Image

സുധാകരന്‍ കെപിസിസി പ്രസിഡന്റായത് താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് പോലെയെന്ന് അനില്‍ കുമാര്‍

ജോബിന്‍സ് Published on 14 September, 2021
സുധാകരന്‍ കെപിസിസി പ്രസിഡന്റായത് താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് പോലെയെന്ന് അനില്‍ കുമാര്‍
കെ. സുധാകരനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി കെ.പി. അനില്‍കുമാര്‍. രാജി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലിബാന്‍ അഫ്ഗാനില്‍ എങ്ങനെ ഭരണത്തിലെത്തിയോ അതുപോലെയാണ് സുധാകരന്‍ കെപിസിസി പ്രസിഡന്റായതെന്നും അനില്‍ കുമാര്‍ വിമര്‍ശിച്ചു. 

ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും പരസ്യമായി തെറിവിളിക്കുന്ന ആളെ കെ.എസ് ബ്രിഗേഡെന്ന് പറഞ്ഞ് ആദരിക്കുന്ന ആളാണ് സുധാകരനെന്നും അങ്ങനെയുള്ളയാള്‍ തന്നെ അച്ചടക്കം പഠിപ്പിക്കേണ്ടെന്നും അനില്‍ കുമാര്‍ പറഞ്ഞു. 

കൂലിക്ക് ആളെ വച്ച് മാന്യന്‍മാരെ അവഹേളിക്കലാണ് സുധാകരന്റെ പ്രധാന പണിയെന്നും കോണ്‍ഗ്രസിന്റെ ഭരണഘടനയില്‍ യാതൊരു മാറ്റവും വരുത്താതെയാണ് ഇപ്പോള്‍ പാര്‍ട്ടി സെമി കേഡറാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതെന്നും അനില്‍കുമാര്‍ വിമര്‍ശിച്ചു.

Join WhatsApp News
KAMALAM GROUP 2021-09-14 20:15:57
അനിൽകുമാർ പറഞ്ഞത് പൂർണ്ണമായും ശരിയാണ്. എഴുപതുകൾ മുതൽ കേരളത്തിലെ രണ്ടു ഗ്രൂപ്പുകൾ എന്നുപറയുന്നത് ഐയ്യ്യും എയും ആയിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കരുണാകരൻ ഗ്രൂപ്പും ആന്റണി ഗ്രൂപ്പും.സുധാകരൻ ഇതിൽ രണ്ടിലും പെടുന്ന ആളല്ല.1969 മുതൽ 1977വരെ സംഘടനാ കോൺഗ്രസ് ആയിരുന്ന അദ്ദേഹം1977മുതൽ ജനതാപാർട്ടി ആയിരുന്നു.1982 ഇൽ ജനതാപാർട്ടി പിളർന്ന് കമലം ഗ്രൂപ് ഉണ്ടായപ്പോൾ സുധാകരൻ അതിലായി. ചുരുക്കത്തിൽ ഐ യെയും എ യെയും പിന്തള്ളി കമലം ഗ്രൂപ്പുകാരൻ കെപിസിസി പ്രസിഡന്റ് ആയി 1969 മുതൽ ഇന്ദിരാഗാന്ധിയുടെ നിശിത വിമർശകനായിരുന്നു അദ്ദേഹം.1977 ലേ പരാജയത്തിന് ശേഷവും ഇന്ദിരാഗാന്ധിയുടെ കൂടെ നിന്നവരെ പിന്തള്ളിയാണ് അദ്ദേഹം പ്രസിഡന്റ് ആയത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക