Image

കുഞ്ഞ് ലൂക്കയുടെ മാമോദീസ ചിത്രങ്ങളുമായി മിയ

Published on 10 September, 2021
കുഞ്ഞ് ലൂക്കയുടെ മാമോദീസ ചിത്രങ്ങളുമായി  മിയ
 കുഞ്ഞ് ലൂക്കയുടെ മാമോദീസ ചിത്രങ്ങളുമായി നടി മിയ ജോര്‍ജ് . ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മിയ വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.
ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ തന്റെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ മിയ ആരാധകരെ അറിയിക്കാറുണ്ട്.

അടുത്തിടെയാണ് മിയ ഒരു​ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മകന് ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് പേരിട്ടതെന്നും മിയ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ, കുഞ്ഞ് ലൂക്കയുടെ മാമോദീസ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് മിയ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക