Image

തൂലിക: (കവിത, ബീന സോളമൻ)

Published on 09 September, 2021
തൂലിക: (കവിത, ബീന സോളമൻ)

താളംനിലച്ചുപോകാതെ
ചടുലതാളത്തിൽ…..
കുറിക്കട്ടെ.....
ആ നെടുവീർപ്പിൻമഷി
തുള്ളികളെ…….
നീർച്ചാലുകൾ പരതിയ
ഈതുണ്ടുകടലാസ്സിൻ
താളുകളിൽ….

സ്മൃതിയിലുയരുന്നു
കരിനിഴൽ തീർത്ത
ഉണങ്ങാത്ത വ്രണത്തിൻ
നോവുകൾ.....

ഏകാന്തതയിൻ തീരത്ത്....
തീരമടുക്കുവാൻ തുഴയില്ലാ
തോണിയായി ......
കാറ്റിലാടിയുലഞ്ഞാഴിയിൻ
പരപ്പിൽ.....

സ്നേഹത്തിൻ കണ്ണികളായി
നെയ്തെടുത്ത വലയിൻ
നെയ്ത്ത്കാർ പറന്നകന്നു.....
സ്നേഹത്തിന്നിടം തേടി......

ഒറ്റുകാർ  കാത്തിരുന്ന
കെണിയിലറിയാതെ
പാദങ്ങളാഴ്ന്നിറങ്ങി
നിവരുവാനാകാതെ......

എല്ലാം ജീവിതചക്രത്തിൻ
പാഠങ്ങളെന്നോതി......
അക്ഷരങ്ങളിൻ കൂട്ടത്തെ
തൂലികയിൽ നിറച്ച്......
ഗമനം......
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക