Image

മാർഗ്ഗദർശി (കവിത: ബീന ബിനിൽ , തൃശൂർ)

Published on 15 September, 2021
മാർഗ്ഗദർശി (കവിത: ബീന ബിനിൽ , തൃശൂർ)
മൗനം, നിശബ്ദത, ഏകാന്തത,
ആനന്ദിപ്പിക്കുന്ന പദങ്ങളെന്നിൽ
ക്രൂരരാം മാനവർ ഇന്നെനിക്ക് വെറുപ്പാണവരെ,  
   
മിഴികൾ അങ്ങോട്ട് സഞ്ചരിച്ചപ്പോൾ
ആരോ വന്ന് മൃദുവായി ചെവിയിൽ മന്ത്രിച്ചു ,    
 
1.  അരുതെ, നോക്കരുതെ?
മിന്നിമായുന്ന നിൻ മിഴി പോലും സ്വയം പിൻതിരിയും,      
അതിനു പോലും യോഗ്യതയില്ലാത്ത മാനവരാണവർ.
നിൻ്റെ കനത്ത മൗനവും നിശബ്ദതയും സൂക്ഷിച്ചില്ലേ നീ?
ന്യായപരമായ മറുപടിക്ക് സമയമുണ്ടായിട്ടും നീ മൗനിയായല്ലോ?

2. ഇന്നെനിക്ക് മനസ്സിലായി ശക്തിയുള്ള താങ്ങുവടിയാണെൻ മൗനം.
ഒറ്റയ്ക്കായതുകൊണ്ട് വീഴാതിരിക്കാനും
മറ്റൊരാളെ വിഷമിപ്പിക്കാതിരിക്കാനും
നല്ല താങ്ങുവടി.
അനുഭവങ്ങളെൻ ജീവിതത്തിൻ്റെ ഉൾക്കാഴ്ചകളാണ്,
യഥാർത്ഥ മാർഗ്ഗദർശിയും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക