അതിശയം (കവിത: രേഖ ഷാജി)

Published on 11 September, 2021
അതിശയം (കവിത: രേഖ ഷാജി)
ഗ്രന്ഥങ്ങളാകും
ഇതിഹാസകാവ്യങ്ങളിൽ
നിറയുന്ന ജീവിത പാഠങ്ങ ളോരൊന്നും
എന്നെന്നും അതിശയം.

അത്ര മേൽ അഗാഥമാം
ആഴിയും  ആഴവും
രൗദ്രഭാവവും
ശാന്തമാം
തിരയും
എന്നുമൊരതിശയം.

മാറിവരും  ഋതുഭേദ
മർമ്മരവും  മാസ്മരിക
ഭാവവും  മെന്നു
മൊരതിശയം.
 
സൗരയൂധ വീഥിയും
താരാ ഗണങ്ങളും
മെന്നും അതിശയം.

സപ്തവർണ്ണങ്ങ ൾ.
വാനിൽ വിതറുന്ന
മനോജ്ഞമാം
മഴവില്ലും  മെന്നു മതിശയം.

സപ്തസ്വരങ്ങളിൽ
സംഗീതം നിറയ്ക്കുന്ന
അനുപമ  നാദങ്ങളും
മേറെയതിശയം.

ജീവന്റെ തുടിപ്പുള്ള
ഏതിലും  നിറയുന്ന
വിശ്വചൈതന്യഭാവവും മെന്നുഒരതിശയം.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക