Image

നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ മുഖ്യമന്ത്രി ഇടപെടണമന്ന് യാക്കോബായ സഭ

ജോബിന്‍സ് Published on 14 September, 2021
നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ മുഖ്യമന്ത്രി ഇടപെടണമന്ന് യാക്കോബായ സഭ
നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇടപെടണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തണമെന്നും തര്‍ക്കം തുടരാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു മലയാളം ചാനലിനോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

തര്‍ക്കം തുടര്‍ന്നാല്‍ അതിന്റെ ഗുണഫലം അനുഭവിക്കുന്നത് ഫാസിസ്റ്റ് ശക്തികളായിരിക്കുമെന്നും എന്നും ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്ക് മുന്നില്‍ ന്യൂനപക്ഷങ്ങള്‍ ഇരയാക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെ വിഘടിപ്പിക്കുക എന്നതാണ് സവര്‍ണ്ണ ഫാസിസ്റ്റുകളുടെ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

നാര്‍ക്കോട്ടിക് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉന്നയിക്കുന്നവര്‍ പോലീസിനെയാണ് അറിയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദും ലൗ ജിഹാദും ഉണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും പ്രസ്താവനകളും പ്രകടനങ്ങളും നടക്കുന്നതിനിടെയാണ് യാക്കോബായ സഭയുടെ പ്രതികരണം.

Join WhatsApp News
JACOB 2021-09-14 16:50:16
The Catholic Bishop is advising his people not to get into these bad practices that will ruin their lives. We know many girls ended up as sex slaves in Syria and Afghanistan. The Bishop is warning the parents and girls about this treachery. Politicians want Muslim votes, they would even support Jihad in Kerala.
True Christian 2021-09-14 16:57:48
The Catholic Bishop had the courage to say what he felt is the truth.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക