Image

25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാള സിനിമയിലേക്ക്

Published on 13 September, 2021
25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാള സിനിമയിലേക്ക്
25 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ അരവിന്ദ് സ്വാമി മലയാള സിനിമയിലേക്ക്.1996 ല്‍ പുറത്തിറങ്ങിയ ചിത്രം ദേവരാഗത്തിലായിരുന്നു അരവിന്ദ് സ്വാമി അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. അന്തരിച്ച ശ്രീദേവിയായിരുന്നു ചിത്രത്തില്‍ നായിക.

 ഇരുപത്തിയൊന്നാം വയസില്‍ മണിരത്നം സംവിധാനം ചെയ്ത 'ദളപതി' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി അഭിനയരംഗത്തേക്ക് കടന്നുവന്നത്. 

പിന്നീട് നായകവേഷത്തില്‍ തന്നെ നിരവധി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട അരവിന്ദ് സ്വാമി അധികം വൈകാതെ തന്നെ പ്രേക്ഷക മനസില്‍ ഇടം പിടിച്ചു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.

ഇപ്പോഴിതാ 25 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് വരികയാണ് അരവിന്ദ് സ്വാമി. പി. ഫെല്ലിനി സംവിധാനം ചെയ്യുന്ന 'ഒറ്റ്' എന്ന ദ്വിഭാഷാ സിജെഹിത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി വീണ്ടും മലയാള സിനിമയിലേക്കെത്തുന്നത്.

തമിഴിലും മലയാളത്തിലുമായി എത്തുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദ് ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക