Image

കോവിഡ് -19 ബൂസ്റ്റർ ഡോസ് ആർക്കൊക്കെ, എപ്പോൾ ലഭിക്കും? (ജോർജ് തുമ്പയിൽ)

Published on 15 September, 2021
കോവിഡ് -19 ബൂസ്റ്റർ ഡോസ്  ആർക്കൊക്കെ, എപ്പോൾ ലഭിക്കും? (ജോർജ് തുമ്പയിൽ)
കോവിഡ് -19 ബൂസ്റ്റർ ഷോട്ടുകൾ  അമേരിക്കക്കാരിൽ കുറച്ച് പേർക്കെങ്കിലും ലഭിച്ചേക്കാം, പക്ഷെ ഇത് സംബന്ധിച്ച് ഉടനെ   കൂടുതൽ  പ്രതീക്ഷകൾ വേണ്ടെന്ന നിലപാടിലേക്കെത്താൻ  ബൈഡൻ ഭരണകൂടം  നിർബന്ധിതരാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.  ബൂസ്റ്റർ ഷോട്ടുകൾ എത്രത്തോളം പ്രധാനമെന്ന് ശാസ്ത്രം ഇനിയും  കണ്ടുപിടിക്കേണ്ടിയിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

യുഎസ് റെഗുലേറ്റെഴ്‌സിന്റെ അംഗീകാരം ലഭിക്കുന്നതിനനുസരിച്ച് സെപ്റ്റംബർ 20 മുതൽ മോഡേണ, ഫൈസർ  ബൂസ്റ്റർ ഷോട്ടുകൾ നല്കിത്തുടങ്ങാമെന്നായിരുന്നു ആദ്യ പ്ലാൻ . എന്നാൽ മോഡേണ ബൂസ്റ്ററുകൾ അപ്പോഴേക്കും തയ്യാറാകില്ലന്ന്  ഇപ്പോൾ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ അംഗീകരിക്കുന്നു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് മോഡേണ  ബൂസ്റ്റർ ഷോട്ടുകൾ വിലയിരുത്താൻ കൂടുതൽ തെളിവുകൾ ആവശ്യമാണെന്നതാണ് കാലതാമസം വരുത്തുന്നത് . ബൂസ്റ്റർ ഷോട്ടുകൾ ഒറിജിനൽ ഡോസുകളുടെ പകുതി അളവിലേക്ക്  കുറയ്ക്കണമെന്ന് മോഡേണ  താല്പര്യപ്പെടുന്നതും നിലവിലെ സങ്കീർണതക്ക് ആക്കം കൂട്ടുന്നു

ഫൈസറിന്റെ ബൂസ്റ്ററിനെ സംബന്ധിച്ചിടത്തോളം മൂന്നാമതൊരു  ഡോസ് വേണ്ടത് ആർക്കൊക്കെയാണ് എന്ന് തീരുമാനിക്കുക അത്ര എളുപ്പമായ കാര്യമല്ല . ഡിസംബറിൽ വാക്‌സിൻ സ്വീകരിച്ച ഒരു 80 കാരന്   നിര്ദേശിക്കപ്പെടുന്നതാവണമെന്നില്ല  സ്പ്രിങ്ങിൽ  വാക്‌സിനെടുത്ത 35 കാരന് നിര്ദേശിക്കപ്പെടുക.  മറ്റൊരു ഡോസിനായി കൂടുതൽ സമയം കാത്തിരിക്കുന്നത് ചെറുപ്പക്കാരിൽ   പ്രതിരോധശേഷി വർധിപ്പിച്ചേക്കാം.
FDA യുടെ ശാസ്ത്രീയ ഉപദേഷ്ടാക്കൾ  ഫൈസറിന്റെ തെളിവുകൾ സെപ്റ്റംബർ 17 ന്  പരസ്യമായി ചർച്ച ചെയ്യുന്നുണ്ട് , ബൂസ്റ്റർ ഡോസ് വിതരണം ലക്ഷ്യമിട്ടിരുന്ന സെപ്റ്റംബർ 20 ന്  മൂന്ന് ദിവസം മുമ്പ് . പുതിയ ഡോസ് എഫ് ഡി എ നിർദേശിക്കുന്ന പക്ഷം ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ സെന്റർ ഉപദേഷ്ടാക്കൾ  ബൂസ്റ്റർ നൽകേണ്ടത് ആർക്കൊക്കെയാണെന്നത് സംബന്ധിച്ച്    ശുപാർശ ചെയ്യും.

യു‌എസിൽ ഉപയോഗിക്കുന്ന വാക്സിനുകൾ   ഗുരുതര  രോഗാവസ്ഥക്കും  മരണത്തിനും എതിരെ ശക്തമായ സംരക്ഷണം നല്കുന്നുവെങ്കിലും, ചെറിയ   തോതിലുള്ള അണുബാധ തടയുന്നതിന്  പ്രയോജനപ്പെടുന്നില്ലന്നാണ് കാണുന്നത്. രോഗപ്രതിരോധ ശേഷി  കുറയുന്നതാണോ  പുതിയ കോവിഡ് വേരിയന്റ്സ് വരുന്നത് കൊണ്ടാണോ  അല്ലെങ്കിൽ രാജ്യത്തെ  ഭൂരിഭാഗം  പേരും മാസ്കുകളും മറ്റ് മുൻകരുതലുകളും ഉപേക്ഷിച്ചതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് എന്ന്  വ്യക്തമല്ല.

എപ്പോഴാണ് ബൂസ്റ്ററുകൾ സ്വീകരിക്കണ്ടത് എന്നത് വളരെ ആലോചിച്ചു തീരുമാനിക്കേണ്ട കാര്യമാണ്,   മുൻ എഫ്ഡിഎ മുൻ വാക്സിൻ മേധാവിയായ ജോർജ്ടൗൺ സർവകലാശാലയിലെ ഡോ. ജെസ്സി ഗുഡ്മാൻ പറഞ്ഞു. "ബൂസ്റ്റർ നൽകേണ്ട ത് അടിയന്തിരമായി ചെയ്യേണ്ട കാര്യമാണോ അതോ ബൂസ്റ്ററിന്റെ ഫലപ്രാപ്തി സംബന്ധിച്ചു കാത്തിരുന്നിട്ട് ഡേറ്റകൾക്കനുസരിച്ച്  തീരുമാനം എടുത്താൽ മതിയോ എന്നതും  തീരുമാനിക്കേണ്ടിയിരിക്കുന്നു.  

 ഗുരുതര രോഗങ്ങളുള്ള, ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള  നഴ്സിങ് ഹോം നിവാസികൾക്കും പ്രായമായ മുതിർന്നവർക്കും  ബൂസ്റ്റർ ആദ്യ ഡോസുകൾ   ശുപാർശ ചെയ്യുന്ന കാര്യം    സിഡിസി ഇതിനകം തന്നെ പരിഗണിക്കുന്നുണ്ട്. അതുപോലെ തന്നെ മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകർക്കും ബൂസ്റ്റർ ആദ്യ ഘട്ടത്തിൽ തന്നെ പരിഗണനയിലുണ്ട് .  

മറ്റ് ചില രാജ്യങ്ങൾ ഇതിനകം തന്നെ  ബൂസ്റ്ററുകൾ വാഗ്ദാനം ചെയ്ത്  തുടങ്ങി. ദരിദ്ര  രാജ്യങ്ങളിലെ ഭൂരിഭാഗം ആളുകളും ആദ്യ ഡോസ് നേടുന്നതിന് മുമ്പ് സമ്പന്ന രാജ്യങ്ങൾക്ക് മൂന്നാമത്തെ ഡോസ് ലഭിക്കുന്നതിലെ  ധാർമ്മികത ഇതിനകം തന്നെ ചർച്ചയായിട്ടുണ്ട് .
 
എന്താണ് ബൂസ്റ്റർ ഷോട്ടുകൾ ചെയ്യുന്നത്?

കോശങ്ങൾക്കുള്ളിൽ, വൈറസിനെ തടയുന്ന ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്നതുൾപ്പെടെ, കൊറോണ വൈറസിനെതിരെ പോരാടാൻ പ്രതിരോധ കുത്തിവയ്പ്പുകൾ പ്രതിരോധ സംവിധാനത്തെ കാര്യക്ഷമമാക്കുന്നു. ഷോട്ടുകൾ സ്വീകരിക്കുന്നതിന് പിന്നാലെ ആളുകൾക്ക്  വലിയ തോതിൽ പ്രതിരോധശക്തി ലഭിക്കുന്നു. എന്നാൽ മറ്റ് രോഗങ്ങൾക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകൾ പോലെ, ആന്റിബോഡികൾ ക്രമേണ പ്രതിരോധശക്തി കുറയുന്നു. ബൂസ്റ്റർ ഡോസ് വഴി  പ്രതിരോധശക്തി വീണ്ടും ലഭിക്കുന്നു.

ഫൈസറും മോഡേണയും ബൂസ്റ്റർ ഡോസുകൾക്കായി FDA യിൽ അപേക്ഷകൾ ഫയൽ ചെയ്തിട്ടുണ്ട്, എന്നാൽ കമ്പനി അതിന്റെ ബൂസ്റ്റർ ഡാറ്റ ഏജൻസിയുമായി പങ്കിട്ടുകഴിഞ്ഞാൽ, അധിക ജോൺസൺ & ജോൺസൺ ഡോസുകൾ വേണമോയെന്ന് ഗവണ്മെന്റ് പിന്നീട് തീരുമാനിക്കും.
 
 ആന്റിബോഡി ലെവൽ പരിരക്ഷയുടെ "മാജിക് ലൈൻ" എത്രയെന്ന് ആർക്കും അറിയില്ല,  സെന്റ് ലൂയിസിലെ വാഷിംഗ്ടൺ സർവകലാശാലയിലെ ഇമ്മ്യൂണോളജിസ്റ്റ് അലി എല്ലെബെഡി പറയുന്നു .
 ഗുരുതര  രോഗാവസ്ഥ  തടയുകയാണ് വാക്സിനുകൾ കൊണ്ട് ഉദ്ദേശിക്കുന്നത് . “അണുബാധയെ പൂർണ്ണമായും തടയാൻ കഴിയുമെന്ന് പറയുക ശരിയല്ലെന്ന് ” എല്ലെബെഡി കൂട്ടിച്ചേർക്കുന്നു .

 വാക്‌സിനുകൾ ആളുകളിൽ ഉണ്ടാക്കുന്ന പ്രതികരണവും  വ്യത്യാസപ്പെട്ടിരിക്കുന്നു . ഉദാഹരണത്തിന്, ചെറുപ്പക്കാരിൽ  പ്രായമായവരേക്കാൾ  കൂടുതൽ ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നു. അതായത് മാസങ്ങൾക്ക് ശേഷം ആന്റിബോഡി അളവ് സ്വാഭാവികമായി കുറയുമ്പോഴും , ചില ആളുകളിൽ  അണുബാധ തടയാൻ മതിയായ ആന്റിബോഡി ശേഷിക്കുന്നുണ്ടാകും  മറ്റുള്ളവരിൽ  അങ്ങനെ കാണണമെന്നില്ല.

അവയവം മാറ്റിവയ്ക്കൽ, ക്യാൻസർ  അല്ലെങ്കിൽ മറ്റ് ഗുരുതര രോഗാവസ്ഥകൾ എന്നിവ മൂലം രോഗപ്രതിരോധ ശേഷി ദുർബലരായ ആളുകൾക്ക് കൂടുതൽ സംരക്ഷണത്തിനായി  ഫൈസർ അല്ലെങ്കിൽ മോഡേണ വാക്സിൻ മൂന്നാം ഡോസ് വേണമെന്ന FDA തീരുമാനം പ്രതിരോധശേഷിയിലെ ഈ വ്യത്യാസം കണക്കിലെടുത്താണ് .അത്തരം  ആളുകളിൽ, ഇത് ഒരു ബൂസ്റ്ററല്ല, മറിച്ച് അവർക്ക് ഒരു അത്യാവശ്യം തന്നെയാണ്.

ബൂസ്റ്ററുകൾ എത്ര നാൾ  സംരക്ഷണം നൽകുമെന്ന്  അറിയില്ലന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ഡോ. വില്യം മോസ് മുന്നറിയിപ്പ് നൽകുന്നു .

  ആന്റിബോഡികൾ ഒരു പ്രതിരോധം മാത്രമാണ്. ഒരു അണുബാധ ഉണ്ടാകുന്നപക്ഷം , ടി-സെല്ലുകൾ എന്നറിയപ്പെടുന്ന വെളുത്ത രക്താണുക്കൾ വൈറസ് ബാധിച്ച കോശങ്ങളെ കൊല്ലുന്നതിലൂടെ ഗുരുതരമായ രോഗത്തെ  തടയുന്നു . മെമ്മറി ബി കോശങ്ങൾ എന്ന് വിളിക്കപ്പെടുന്ന മറ്റൊരു തരം കോശങ്ങളും പുതിയ ആന്റിബോഡികൾ നിർമ്മിക്കാൻ പ്രവർത്തിക്കുന്നു.
കടുത്ത കോവിഡ് -19 നെതിരായ സംരക്ഷണം മിക്ക ആളുകൾക്കും ഇതുവരെ ലഭ്യമായിരിക്കുന്നത് ഈ  ബാക്കപ്പ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് കൊണ്ടാണ് .  സിഡിസി  ഡാറ്റ പ്രകാരം 75 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്    80% വരെ കുറഞ്ഞിട്ടുണ്ട് .
“കഠിനമായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് വാക്‌സിൻ സഹായിക്കുന്നു . രോഗപ്രതിരോധ മെമ്മറി ചെറുപ്പക്കാരിൽ കൂടുതലാണ് , അത് കുറച്ചുകാലം നിലനിൽക്കുന്നു. ഒരുപക്ഷെ വർഷങ്ങൾ.  ഫിലാഡൽഫിയയിലെ കുട്ടികളുടെ ആശുപത്രിയിലെ വാക്സിൻ വിദഗ്ധനായ ഡോ. പോൾ ഓഫിറ്റ് പറഞ്ഞു.
മറ്റ് പല തരത്തിലുള്ള വാക്സിനുകൾക്കും, ബൂസ്റ്ററിനായി ആറ് മാസത്തെ സമയമാണ്  നിര്ദേശിക്കപ്പെടുന്നത്   കോവിഡ് -19 ബൂസ്റ്ററുകൾക്കായി എട്ട് മാസമാണ്  ബൈഡൻ അഡ്മിനിസ്ട്രേഷൻ പ്ലാൻ ചെയ്യുന്നത് .
രോഗപ്രതിരോധസംവിധാനം   മാസങ്ങളോളം സംരക്ഷണ കവചം ഒരുക്കുന്നതിനാൽ സമയം പ്രധാനമാണ്. രോഗപ്രതിരോധ ശേഷി ആർജിക്കുന്നതിനുമുമ്പ്  വേഗത്തിൽ ബൂസ്റ്റർ നൽകുന്നത്  ആളുകൾക്ക് മികച്ച പ്രയോജനം ലഭിക്കുന്നത് നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ പകർച്ചവ്യാധി വിദഗ്ധനായ ഡോ. കാമറൂൺ വോൾഫ് പറഞ്ഞു.

" അൽപ്പനാൾ കൂടുതൽ  കാത്തിരിക്കുന്നത്  ഏറ്റവും ശക്തമായ പ്രയോജനം  ലഭിക്കാൻസഹായിക്കുന്നു'' വെന്ന് അദ്ദേഹം പറയുന്നു .

എന്നാൽ പഠനങ്ങളിൽ നിന്നുള്ള ഡേറ്റ പ്രകാരമുള്ള അന്തിമ തീരുമാനത്തിനായി എല്ലാവരും കാത്തിരിക്കുന്നില്ല.  കൊളറാഡോയുടെ UC Health ഡിസംബർ, ജനുവരി മാസങ്ങളിൽ ആദ്യ ഡോസ് വാക്‌സിൻ   എടുത്തവരും ഉയർന്ന അപകടസാധ്യതയുള്ളമായ  ആളുകൾക്ക് ബൂസ്റ്ററുകൾ നല്കിത്തുടങ്ങിയിരിക്കുന്നു . ഒറ്റ ഡോസ് ജെ & ജെ വാക്സിൻ എടുത്ത ചിലർക്ക് ഫൈസറിൽ നിന്നോ മോഡേണയിൽ നിന്നോ രണ്ടാമത്തെ ഷോട്ട് സാൻ ഫ്രാൻസിസ്കോ നൽകുന്നു.

ബൂസ്റ്റർ ഷോട്ടുകൾ ഒറിജിനൽ കോവിഡ് 19 നെ പ്രതിരോധിക്കുന്നതാവണമോ അതോ ഡെൽറ്റ വേരിയന്റിനെ പ്രതിരോധിക്കുന്നതാവണമോ എന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല .

യഥാർത്ഥ വാക്സിന്റെ  അധിക ഡോസ് ആയിരിക്കും ബൂസ്റ്ററുകൾ. ഡെൽറ്റയുമായി പൊരുത്തപ്പെടുന്നതിനായി പരീക്ഷണാടിസ്ഥാനത്തിലുള്ള ഡോസുകൾ നിർമാതാക്കൾ ഇപ്പോഴും പഠിക്കുന്നു. എല്ലെബെഡിയുടെ ടീമിൽ നിന്നുള്ള പഠനങ്ങൾ ഉൾപ്പെടെയുള്ള സ്വതന്ത്ര ഗവേഷണങ്ങൾ കാണിക്കുന്നത് ഒറിജിനൽ  വാക്സിൻ ഡെൽറ്റയെ ലക്ഷ്യമിടുന്ന ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നു എന്നാണ്.

"ഈ വാക്സിൻ   ഒരൊറ്റ ഡോസ്  ഉപയോഗിച്ച് ഡെൽറ്റയ്‌ക്കെതിരെ പ്രവർത്തിക്കുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്," ഫൈസർ സിഇഒ ആൽബർട്ട് ബോർല   പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക