Image

ബഹിരാകാശ മേഖല‍യില്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യ

Published on 14 September, 2021
ബഹിരാകാശ മേഖല‍യില്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യ
തിരുവനന്തപുരം: ബഹിരാകാശ മേഖല‍യില്‍ നേരിട്ടുള്ള വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യ . അതോടൊപ്പം ബഹിരാകാശമേഖലയില്‍ വിദേശക്കമ്ബനികളുമായി ഇന്ത്യന്‍ കമ്ബനികള്‍ പങ്കാളിത്തമുണ്ടാക്കുന്നതിനെയും പ്രോത്സാഹിപ്പിക്കും.

നേരിട്ടുള്ള വിദേശനിക്ഷേപത്തിന്‍റെ (എഫ് ഡിഐ) കാര്യത്തില്‍ ഇളവുകള്‍ അനുവദിച്ചാല്‍ വിദേശത്തുള്ള ബഹിരാകാശ കമ്ബനികള്‍ ഇന്ത്യയില്‍ നിക്ഷേപമിറക്കാനുള്ള പുതിയ അവസരങ്ങള്‍ തുറക്കും. ഇന്ത്യ വൈകാതെ ബഹിരാകാശ മേഖലയില്‍ പുതിയൊരു വിദേശനിക്ഷേപ നയം രൂപീകരിക്കുമെന്നും ഇക്കാര്യം വിവിധ മന്ത്രാലയങ്ങളുടെ പരിഗണനയിലാണെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. 

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച ഇന്‍റര്‍നാഷണല്‍ സ്‌പേസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ശിവന്‍.

സ്വകാര്യക്കമ്ബനികളുടെ കൂടി പങ്കാളിത്തം ബഹിരാകാശമേഖലയില്‍ ഉറപ്പാക്കുന്ന വിധം പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ 2020 ഒക്ടോബറില്‍ സമ്മതം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഐഎസ്‌ആര്‍ഒ പുതിയൊരു ബഹിരാകാശനയത്തിന്‍റെ കരട് പുറത്തിറക്കിയിരുന്നു. ഇതില്‍ ഉപഗ്രഹങ്ങളുടെയും ഭൗമസ്റ്റേഷനുകളുടെയും ഓര്‍ബിറ്റല്‍ സ്‌ളോട്ടുകളുടെയും വാണിജ്യപരമായ ഉപയോഗം നിയന്ത്രിക്കാനും ആവശ്യപ്പെട്ടിരുന്നു.

ബഹിരാകാശ സമ്ബദ്ഘടനയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്ന സ്റ്റാര്‍ട്ടപ്പുകളേയും കഴിവുള്ള ഭാവി പങ്കാളികളേയുമാണ് പുതിയ കാലത്തിന്‍റെ വ്യവസായ പങ്കാളികളായി കാണുന്നതെന്നും ശിവന്‍ പറഞ്ഞു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക