ഇന്ത്യക്കാരുടെ റിയല്‍ എസ്റ്റേറ്റ് ആസ്തി, ബാങ്ക് അക്കൗണ്ട് വിവരം ഈ മാസം സ്വിറ്റ്‌സര്‍ലന്‍ഡ് കൈമാറും

Published on 14 September, 2021
 ഇന്ത്യക്കാരുടെ റിയല്‍ എസ്റ്റേറ്റ് ആസ്തി, ബാങ്ക് അക്കൗണ്ട് വിവരം ഈ മാസം സ്വിറ്റ്‌സര്‍ലന്‍ഡ് കൈമാറും

ബെര്‍നി: ഇന്ത്യക്കാരുടെ സ്വിറ്റ്‌സര്‍ലന്‍ഡിലുള്ള റിയല്‍ എസ്റ്റേറ്റ് ആസ്തിയുടെ വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും ഈ മാസം ഇന്ത്യക്കു കൈമാറും.

ഇന്ത്യയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമായാണു വിവരങ്ങള്‍ കൈമാറുന്നത്. ആദ്യമായാണു റിയല്‍ എസ്റ്റേറ്റ് ആസ്തികളായ ഫ്‌ലാറ്റുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ ഇന്ത്യക്കു ലഭിക്കുന്നത്.


ഇതു മൂന്നാം തവണയാണ് സ്വിസ് ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരം ഇന്ത്യക്കു ലഭിക്കുന്നത്. 2019 സെപ്റ്റംബറില്‍ ഇന്ത്യയടക്കം 75 രാജ്യങ്ങള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയിരുന്നു. 2020 സെപ്റ്റംബറില്‍ രണ്ടാം തവണ ഇന്ത്യക്ക് വിവരങ്ങള്‍ ലഭിച്ചു. അത്തവണ 85 രാജ്യങ്ങള്‍ക്കാണു സ്വിറ്റ്‌സര്‍ലന്‍ഡ് വിവരങ്ങള്‍ കൈമാറിയത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക