Image

തമിഴ് സംഗീത സംവിധായകന്‍ സെല്‍വദാസന്‍ വാഹനാപകടത്തില്‍ മരിച്ചു

Published on 12 September, 2021
തമിഴ് സംഗീത സംവിധായകന്‍ സെല്‍വദാസന്‍ വാഹനാപകടത്തില്‍ മരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് സംഗീത സംവിധായകന്‍ എസ്.പി.എല്‍. സെല്‍വദാസന്‍ ചെന്നൈ മുഗപ്പെയറിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. 49 വയസ്സായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സെല്‍വദാസനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലെ മീഡിയനില്‍ തലയിടിച്ചു വീണ സെല്‍വദാസനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

2016-ല്‍ പുറത്തിറങ്ങിയ അന്തമാന്‍ എന്ന ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ച സെല്‍വദാസന്‍ നിരവധി സംഗീത ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക