രുചികള്‍ (കവിത: സന്ധ്യ എം)

സന്ധ്യ എം Published on 15 September, 2021
 രുചികള്‍ (കവിത: സന്ധ്യ എം)
സ്വന്തം ഉള്ളത്താല്‍ അനുഭവത്തില്‍ എന്തെന്ന്

തിരിച്ചറിവില്‍ സ്വയം അംഗീകരിക്കും നേരം

ചുറ്റും ഉള്ളവരേ തെളിഞ്ഞു കാണുമല്ലോ

ഉള്‍കൊളളലുകള്‍ എല്ലാം ഒഴുകി വരേണ്ടത്

ഉള്ളിന്‍  ഉള്‍പ്രേരണയാല്‍ മാത്രം അത്രേ

നാം എന്ത് എന്നത് അറിയുന്നിടതു നിന്നും

മറ്റുള്ളവര്‍ എന്തെന്നും നിശ്ചയം അറിയും

അറിവിന്‍ മഹാല്‍ത്ഭുതം അതല്ലോ നേര്

അസല്‍ ഭാരമില്ലായ്മ അനുഭവത്തില്‍ വരും

തൂവല്‍ പോല്‍ മനം പറന്നു ഉയര്‍ന്ന് നടക്കും

പോര്‍ വിളികള്‍ മെല്ലെ അവസാനിക്കും

കണ്ടതും കേട്ടതും ഒന്നുമല്ലായിരുന്നെന്നറിയും

പുതു കാഴ്ചകളില്‍ പുതിയ ലോകം നെയ്യും

അതേ ചുറ്റും ഉണ്ടായിരുന്നതെല്ലാം മാറിമറിയും

ആദ്യം ഒരു അങ്കലാപ്പ് പിന്നെ നെടുവീര്‍പ്പ്

ഇതായിരുന്നല്ലോ ചുറ്റുമുള്ള നിറ കൂട്ടുകള്‍

നോക്കി നില്‍കേ അറിവ് നരയായ് പുല്‍കും

മെല്ലെ മെല്ലെ പൂര്‍ണ്ണമായും പഴയത് മറയും

തെളിമയുള്ള കാഴ്ചയില്‍ പിന്നെ ഉപ്പ് ചാലിച്ച

കൂട്ടുകള്‍ പോല്‍ ജീവിതം രുചികളാല്‍ സമൃദ്ധം

സ്വയം ഉള്ളത്താല്‍ അനുഭവത്തില്‍ എന്തെന്ന്

തിരിച്ചറിവില്‍ സ്വയം അംഗീകരിക്കും നേരം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക