Image

എന്നെ എന്ത് പറഞ്ഞാലും ഞാന്‍ ക്ഷമിക്കും, എലിസബത്തിനെപ്പറ്റി മോശം കമന്റിടുന്നവര്‍ക്ക് ലാസ്റ്റ് വാണിങ്ങുമായി ബാല

Published on 09 September, 2021
 എന്നെ എന്ത് പറഞ്ഞാലും ഞാന്‍ ക്ഷമിക്കും, എലിസബത്തിനെപ്പറ്റി മോശം കമന്റിടുന്നവര്‍ക്ക് ലാസ്റ്റ് വാണിങ്ങുമായി ബാല


നടന്‍ ബാലയുടെയും എലിസബത്തിന്റെയും വിവാഹം അടുത്തിടെ കഴിഞ്ഞിരുന്നു. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ബാല സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുമുണ്ട്.

എലിസബത്തിന്റെ പിറന്നാള്‍ ദിനത്തില്‍ നിരവധി പേര്‍ സ്‌നേഹം നിറഞ്ഞ കമന്റുകളുമായി എത്തുകയും ചെയ്തു. ഇതോടൊപ്പം വളരെ മോശമായ കമന്ററുകളും വന്നിരുന്നു. ഇപ്പോഴിതാ അത്തരം കമന്റുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബാല.
<p>ബാലയുടെ വാക്കുകള്‍ ഇങ്ങനെ...

ഒരു ദിവസത്തില്‍ തന്നെ ഇത്രയധികം പേര്‍ ഞങ്ങളുടെ കുടുംബത്തോട് സ്നേഹം അറിയിച്ചതില്‍ വളരെ സന്തോഷമുണ്ട്. അതേസമയം തന്നെ ചില നെഗറ്റീവ് കമന്റുകളും കാണാനിടയായി. അത് പൈസ കൊടുത്ത് എഴുതിച്ചതാണ്. കാരണം അവയെല്ലാം ഫെയിക്ക് ഐടിയാണ്. അത് വലിയ തെറ്റാണ്. ഇന്ന് എലിസബത്തിന്റെ പിറന്നാളാണ്. ആ പോസ്റ്റിന് താഴെ വളരെ മോശമായ രീതിയില്‍ സംസാരിക്കുന്നു.
ഇതെല്ലാം വെറുതെ കാശ് കൊടുത്ത് കമന്റ് ഇങ്ങനെ അയക്കാന്‍ പറയുകയാണ്. എത്ര പേരെ നമുക്ക് പൊലീസില്‍ പരാതിപെടാന്‍ സാധിക്കും. നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ നോക്കു. മറ്റുള്ളവരുടെ കുടുംബത്തിലേക്ക് എന്തിനാണ് പ്രശ്നമുണ്ടാക്കാന്‍ വരുന്നത്.
എന്നെ കുറിച്ച് എന്ത് പറഞ്ഞാലും ഞാന്‍ ക്ഷമിക്കും. പക്ഷെ ഞാനിപ്പോള്‍ വിവാഹിതനാണ്. എലിസബത്തിന് മീഡിയ എന്താണെന്നും അറിയില്ല. അപ്പോള്‍ അവരെ കുറിച്ച് വളരെ മോശമായ കമന്റ് ചെയ്യുന്നത് ശരിയല്ല. നിങ്ങള്‍ മുഖം കാണിക്ക് അല്ലെങ്കില്‍ നമ്പര്‍ തരു. അപ്പോ സംസാരിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക