Image

'കടല് പറഞ്ഞ കഥ'യും ഒ ടി ടി റിലീസിന്

Published on 08 September, 2021
 'കടല് പറഞ്ഞ കഥ'യും ഒ ടി ടി റിലീസിന്
ട്രയൂണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെറ്റ് മീഡിയ ഒരുക്കി സുനില്‍ അരവിന്ദ് നിര്‍മ്മിക്കുന്ന 'കടല് പറഞ്ഞ കഥ' മലയാളത്തിലെ പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ ഉടനെ റിലീസ് ചെയ്യും. പുതുമുഖ താരങ്ങളെ അണിനിരത്തി സംവിധായകന്‍ സൈനു ചാവക്കാടനാണ് ചിത്രത്തിന്‍റെ സംവിധാനം . ചാവക്കാടും , പരിസര പ്രദേശങ്ങളിലുമായി രണ്ട് ഷെഡ്യൂളുകളിലായി പൂര്‍ത്തീകരിച്ച 'കടല് പറഞ്ഞ കഥ'യുടെ കഥയും തിരക്കഥയും ആന്‍സണ്‍ ആന്‍റണിയാണ്.

കേരളത്തിലെ ഒരു തീരപ്രദേശത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം ഏറെ സാമൂഹ്യപ്രസക്തിയുള്ള വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. ഒരു സമുദായത്തില്‍ നടന്നുവരുന്ന ജീര്‍ണ്ണതകളെയും, അതിനെതിരെ പോരാടുന്ന ഒരു യുവതിയുടെ പോരാട്ടത്തിന്‍റെയും കഥയാണ് 'കടല് പറഞ്ഞ കഥ' യുടെ ഇതിവൃത്തം. സമുദായത്തിന്‍റെ വിലക്കുകളെ സ്വന്തം ജീവിതം കൊണ്ട് അതിജീവിക്കുന്ന ഒരു സ്ത്രീയുടെ ശക്തമായ സാന്നിധ്യവും ഈ ചിത്രം മുന്നോട്ട് വെയ്ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക