America

ചങ്ങനാശേരി - കുട്ടനാട് പിക്‌നിക്ക് അവിസ്മരണീയമായി

ആന്റണി ഫ്രാന്‍സീസ് വടക്കേവീട്

Published

on

ചിക്കാഗോ: സഹവസിക്കാനും സഹകരിക്കാനും സഹജീവികളെ പരിഗണിക്കാനും തയാറായാല്‍ പരിമിത വിഭവങ്ങളുടെ പരമാവധി ഉപയോഗം സാധ്യമാക്കാന്‍ സാധിക്കും എന്ന് തെളിയിച്ച ചങ്ങനാശേരി - കുട്ടനാട് പിക്‌നിക്ക് അവിസ്മരണീയമായി.

അക്കരപ്പച്ച നോക്കിയിരിക്കാതെയും അനാരോഗ്യകരമായ മത്സരങ്ങള്‍ക്ക് നിന്നുകൊടുക്കാതെയും ആര്‍ജിച്ച കഴിവുകള്‍ ഉപയോഗിച്ച് അവശേഷിക്കുന്ന സ്വപ്നങ്ങളിലേക്കുള്ള ഒരു തീര്‍ത്ഥാടനമായിരുന്നു ചിക്കാഗോയില്‍ സ്ഥിരതാമസക്കാരായ ചങ്ങനാശേരി - കുട്ടനാട് നിവാസികളും, ചങ്ങനാശേരി എസ്ബി- അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളും അഭ്യുദയകാംക്ഷികളും സെപ്റ്റംബര്‍ പതിനൊന്നിനു പകല്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള ലിന്‍സ് വുഡ് പാര്‍ക്കിലേക്ക് നടത്തിയ ചങ്ങനാശേരി - കുട്ടനാട് പിക്‌നിക്കിലേക്കുള്ള ചുവടുവയ്പുകള്‍.

രാവിലെ പത്തിന് പിക്‌നിക്ക് ആരംഭിച്ചു. ജോസഫ് നെല്ലുവേലി പിക്‌നിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മനോജ് തോമസ്, സണ്ണി വള്ളിക്കളം, ബിജി കൊല്ലാപുരം എന്നിവര്‍ യഥാക്രമം സ്വാഗതവും, ആശംസയും, നന്ദിയും പറഞ്ഞു.

കൂട്ടായ്മയുടെ വൈവിധ്യത, ജനസാന്നിധ്യം, അനുകൂലമായ കാലാവസ്ഥ, വിഭവസമൃദ്ധമായ ഭക്ഷണ പാനീയങ്ങള്‍, പ്രായഭേദമെന്യേ വിവിധ മത്സര വിനോദ പരിപാടികള്‍ എന്നിവ പങ്കെടുത്ത ഏവരേയും കൂടുതല്‍ ആസ്വാദ്യജനകവും സജീവവുമാക്കിക്കൊണ്ട് അവിസ്മരണീയ അനുഭവം സമ്മാനിച്ചു.

ജനസേവനത്തിലൂടെ ലോക സേവനമെന്ന മഹത്തായ ആശയവും സൗഹൃദ കൂട്ടായ്മയും സഹജീവികളോടുള്ള പരസ്പര ബഹുമാനവും അംഗീകാരവും എന്ന വലിയ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുകയുമെന്നതുമാണ് നമ്മുടെ ഈ പിക്‌നിക്കിന്റെ പ്രധാനപ്പെട്ട ഉദ്ദേശലക്ഷ്യങ്ങള്‍.

പ്രാദേശികമായ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളുമാണ് അതതു പ്രദേശവാസികളുടെ ഊടും ഉറപ്പും എന്ന യാഥാര്‍ത്ഥ്യം ചങ്ങനാശേരി- കുട്ടനാട് നിവാസികള്‍ ഈ സൗഹൃദ കൂട്ടായ്മയിലൂടെ തിരിച്ചറിഞ്ഞു.

ആഗ്രഹവും ആര്‍ജ്ജവവും നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൂടെയുള്ള ഏതാനും വ്യക്തികള്‍ കാര്യദര്‍ശികളായി പിക്‌നിക്ക് നടത്തുന്നതിനുവേണ്ടി അണിനിരന്നപ്പോള്‍ വലിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാനും യാഥാര്‍ത്ഥ്യമാക്കുവാനും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. പിക്‌നിക്കിന്റെ വന്‍ വിജയത്തിന്റെ പിന്നിലെ രഹസ്യവും അതുതന്നെ.

സ്വന്തം പരിമിതികള്‍ക്കുള്ളില്‍ നിന്നു പ്രവര്‍ത്തിക്കാനുള്ള ക്ഷമയും മനസാന്നിധ്യവുമാണ് പ്രവര്‍ത്തന വേദികളേയും കര്‍മ്മരംഗത്തേയും വിശിഷ്ടമാക്കുന്നതെന്ന് ഈ പിക്‌നിക്കിന്റെ വിജയകരമായ നടത്തിപ്പിലൂടെ ഒരിക്കല്‍ക്കൂടി തെളിയിച്ചു.

കാര്യദര്‍ശികളായി ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ വ്യക്തികളുടേയും മനസില്‍ ബാക്കിയായതു ചാരിതാര്‍ത്ഥ്യം മാത്രമാണെന്നതു തീര്‍ച്ചയാണ്.

പിക്‌നിക്ക് വൈകുന്നേരം ആറു മണിക്ക് പര്യവസാനിച്ചു. പിക്‌നിക്കിന്റെ വിജയത്തിനു നേതൃത്വം നല്‍കിയവര്‍:  മനോജ് തോമസ് (ജനറല്‍ കോര്‍ഡിനേറ്റര്‍), കോര്‍ഡിനേറ്റേഴ്‌സായ ബിജി കൊല്ലാപുരം, ബോബന്‍ കളത്തില്‍, സെബാസ്റ്റ്യന്‍ വാഴേപ്പറമ്പില്‍, ഷിബു അഗസ്റ്റിന്‍, ജോഷി വള്ളിക്കളം, ജോജോ വെങ്ങാന്തറ, രാജന്‍ തലവടി, സാലിച്ചന്‍ തായങ്കരി, സണ്ണി വള്ളിക്കളം, ആന്റണി ഫ്രാന്‍സീസ് എന്നിവരാണ്.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പിറവം പിറവം നേറ്റീവ് അസോസിയേഷന്റെ സില്‍വര്‍ ജൂബിലി സംഗമം വര്‍ണാഭമായി

കമാലയുടെ ഇന്ത്യന്‍ രക്ഷകന്‍(കാര്‍ട്ടൂണ്‍: സിംസണ്‍)

ശ്രീനാരായണഗുരു വിശ്വമാനവികതയുടെ പ്രവാചകന്‍ - സര്‍ഗ്ഗവേദിയില്‍ ഒരു സംവാദം

മോന്‍സണ്‍ മാവുങ്കലിനെ പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്തു

ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ വ്യാഴാഴ്ച മുതൽ

ജോര്‍ജ് മത്തായി: ഉപദേശിയുടെ മകന്റെ വേദനകളുടെ കഥ (രാജു തരകന്‍)

വിശ്വാസത്തിലെ അന്ധത: ചില വ്യക്തിഗത വിചാരങ്ങൾ (ലേഖനം: തമ്പി ആന്റണി)

അമേരിക്കൻ മലയാളി  രാജു തോട്ടം നായക വേഷമിടുന്ന ഹോളി ഫാദർ ചിത്രീകരണം തുടങ്ങി

മാതാപിതാക്കളെ ഒന്നു ശ്രദ്ധിക്കു, ഇവരുടെ നൊമ്പരങ്ങൾ (ഗിരിജ ഉദയൻ മുന്നൂർക്കോട്)

മലയാളി അസോസിയേഷൻ ഓഫ് സതേൺ കണക്റ്റിക്കട്ടിന്റെ (മാസ്കോൺ) ഓണാഘോഷം ശ്രദ്ധേയമായി

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

മാർത്തോമ്മ സന്നദ്ധ സുവിശേഷക സംഘവാര കൺവെൻഷൻ നാളെ തുടക്കം

വിജയാശംസകളുമായി ഇന്ത്യ പ്രസ് ക്ലബിന്റെ എല്ലാ ചാപ്റ്റർ ഭാരവാഹികളും ഒരു കുടക്കീഴിൽ

ആംട്രാക്ക് ട്രെയിൻ പാളം തെറ്റി മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

തടാകത്തിലേക്ക് വലിച്ചെറിഞ്ഞ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു; അഞ്ചു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ , മാതാവ് അറസ്റ്റിൽ

കോവിഡ് -19: കാനഡ ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങളുടെ വിലക്ക് നീക്കി, നാളെ മുതൽ വിമാനങ്ങൾ പുനരാരംഭിക്കും

വൈറ്റ് ഹൗസ് ലക്ഷ്യം വച്ച് വീണ്ടും ട്രംപിറങ്ങുന്നുവെന്ന് സൂചന

പി കെ ചാണ്ടി കുഞ്ഞ് അന്തരിച്ചു

പ്രസ്‌ക്ലബ്ബ് കോൺഫ്രൻസ്: കുരുവിള ജെയിംസ് ഗോൾഡൻ സ്പോൺസർ

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ കോൺഫ്രൻസ് ചിക്കാഗോ: റോയൽ മലബാർ കേറ്ററിംഗ് ഗോൾഡ് സ്പോൺസർ

യു. എന്നില്‍ മോദി നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എയുടെ പ്രതിഷേധം

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

നമ്മൾ ബന്ധുക്കളോ?  ഇന്ത്യയിലെ  ബൈഡന്മാരെ  പരാമർശിച്ച്  മോദിയോട് പ്രസിഡന്റ്

ഇന്ത്യ വളരുമ്പോൾ ലോകം വളരുമെന്ന്  മോദി; പ്രധാനമന്ത്രിയും സംഘവും മടങ്ങി 

ഇന്ത്യക്കു 157 പുരാവസ്തുക്കൾ അമേരിക്ക കൈമാറി

പ്രധാനമന്ത്രിക്കെതിരെ  നാല് ഗ്രൂപ്പുകൾ യു.എന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു 

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; കോവിഡിൽ മരിച്ചവർക്ക് ആദരാഞ്ജലി: യു.എന്നിൽ മോദിയുടെ പ്രസംഗം

ന്യു യോർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം

പ്രസിഡണ്ട് ബൈഡന്റെ ജനപ്രീതിയിൽ ഇടിവ്

Kerala siblings move heaven and earth; Qualcomm to help India fully wired (Kurian Pampadi)

View More