Image

9/11ന്റെ ഓര്‍മയില്‍ (ഗീത രാജന്‍)

Published on 09 September, 2021
9/11ന്റെ ഓര്‍മയില്‍ (ഗീത രാജന്‍)
സ്നേഹാര്‍ച്ചന!!
 
മേഘ തുണ്ടുകളെ കീറിമുറിച്ചു
പറന്നു വരും പക്ഷിയെപ്പോലെ
ചിറകുവിരിച്ചെത്തിയ മരണം!
 
ഇടിച്ചു  തകര്‍ത്തതൊരു
ദേശത്തിന്റെ തന്നെ
അഭിമാനസ്തംഭത്തെ!
 
പൊലിഞ്ഞു പോയതോരായിരം
പ്രതീക്ഷയുടെ തിരികള്‍!
കത്തിയെരിഞ്ഞതൊരായിരം
ആശ്രയത്തിന്റെ തണലിടങ്ങള്‍!
 
ഉയര്‍ത്തെഴുന്നെല്‍ക്കനാവാതെ
അടക്കപെട്ട ജീവിതങ്ങള്‍
ബാക്കി വച്ചു പോയതോ
അനാഥത്വത്തിന്റെ നിലവിളികളും!
 
വേര്‍പാടിന്‍ നൊമ്പരങ്ങള്‍ക്കായ്‌
കാലത്തിന്റെ ‍ കനവുകളില്
വാടാതെ  സൂക്ഷിച്ചൊരു
കണ്ണുനീര്‍ പൂക്കളാല്‍
നല്‍കുന്നൊരു സ്നേഹാര്‍ച്ചന!!
Join WhatsApp News
American Mollakka 2021-09-09 23:18:50
ശ്രീമതി ഗീത രാജൻ സാഹിബ - ഇമ്മിണി ബലിയ ഇടബേളയ്ക്ക് ശേഷം ഇങ്ങടെ കബിത ബായിച്ചു. കാലത്തിനെ കനവുകളിൽ വാടാതെ സൂക്ഷിച്ചൊരു കണ്ണുനീർപ്പൂക്കൾ ദുഃഖത്തിന്റെ മണം അത് പരത്തി നിന്ന്. പടച്ചോന്റെ പേരിൽ നടന്ന ഒരു കൂട്ടക്കൊല പടച്ചോൻ തന്നെ കാണട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക