Image

രവി തേജ ഇഡിക്ക് മുമ്ബില്‍ ഹാജരായി

Published on 09 September, 2021
രവി തേജ ഇഡിക്ക് മുമ്ബില്‍ ഹാജരായി
ഹൈദരാബാദ്: മയക്കുമരുന്ന് കേസില്‍ പ്രമുഖ തെലുങ്ക് നടന്‍ രവി തേജ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ക്ക് മുമ്ബാകെ ഹാജരായി. 2017 ലെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

അതെ സമയം രവി തേജക്ക് പുറമെ ഡയറക്ടര്‍മാരും നടന്മാരുമടക്കം ടോളിവുഡില്‍നിന്ന് പത്തുപേര്‍ക്ക് ഇഡി സമന്‍സ് അയച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകന്‍ പുരി ജഗന്നാഥ്, നടിമാരായ ചാര്‍മി കൗര്‍, രാകുല്‍ പ്രീത്, നടന്മരായ നന്ദു, റാണ ദഗുബട്ടി എന്നിവരും ഇഡിക്ക് മുമ്ബില്‍ ഹാജരായി.

മയക്കുമരുന്ന് റാക്കറ്റിന്റെ ഭാഗമായിരുന്നു എന്നാരോപി ച്ച്‌ 2017 ല്‍ തെലങ്കാന പ്രൊഹിബിഷന്‍ ആന്‍ഡ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്‍റിന്റെ പിടിയിലായ സംഗീതജ്ഞന്‍ കാല്‍വിന്‍ മസ്‌കരാനസെയും ഇഡി ചോദ്യം ചെയ്തു.

അതെ സമയം നിരവധി മയക്കുമരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും യുഎസ് പൗരനടക്കം 20 പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. അറസ്റ്റിലായ യു.എസ് പൗരന്‍ നാസയില്‍ ജോലി ചെയ്ത എയറോസ്‌പൈസ് എന്‍ജിനീയറായിരുന്നു. ഡച്ച്‌, സൗത്ത് ആഫ്രിക്കന്‍ പൗരന്മാരും മള്‍ട്ടി നാഷനല്‍ കമ്ബനികളില്‍ ജോലി ചെയ്യുന്ന ബിടെക് ബിരുദ ദാരികളും കേസില്‍ ഉള്‍പ്പെട്ടിരുന്നു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക