പ്രഫ. സജീവ് കോശിയെ നയരൂപീകരണ സമിതിയംഗമായി നിയമിച്ചു

Published on 09 September, 2021
 പ്രഫ. സജീവ് കോശിയെ നയരൂപീകരണ സമിതിയംഗമായി നിയമിച്ചു


മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തിന്റെ വികസ പദ്ധതികളുടെ നയരൂപീകരണത്തിനുള്ള സമിതി അംഗമായി മലയാളിയായ പ്രഫ. സജീവ് കോശിയെ നിയമിച്ചു. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് മാതൃകയിലുള്ള ഈ ഒന്പതംഗ സമിതിയിലെ ഏക ഇന്ത്യന്‍ വംശജനാണ് ഡോ.സജീവ്.

ആരോഗ്യം, ഗതാഗതം, സാമൂഹ്യ ഭവന നിര്‍മാണം, തൊഴില്‍ തുടങ്ങിയ വിവിധ മേഖലകളില്‍ പദ്ധതികള്‍ തയാറാക്കുന്നതിനും മറ്റും സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കുകയാണ് സമിതിയുടെ ചുമതല.

ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഡന്റല്‍ ബോര്‍ഡ് ഓഫ് ഓസ്‌ട്രേലിയ അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. സജീവ് 2016 ല്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഉന്നത ബഹുമതിയായ മെഡല്‍ ഓഫ് ദ് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ്ക്ക് അര്‍ഹനായിട്ടുണ്ട്.


തിരുവനന്തപുരം കൈതമുഖില്‍ കുടുംബാംഗമായ അദ്ദേഹം ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍ കേരള സംസ്ഥാന പ്രസിഡന്റ്, കേരള ഡന്റല്‍ കൗണ്‍സില്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരുവല്ല കുംബനാട് രജനിയാണ് ഭാര്യ. മക്കള്‍: ഡോ. ജിതിന്‍ സജീവ് (കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ), ഡോ. ജീസണ്‍ സജീവ് ( സ്‌പെഷ്യലിസ്റ്റ് എന്‍ഡോഡോന്റിസ്റ്റ് ).

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ മാമലശേരി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക