായവ ആയിരുന്നു. കൊറിയന്‍ യുദ്ധം, വിയറ്റ്‌നാം യുദ്ധം ഇറാക്ക് അവസാനം അഫ്ഗാനിസ്ഥാന്‍. ഇങ്ങനെപോകുന്നു യുദ്ധപരമ്പര.. ഇറാക്ക് യുദ്ധത്തെപറ്റി മുന്‍ പ്രസിഡണ്ട് ജിമ്മി കാര്‍ട്ടര്‍ പറഞ്ഞത് അനാവശ്യവും അനീതിപരവുമായത് എന്നായിരുന്നു.

മാര്‍പാപ്പ പറഞ്ഞത് ഇങ്ങനെയാണ്. ലോകരാജ്യങ്ങളിലെല്ലാം ജനാധിപത്യം സ്ഥാപിക്കേണ്ടത് അമേരിക്കയുുടെ (പേരെടുത്ത് പറഞ്ഞില്ല) കടമയല്ല. മറ്റുരാജ്യങ്ങളുടെ സംസ്‌കാരവും ആചാരങ്ങളും തിരുത്താന്‍ ഒരുരാജ്യത്തിനും സാധ്യമല്ല. ഇറാക്കിനെ ആക്രമിക്കാന്‍ ജോര്‍ജ്ജ് W ബുഷ് പറഞ്ഞത് അവിടെ ജനാധിപത്യം സാഥാപിക്കാനെന്നാണ്. അതിന്റെകൂട്ടത്തില്‍ നുണകളുടെ ഒരുപരമ്പരതന്നെ അദ്ദേഹം നിരത്തി. ബുദ്ധിയും വിവേകവുമുള്ളവരെ അദ്ദേഹം വിഢിയാക്കി.

ചില രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ജനാധിപത്യത്തെക്കാള്‍ ഏകാധിപത്യവും രാജവാഴ്ച്ചയുമാണ് ഇഷ്ടം. സൗദി അറേബ്യയില്‍ രാജവാഴ്ച്ചയാണ് ജനങ്ങള്‍ക്ക് അഭികാമ്യം. അതുപോലെ ദുബായ് ഖത്തര്‍ മുതലായ രാജ്യങ്ങളും രാജവാഴ്ച്ചയാണ് ഇഷ്ടപ്പെടുന്നത്. ഇസ്‌ളാമിക രാജ്യങ്ങള്‍ ജനാധിപത്യത്തെക്കാള്‍ ഇഷ്ടപ്പെടുന്നത് ഏകാധിപത്യമാണ്. ജപ്പാനിലും ഇംഗ്‌ളണ്ടിലും രാജവാഴ്ച്ച ഒരു അലങ്കാരമായിട്ടുണ്ട്.

ഇംഗ്‌ളണ്ടിലെ പോലുള്ള ജനാധിപത്യം ഇന്‍ഡ്യക്ക് ചേര്‍ന്നതല്ലെന്ന് ബിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ നെഹ്‌റുവിനോട് പറഞ്ഞിരുന്നു. ഇംഗ്‌ളണ്ടിലെ ജനങ്ങള്‍ രാജ്യസ്‌നേഹികളും ബുദ്ധിമാന്മാരുമാണ്. ഇന്‍ഡ്യക്കാരില്‍ ഭൂരിപക്ഷംപേര്‍ക്കും രാജ്യമെന്താണെന്ന് അറിയില്ല. രാജ്യസ്‌നേഹത്തെക്കാള്‍ സ്വന്തംകാര്യമാണ് അവര്‍ക്ക് പ്രധാനം. ജനാധിപത്യത്തിന്റെ ദൂഷ്യവശങ്ങളാണ് ഇന്‍ഡ്യയില്‍ കാണപ്പെടുന്നത്. നിത്യ സമരങ്ങള്‍ ജാതിമത തീവ്രവികാരം, നിയമത്തെ ധിക്കരിക്കല്‍, വിഘടനവാദം തുടങ്ങിയവ ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ ദൂഷ്യങ്ങളാണ്. ഇന്‍ഡ്യക്കുശേഷം സ്വാതന്ത്ര്യംപ്രാപിച്ച ചൈനയിന്ന് ലോകശക്തിയാണ്. ചൈനയിലെതപപോലെയുള്ള ഭരണം ഇന്‍ഡ്യയില്‍ വേണമെന്നല്ല പറയുന്നത്. നിയന്ത്രിത ജനാധിപത്യം അതായത് ജനങ്ങള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി പേപ്പട്ടിയെ ചങ്ങലയില്‍നിന്ന് അഴിച്ചുവിട്ടതുപോലെയാകരുതെന്നുമാത്രം. സ്വാതന്ത്ര്യത്തിന്റെ വിലയറിയാത്തവരാണ് ഭൂരിപക്ഷം ഇന്‍ഡ്യാക്കാരും. കുരങ്ങിന്റെ കയ്യില്‍ പൂമാലകിട്ടിയതുപോലെയാണ് ഇന്‍ഡ്യാക്കാര്‍ക്ക് സ്വാതന്ത്ര്യവും ജനാധിപത്യവും.

അമേരിക്കക്കാര്‍ രാജ്യസ്‌നേഹികളാണ്. അവരുടെ പിതാമഹന്മാര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി രക്തം ചൊരിഞ്ഞവരാണ്. അമേരിക്കന്‍ സിവള്‍വാറിലും ഇന്‍ഡിപെന്‍ഡന്‍സ് യുദ്ധത്തിലും ആയിരങ്ങളാണ് ഈ മണ്ണില്‍ മരിച്ചുവീണത്. ജെറ്റിസ്ബര്‍ഗ്ഗ് യുദ്ധക്കളത്തില്‍ മരിച്ചുവീണ ആയിരങ്ങളെ സാക്ഷിനിറുത്തി ഏബ്രാഹാം ലിങ്കണ്‍ ചെയ്ത പ്രസംഗം ലോകപ്രസിദ്ധമാണ്. സ്വതന്ത്രത്തിനും ജനാധിപത്യത്തിനും അദ്ദേഹം നല്‍കിയ നിര്‍വചനം എല്ലാ സ്വാതന്ത്ര്യപ്രേമികളും ഉരുവിടുന്നു.

അഫ്ഗാനിസ്ഥാനിലും ഇറാക്കിലും ജനാധിപത്യം സ്ഥാപിക്കാന്‍പോയ ബുഷിന്റെയും പിന്‍ഗാമികളുടെയും പരാജയം ലോകം കണ്ടതാണ്. നിങ്ങള്‍ എന്തെല്ലാം ത്യാഗങ്ങള്‍ ആ രാജ്യങ്ങള്‍ക്കുവേണ്ടി ചെയ്താലും ആയിരക്കണക്കിന് അമേരിക്കന്‍ പട്ടാളക്കാരുടെ ജീവന്‍ ത്യജിച്ചാലും അവരുടെ സ്‌നേഹംവും ആദരവും പിടിച്ചപറ്റാന്‍ സാധിക്കില്ല. അവരുടെ സ്‌നേഹം അവരുടെ രാജ്യത്തോടും മതത്തോടും മാത്രമായിരിക്കും. അത് സ്വാഭാവികം. അഫ്ഗാനികളുടെ കൂറ് പിടിച്ചുപറ്റാന്‍ ബുഷ് ചെയ്തവിദ്യ കേട്ടാല്‍ അദ്ദേഹം വെറുമൊരു വിഢിയാണന്ന് മനസിലാകും. നൂറ്‌ഡോളറിന്റെ നോട്ടുകള്‍ ഹെലികോപ്റ്ററുകളില്‍ കൊണ്ടുപോയി കാബൂളിലും മറ്റുപട്ടണങ്ങളിലും വിതറി. ഇത് എന്തുസാധനമാണന്ന് അറിയാന്‍ വയ്യാത്ത അജ്ഞരായ അഫ്ഗാനികള്‍ അത് അവരുടെ കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുത്തു. ചിലരത് ചവിട്ടത്തേച്ചു. സാധുക്കളായ സ്ത്രീകള്‍ അത് വാരിക്കൂട്ടി തീകത്തിച്ചു. ഇങ്ങനത്തെ ബുദ്ധിയുള്ളവര്‍ അമേരിക്കയില്‍ മാത്രമെ കാണു. ബുഷിന് ഡോളറിന്റെ വില അറിയില്ല. അദ്ദേഹം വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവനാണ്. നിങ്ങള്‍ ഡോളര്‍ വാരിക്കോരി കൊടുത്താലും അവരുടെ കൂറ് നിങ്ങള്‍ക്ക് കിട്ടില്ല. പണവും ആയുധങ്ങളും നല്‍കി പാകിസ്ഥാനെ സഹായിച്ചിട്ട് എന്തുകിട്ടി അമേരിക്കക്ക്? അമേരിക്കന്‍ പതാക നിലത്തിട്ട് ചവിട്ടി ഡെത്ത് ടു അമേരിക്ക എന്ന് വിളിച്ചില്ലേ.

ജനാധിപത്യത്തില്‍കൂടി അധികാരത്തില്‍ വരുന്നവരാണെങ്കിലും ഇന്‍ഡ്യന്‍ ഭരണാധികാരികള്‍ കുറച്ചുകൂടി വിവേകം ഉള്ളവരാണ്. അഫ്ഗാന്‍ അധിനവേശ സമയത്ത് പട്ടാളത്തെ അയച്ച് സഹായിക്കണമെന്ന് ബുഷ് ഇന്‍ഡ്യയോട് ആവശ്യപ്പെട്ടപ്പോള്‍ വളരെ സൗഹാര്‍ദ്ദപൂര്‍വ്വം നോ പറഞ്ഞ അന്നത്തെ പ്രധാനമന്ത്രി ബാജ്‌പേയ് എത്രയോ വിവേകമുള്ളവനാണ്. താലിബാനെ തുരത്താന്‍ അഫ്ഗാനിലേക്ക് പട്ടാളത്തെ അയക്കണമെന്ന് വിവരദോഷികളായ ചില രാഷ്ട്രീയക്കാര്‍ വിളിച്ചുകൂവിയെങ്കിലും നരേന്ദ്രമോദി കേട്ടതായിപോലും ഭാവിച്ചില്ല. ഇതിനെയാണ് വിവേകംമെന്ന് പറയുന്നത്. അല്ലാതെ ചൈനീസ് ബാങ്കുകളില്‍നിന്ന് പണം കടമെടുത്ത് യുദ്ധംചെയ്യുന്ന അമേരിക്കന്‍ ബുദ്ധിയല്ല.

അഫ്ഗാനിലെ സ്ത്രീകളെയോര്‍ത്ത് വിലപിക്കുന്നവരുടേത് വെറും കാപട്യമാണ്. അവര്‍ വീട്ടിനുള്ളില്‍ കഴിയുന്നതോ പര്‍ദ്ദയിട്ട് മൂടുന്നതോ അമേരിക്കക്കും ഇന്‍ഡ്യക്കും മലയാളികള്‍ക്കും പ്രശ്‌നമല്ല. അത് അവരുടെ ആചാരമാണ്. അത് മാറ്റാന്‍ നമ്മളെക്കൊണ്ട് സാധ്യമല്ല. ഇരുപതുവര്‍ഷം അഫ്ഗാന്‍ ഭരിച്ചിട്ടും അമേരിക്കക്ക് അവരുടെ ആചാരങ്ങളില്‍ മാറ്റംവരുത്താന്‍ സാധിച്ചില്ല. നൂറുവര്‍ഷം കഴിഞ്ഞാലും സാധ്യമാകാത്ത കാര്യം ചെയ്യാനാണ് അമേരിക്ക ഇറങ്ങിപുറപ്പെട്ടത്.

ഫോക്‌സ് ന്യൂസിനെ ആക്ഷേപിക്കുന്ന മലയാളികള്‍ യൂറോപ്യന്‍ ടീവി ചാനലുകള്‍ കാണേണ്ടതാണ്. അവര്‍ ബൈഡന്റെ പരാജയം ആഘോഷിക്കുന്നത് കാണാം. ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി സംസാരിക്കുമ്പോള്‍ ബൈഡന്‍ ഉറക്കംതൂങ്ങുന്നത് നിരന്തരം കാണിച്ചുകൊണ്ടിരിക്കയാണ് ലോകത്തുള്ള എല്ലാ ടീവി ചാനലുകളും. നാണമില്ലാത്തവന്റെ.............. എന്ന് പറയുന്നില്ല. എത്ര മണ്ടനായാലും അദ്ദേഹം നമ്മള്‍ ജീവിക്കുന്ന മഹത്തായ രാജ്യത്തിന്റെ പ്രസിഡണ്ടല്ലേ. മണ്ടന്മാരെ തെരഞ്ഞെടുക്കുന്ന നമ്മളാണ് കുറ്റക്കാര്‍.

Join WhatsApp News
Mathew V 2021-09-03 20:51:43
Why can’t you move to Vatican and stay with Pop Francis. If you want to live in this country, first be Republican like Liz Cheney or Adam Kisniger or Democrat or an Independent. Trumplicans and insurrectionists have no place in America. If you don’t have anything to do go and help people in flooded north. We are tired of reading your trash
Observer 2021-09-03 22:19:09
By the trash; of the trash and for the trash.
Boby Varghese 2021-09-03 22:58:17
Pope Francis is a Marxist. He considers Capitalism as Satanic. He is the best friend of Cuba, Venezuela and Nicaragua. Don't pay too much attention to his political views. Where the hell you got this story of Americans did spread hundred dollar bills in Afghanistan?
Kochunny 2021-09-04 02:31:08
Here Bobby goes again.! Cool down Bobby. Cool down. Trump must be getting rid off his counterfeit dollar bill there. He gave out 12 million counterfeit dollars back to his donors after keeping the good money with hiim.
abdul punnayurkulam 2021-09-04 02:46:39
Korean, Vietnam, Iraq and now Afghan war. Hope, America will learn to more diplomatic way to solve the foreign policy problem, than cost American lives and money...
George Neduvelil 2021-09-04 02:48:09
Certain people want to impress others and show that they are smart /intelligent by downgrading others. Each and every article of Nilampallil is crafted with that purpose and that purpose only! It seems Mr. Nilampallil derives immense pleasure when he calls others fools or idiots.
Young and restless 2021-09-04 03:04:32
His article is drafted with crap. Old people should quit writing and go for pilgrimage.
CID Moosa 2021-09-04 03:25:19
Kunthara and Nelampally are two negative writers .And , they both think that they are great investigative journalists. They are like the frogs in the well going round and round and think that he rotated around the glob 100s of time. And there is another lunatic always write comment under their articles. Lots of electrodes must be put under his ass and give shock with defibrillator. If that doesn’t work in his head. Oh boy oh boy why these people are wandering around in the emalayalee page’s
abdul punnayurkulam 2021-09-04 13:44:49
In my Knowledge, Arab countries people don't like Monarchism, they rather like democracy. In these Arab countries people or inherited kingdom. That is why they don't have much choice. For example in Saudi Arabia, Crown Prince Salman is governing. He put jail lot of his relatives and public. Another word, if he suspects anybody he harms them or put them to jail. I like England style monarchism, because the king or queen keep their property, respect, and allow democracy. Arab countries, the ruler himself scares because anytime, they will assassinated by their son or family members!
Writer 2021-09-04 19:48:31
As an avid reader of the Emalayalee, I will share my observations. There are mainly two kinds of writers: 1. Those who do the research and write about their findings. and 2. Those who write (criticize) about the first group's writing. The first group works very hard to present their findings for the readers to understand what is going on. There is a lot of time and energy spent before the final material is presented. It may not be what you want to hear because of your political stand. However, it is their work. If you don't agree with what you see, write your counter points with the writer presenting where your disagree and why. I can assure you that it is going to take a lot of your time. If you are serious, it is the best use of your time. Is this what we see now? All you are doing is to show your hatred towards the writer because you hate the guts of the writer. This is not a healthy way of reacting. Do the right thing, get rid of the prejudice and read with a clear conscience. If you still have disagreements, take as much time as you want and present your views. I see a lot of people in the second group. It is the easiest thing for them. There is no need to name anyone. You know who you are. I call them the laziest of the two. So get out of your shroud and do the right thing. Maybe someday, you will have enough courage to write under your real name.(This is not a requirement) :)
Stop writing trash 2021-09-04 21:21:23
These people don’t do any research. They listen FOX news and write their articles. They always trying to undermine the principles on which this country is founded. They look at one of the worst President of America with awe. If I just mention the name as a Democrat immediately they will say that they are all communist and socialists The sad part is that they are saying all these baseless things without researching. America has so many social programs enjoyed by Republicans, Democrats and Independents. Majority of the educated people are aware about it and it is shame that the writer claims that the article is well researched. Shame on you.
Anthappan 2021-09-04 23:47:31
You are right . Bobby Varghese think Pope Francis is a communist, Biden is a communist, Hillary is a communist Obama is communist and many more. All these people are millionaires. I don’t think Bobby is still struggling to make both end meets. You can be a Democrat and be a millionaire too. Stop your BS.
Writer 2021-09-05 16:01:10
As I wrote yesterday, there are two kinds of people. The second group does not spend any time before writing. An example is the one who wrote under name "STOP WRITING TRASH" All you need to do is to read his (I assume it is a man because women usually takes more time and hence write more sensible comments) comments. Apparently he chose the appropriate profile name for his comments. A well researched article has fewer mistakes because they take their time before publishing. Now look at this person's comments. He made several mistakes in his writing. Basic writing rules were ignored. This is what happens when you rush. Take time sir. To write a research article, you don't have to rely on encyclopedias such as World Book, Encyclopedia Britannica, Compton’s or peer reviewed journal articles (although it might help). Bottom line: Take TIME before you point your finger. Some day, you can call yourself "SMART"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക