Image

ഹംപിക്കാഴ്ചകള്‍ (2): ശില്പഭംഗിയുടെ വിസ്മയക്കാഴ്ചകള്‍ (മിനി വിശ്വനാഥന്‍)

മിനി വിശ്വനാഥന്‍ Published on 07 September, 2021
 ഹംപിക്കാഴ്ചകള്‍ (2): ശില്പഭംഗിയുടെ വിസ്മയക്കാഴ്ചകള്‍ (മിനി വിശ്വനാഥന്‍)
ഹംപിയിലെ കാഴ്ചകളെക്കുറിച്ച് വായിച്ചറിഞ്ഞ ആവേശത്തില്‍ പരിചയക്കാരില്ലാത്ത, ഭാഷ അറിയാത്ത ഒരിടത്തേക്ക് ,കൈയില്‍ കിട്ടിയ ടാക്‌സി ഡ്രൈവറുടെ ഫോണ്‍ നമ്പറില്‍ മാത്രം വിശ്വസിച്ച് ഞങ്ങള്‍ യാത്ര പ്ലാന്‍ ചെയ്തു, ബാംഗ്ലൂരില്‍ നിന്നുള്ള രാത്രി ബസില്‍ ടിക്കറ്റെടുത്തു. രാത്രി ഉറങ്ങിത്തീരുമ്പോഴേക്ക് ഹോസ്‌പെട്ടില്‍ എത്തും. അവിടെ ടാക്‌സി ഡ്രൈവര്‍ അടയാളവുമായി കാത്തിരിക്കുന്നുണ്ടാവും എന്ന വിശ്വാസത്തില്‍ ബസ് കയറി.
 
വൃത്തിയായി സൂക്ഷിച്ചിട്ടുള്ള ഒരു എ സി സ്ലീപ്പര്‍ ബസായിരുന്നു അത്. കമ്പിളിപ്പുതപ്പുകള്‍ക്കൊപ്പം കുടിക്കാനുള്ള വെള്ളവും ബിസ്‌കറ്റ് പാക്കറ്റുകളും വിതരണം ചെയ്ത് പഴയ ഒരു ഹിന്ദിസിനിമ ശബ്ദം കുറച്ച് വെച്ചതിനു ശേഷം കണ്ടക്ടര്‍ തന്റെ സീറ്റില്‍ ചാരിയിരുന്നു.
വിനോദസഞ്ചാരികള്‍ക്കൊപ്പം കോളേജ് വിദ്യാര്‍ത്ഥികളുടെ ഒരു കൂട്ടവും കച്ചവടത്തിനു വന്നു മടങ്ങുന്ന ഗ്രാമീണ രുമുണ്ടായിരുന്നു ബസില്‍. സിറ്റുകള്‍ നിറഞ്ഞ് ബസ് നീങ്ങിയതോടെ വിവിധ ഭാഷകളിലെ കലപില ശബ്ദങ്ങള്‍ ഒതുങ്ങി എല്ലാവരും അര്‍ദ്ധമയക്കത്തില്‍ നിന്ന് പൂര്‍ണ്ണനിദ്രയിലെത്തി. ഹോസ്‌പെട്ട് അവസാന സ്റ്റോപ്പാണ് എന്നുള്ള സമാധാനത്തില്‍ ഞാനും ഉറങ്ങാന്‍ ഒട്ടും
മടി കാണിച്ചില്ല.
 
പുലര്‍ച്ചെ നാല് മണിയോടെ ബസ് ഹോസ്‌പെട്ട് ബസ് സ്റ്റേഷനിലെത്തി. ഹോസ്‌പെട്ടില്‍ എത്തിയ ഉടനെ വിളിച്ചാല്‍ താന്‍ വണ്ടിയും കൊണ്ട് വരാമെന്ന് പറഞ്ഞുറപ്പിച്ച കാര്‍ ഡ്രൈവറെ വിളിച്ചപ്പോള്‍ രാവിലെ ആറ്  മണിക്ക് വരാം എന്ന് പിറുപിറുത്ത് അയാള്‍ ഫോണ്‍ കട്ടു ചെയ്തു . ചൂളം കുത്തുന്ന തണുപ്പില്‍ പരിചയമില്ലാത്ത ഒരിടത്ത് രണ്ടു മണിക്കൂര്‍ കഴിഞ്ഞ് വരാനിടയുള്ള ഡ്രൈവറെ കാത്തിരിക്കുന്നതിന്റെ അര്‍ത്ഥമില്ലായ്മ അലട്ടുമ്പോഴാണ് പ്രസന്നവദനനായ ഒരു ഓട്ടോ ഡ്രൈവര്‍ ഞങ്ങളെ സമീപിച്ചത്. ഹംപി ചുറ്റിക്കറങ്ങാന്‍ ഏറ്റവും നല്ലത് ഓട്ടോയാണെന്ന് ഞാന്‍ കേട്ടറിഞ്ഞിട്ടുമുണ്ടായിരുന്നു.
 
താമസിക്കാന്‍ നല്ല ഒരു സ്ഥലവും കാഴ്ചകള്‍ കാണാന്‍ സൗകര്യവുമുണ്ടാക്കിത്തരാമെന്ന് പറഞ്ഞ് അയാള്‍ ഞങ്ങളെ ഉപചാരപൂര്‍വ്വം ഓട്ടോയിലേക്ക് ക്ഷണിച്ചു .അയാളുടെ കണ്ണുകളില്‍ തെളിഞ്ഞു കണ്ട ആത്മാര്‍ത്ഥതയില്‍ വിശ്വസിച്ച് ഓട്ടോയില്‍ കയറി.
 
ഹോസ്‌പെട്ട് മധ്യകര്‍ണ്ണാടകയിലെ ബെല്ലാരി ജില്ലയിലെ ചെറു നഗരമാണ്. ഹംപി യാത്രക്കാരുടെ ഒരിടത്താവളം കൂടിയാണിത്. വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രമുഖ രാജാക്കന്‍മാരില്‍ ഒരാളായ കൃഷ്ണദേവരായരാണ് 1520 ല്‍ ഈ നഗരം നിര്‍മ്മിച്ചത്. ഹോസ്‌പെട്ട് എന്ന കന്നട വാക്കിന്റെ അര്‍ത്ഥം പുതിയ നഗരം എന്നാണ്. തുംഗഭദ്ര നദിക്കരയിലെ ഈ ചെറുപട്ടണം ചരിത്രത്തിന്റെ ഭാഗമാണ്. ഇവിടെ നിന്ന് പന്ത്രണ്ട് കിലോമീറ്റര്‍ ദൂരത്ത് സ്ഥിതിചെയ്യുന്ന ഹംപി സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ലത് ഹോസ്‌പെട്ടില്‍ താമസം തിരഞ്ഞെടുക്കുന്നതാണ്.
 
യാത്രാമദ്ധ്യേ തങ്ങളുടെ നാടിന്റെ ചെറു ചരിത്രം വിവരിച്ചുകൊണ്ട് ജഗദീഷ് എന്ന് സ്വയം പരിചയപ്പെട്ട ഓട്ടോക്കാരന്‍ ആര്‍ദ്രതയുള്ള ഒരു അതിഥിയായി മാറി. കാഴ്ചയില്‍ ചെറുതാണെങ്കിലും വൃത്തിയും സൗകര്യങ്ങളുമുള്ള ഒരു ഹോട്ടലിലേക്ക് ഞങ്ങളെ എത്തിച്ചു. ഫ്രഷായി ഒരുങ്ങിക്കഴിഞ്ഞാല്‍  വിളിച്ചാല്‍ മതിയെന്നും, അതിനിടെ വല്ല ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കാമെന്നും സ്‌നേഹപൂര്‍വ്വം ഓര്‍മ്മിപ്പിച്ച് അയാള്‍ തിരിച്ചു പോയി.
 
രാവിലെ കൃത്യം ഏഴ് മണിക്ക് തന്നെ തലയില്‍ നിറയെ എണ്ണ തേച്ചൊരുങ്ങി ഭസ്മക്കുറിയുടെ സൗരഭ്യത്തോടെ ജഗദീഷ് ഹോട്ടല്‍ റിസഷ്പനിലെത്തി.
ഹംപിയിലെ കാഴ്ചകള്‍ തിടുക്കപ്പെട്ട് കാണാനുള്ളതല്ലെന്നും, ചരിത്രവും ആത്മാവുമറിഞ്ഞ് കാണേണ്ടതാണെന്നും ഞങ്ങളെ ഓര്‍മ്മിപ്പിച്ചു. പോവുന്ന വഴിക്ക് കര്‍ണ്ണാടക ടൂറിസ്റ്റ് കോര്‍പ്പറേഷന്റെ ലഘു ഭക്ഷണ ശാലയില്‍ നിന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ച് വയറുനിറച്ച്, കാഴ്പകളാല്‍ മനസ്സു നിറയ്കാനുള്ള തിടുക്കത്തില്‍ യാത്ര തുടങ്ങി.
 
ഹംപിയുടെ ആകര്‍ഷണങ്ങളുടെ പ്രഭവകേന്ദ്രമായ വിറ്റല ക്ഷേത്രമായിരുന്നു ലിസ്റ്റില്‍ ആദ്യത്തേത്. നിറയെ പാറക്കല്ലുകള്‍ ചിതറിത്തെറിച്ച് കിടക്കുന്ന ചുറ്റുപാടുകള്‍ ക്യാമറയില്‍ പകര്‍ത്തി.
 
തുംഗഭദ്ര നദിക്കരയിലെ നഗരമാണെങ്കിലും വരണ്ടു പൊടി മണ്ണു പാറുന്ന ഭൂപ്രകൃതിയായിരുന്നു അവിടെ.
യുനസ്‌കോയുടെ പൈതൃക നഗരപ്പട്ടികയില്‍ ഇടം നേടിയ സംരക്ഷണപ്പട്ടികയില്‍ ഉള്ള സ്ഥലമായിട്ടു പോലും റോഡുകളുടെ സ്ഥിതി പരിതാപകരമായിരുന്നു.
 
ഹംപിയിലെ വിറ്റല ക്ഷേത്രം കൃത്യമായി ആസൂത്രണം ചെയ്ത ചെറു നഗരമായിരുന്നു എന്ന് അവിടത്തെ ചരിത്രാവശിഷ്ടങ്ങളില്‍ നിന്ന് കണ്ടറിയാനാവും. ക്ഷേത്രത്തിന് പുറത്ത് പടവുകള്‍ കെട്ടി മനോഹരമാക്കിയ കുളിക്കടവിനു ചുറ്റുമായി വാണിജ്യകേന്ദ്രങ്ങള്‍ നിരന്നു കിടന്നിരുന്നു. ശില്പഭംഗിയുടെ വിസ്മയക്കാഴ്ചകളിലേക്കായിരുന്നു ഞങ്ങള്‍ നടന്നുനീങ്ങിയതെന്ന് ക്ഷേത്രത്തിനു മുന്‍പിലെ പ്രൗഡഗംഭീരമായ രഥം സൂചന നല്‍കി.
 
വിറ്റലക്ഷേത്രത്തിലെ കൂടുതല്‍ കാഴ്ചകളുമായി അടുത്ത ലക്കത്തില്‍ --
 
 ഹംപിക്കാഴ്ചകള്‍ (2): ശില്പഭംഗിയുടെ വിസ്മയക്കാഴ്ചകള്‍ (മിനി വിശ്വനാഥന്‍) ഹംപിക്കാഴ്ചകള്‍ (2): ശില്പഭംഗിയുടെ വിസ്മയക്കാഴ്ചകള്‍ (മിനി വിശ്വനാഥന്‍) ഹംപിക്കാഴ്ചകള്‍ (2): ശില്പഭംഗിയുടെ വിസ്മയക്കാഴ്ചകള്‍ (മിനി വിശ്വനാഥന്‍) ഹംപിക്കാഴ്ചകള്‍ (2): ശില്പഭംഗിയുടെ വിസ്മയക്കാഴ്ചകള്‍ (മിനി വിശ്വനാഥന്‍) ഹംപിക്കാഴ്ചകള്‍ (2): ശില്പഭംഗിയുടെ വിസ്മയക്കാഴ്ചകള്‍ (മിനി വിശ്വനാഥന്‍) ഹംപിക്കാഴ്ചകള്‍ (2): ശില്പഭംഗിയുടെ വിസ്മയക്കാഴ്ചകള്‍ (മിനി വിശ്വനാഥന്‍) ഹംപിക്കാഴ്ചകള്‍ (2): ശില്പഭംഗിയുടെ വിസ്മയക്കാഴ്ചകള്‍ (മിനി വിശ്വനാഥന്‍) ഹംപിക്കാഴ്ചകള്‍ (2): ശില്പഭംഗിയുടെ വിസ്മയക്കാഴ്ചകള്‍ (മിനി വിശ്വനാഥന്‍) ഹംപിക്കാഴ്ചകള്‍ (2): ശില്പഭംഗിയുടെ വിസ്മയക്കാഴ്ചകള്‍ (മിനി വിശ്വനാഥന്‍) ഹംപിക്കാഴ്ചകള്‍ (2): ശില്പഭംഗിയുടെ വിസ്മയക്കാഴ്ചകള്‍ (മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക