യുക്മ 'ഓണവസന്തം:2021' സെപ്റ്റംബര്‍ 26 ന്

Published on 14 September, 2021
യുക്മ 'ഓണവസന്തം:2021' സെപ്റ്റംബര്‍ 26 ന്

ലണ്ടന്‍: യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മ സംഘടിപ്പിക്കുന്ന 'ഓണവസന്തം-2021' പരിപാടി സെപ്റ്റംബര്‍ 26 നു (ഞായര്‍) ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രക്ഷേപണം ചെയ്യുന്നു.

മലയാള സംഗീത രംഗത്തെ പുത്തന്‍ തലമുറയുടെ പ്രതീക്ഷയായ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ വിധു പ്രതാപ്, സിതാര കൃഷ്ണകുമാര്‍ എന്നിവരോടൊപ്പം മലയാളികളുടെ പ്രിയപ്പെട്ട ശ്രേയക്കുട്ടിയും യുകെയിലെ പ്രശസ്തരായ കലാകാരന്‍മാരോടൊപ്പം അണിചേരുന്നു.

യുക്മ ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ ഇവന്റ് കോഓര്‍ഡിനേറ്റര്‍ ആയി സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍മാര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ്, യുകെയിലെ പ്രമുഖ സോളിസിറ്റര്‍ സ്ഥാപനമായ പോള്‍ ജോണ്‍ ആന്‍ഡ് കമ്പനി, പ്രമുഖ ഇന്‍ഷ്വറന്‍സ് മോര്‍ട്ട്‌ഗേജ് സ്ഥാപനമായ അലൈഡ് ഫിനാന്‍സ് ലിമിറ്റഡ്, പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ എന്‍വെര്‍ടിസ് കണ്‍സല്‍ട്ടന്‍സി ലിമിറ്റഡ് എന്നിവരാണ്.


എല്ലാ അംഗ അസോസിയേഷനുകളുടെയും ഓണാഘോഷങ്ങള്‍ സമാപിച്ചതിനുശേഷം നടത്തുന്നതിനു വേണ്ടിയാണ് പരിപാടി സെപ്റ്റംബര്‍ 26 ലേക്ക് നീട്ടി വച്ചതെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് അറിയിച്ചു.

വിവരങ്ങള്‍ക്ക്: കുര്യന്‍ ജോര്‍ജ് 07877348602, മനോജ് കുമാര്‍ പിള്ള 07960357679, അലക്‌സ് വര്‍ഗീസ് 07985641921.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക