Image

പ്രവാസി പ്രശ്‌നങ്ങള്‍ക്ക് ഏക ജാലക സംവിധാനം നടപ്പാക്കണം

ലാല്‍ജി ജോര്‍ജ് Published on 08 September, 2021
പ്രവാസി പ്രശ്‌നങ്ങള്‍ക്ക് ഏക ജാലക സംവിധാനം നടപ്പാക്കണം
പത്തനംതിട്ട :പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍  നടപ്പാക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായി ഏകജാലക സംവിധാനം നടപ്പാക്കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും നാളിതുവരെ നടാപ്പാക്കിയിട്ടില്ല എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.തദ്ദേശ  സ്ഥാപനങ്ങള്‍ വഴി പ്രവാസികളുടെ പട്ടിക തയ്യാറാക്കണം.പ്രവാസികള്‍ നാടിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കണം. പ്രവാസി  സമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ലാല്‍ജി ജോര്‍ജ് നിര്‍വഹിച്ചു.യോഗത്തില്‍ രാജന്‍ റാഫേല്‍ അധ്യക്ഷത വഹിച്ചു. ഉഷ ജോബി, റഷീദ് തയ്യില്‍, അച്ചാമ്മ തോമസ്,പ്രകാശ് കുമാര്‍, നാസിര്‍ പി.വി എന്നിവര്‍ പ്രസംഗിച്ചു.

 ഫോട്ടോ അടിക്കുറിപ്പ്.

പ്രവാസി സമ്പര്‍ക്ക പരിപാടിയുടെ ജില്ലാ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ലാല്‍ജി ജോര്‍ജ് നിര്‍വഹിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക