Image

നല്ല നാളെയുടെ പ്രതീക്ഷയുമായി നവയുഗം "പ്രതീക്ഷ 2021" ഓൺലൈൻ ഓണാഘോഷപരിപാടികൾ അരങ്ങേറി

Published on 05 September, 2021
നല്ല നാളെയുടെ പ്രതീക്ഷയുമായി നവയുഗം "പ്രതീക്ഷ 2021" ഓൺലൈൻ ഓണാഘോഷപരിപാടികൾ അരങ്ങേറി

 

ദമ്മാം:  പ്രവാസലോകത്ത് ഒരു ഉത്സവത്തിന്റെ ആഹ്‌ളാദം പരത്തി നവയുഗം ഓണാഘോഷ പരിപാടിയായ "പ്രതീക്ഷ 2021" ഓൺലൈനിൽ അരങ്ങേറി.

സൂം പ്ലാറ്റ്‌ഫോമിൽ നടന്ന "പ്രതീക്ഷ 2021" പരിപാടിയുടെ  ഉത്ഘാടനം, കേരളത്തിന്റെ മുൻ കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരൻ നിർവ്വഹിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചു. നവയുഗം രക്ഷാധികാരി ഷാജി മതിലകം, ആക്റ്റിങ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ, ആക്റ്റിങ് സെക്രട്ടറി ദാസൻ രാഘവൻ, കേന്ദ്ര നേതാക്കളായ അരുൺ ചാത്തന്നൂർ, ഗോപകുമാർ, ബിനുകുഞ്ഞു, ഉണ്ണി മാധവം, സനു മഠത്തിൽ, സുശീൽ കുമാർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. നവയുഗം ട്രെഷറർ  സാജൻ സ്വാഗതവും, കേന്ദ്രകമ്മിറ്റി അംഗം രതീഷ് രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

ഗായിക കുമാരി ദൃശ്യ സന്തോഷ് അവതാരകയായ പരിപാടിയിൽ കാർത്തിക്ക്, മീനു അനൂപ്, മനോജ്‌ അടൂർ, നിവേദിത് രാജേഷ്, ഷിനു വർഗ്ഗീസ്, ജിൻഷാ ഹരിദാസ്, സഹീർഷാ എന്നിവർ ഗാനങ്ങൾ ആലപിച്ചു. അർച്ചന വാര്യർ, അഞ്ജന വാര്യർ, ദേവനന്ദ, ദേവിക രാജേഷ്, അശ്വനിരാജ്, അവന്തിക ബിനു, അനന്യ ശ്രീകുമാർ, ഐശ്വര്യ ഉണ്ണി, അഭിരാമി മണിക്കുട്ടൻ, ധൻവീ ഹരികുമാർ, സൽമ ലാൽ, നേഹ ബിജു, നിവേദ്യ ഷിനു, ശിവഗംഗ, ഐഷ ഷാജഹാൻ, വരലക്ഷ്മി നൃത്തവിദ്യാലയം, കൃതിമുഖ നൃത്തവിദ്യാലയം എന്നിവിടങ്ങളിലെ വിദ്യാർഥികൾ എന്നിവരുടെ നൃത്തപ്രകടനങ്ങൾ, റോഷൻ നായരുടെ ഉപകരണസംഗീതം, പ്രജീഷ് കുട്ടിക്കലിന്റെ മിമിക്രി, സഫീർ കുണ്ടറയുടെ കവിതാലാപനം എന്നിവ പരിപാടിയെ അവിസ്മരണീയമാക്കി. 










 
നല്ല നാളെയുടെ പ്രതീക്ഷയുമായി നവയുഗം "പ്രതീക്ഷ 2021" ഓൺലൈൻ ഓണാഘോഷപരിപാടികൾ അരങ്ങേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക