Image

നീലച്ചിത്ര നിര്‍മാണം: രാജ് കുന്ദ്രക്കെതിരേ 1500 പേജുള്ള കുറ്റപത്രം

Published on 16 September, 2021
നീലച്ചിത്ര നിര്‍മാണം: രാജ് കുന്ദ്രക്കെതിരേ 1500 പേജുള്ള കുറ്റപത്രം
മുംബൈ: നീലച്ചിത്ര നിര്‍മാണ കേസില്‍ പ്രതികള്‍ക്കെതിരെ മുംബൈ പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസമാണ് മുംബൈയിലെ കോടതിയില്‍ 1500-ഓളം പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചത്. വ്യവസായിയായ രാജ് കുന്ദ്രയാണ് കേസിലെ മുഖ്യസൂത്രധാരനെന്നും കുന്ദ്രയും മറ്റ് പ്രതികളും ചേര്‍ന്ന് യുവതികളെ ചൂഷണം ചെയ്ത് അശ്ലീലവീഡിയോകള്‍ നിര്‍മ്മിക്കുകയായിരുന്നു എന്നും കുറ്റപത്രത്തില്‍ പറയുന്നു.സാങ്കേതിക പരിശോധനകളില്‍നിന്നും സാക്ഷിമൊഴികളില്‍നിന്നും രാജ് കുന്ദ്രക്കെതിരേ നിരവധി തെളിവുകള്‍ ലഭിച്ചെന്നാണ് പോലീസിന്റെ വാദം. 

ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി, നടി ഷെര്‍ലിന്‍ ചോപ്ര എന്നിവരുള്‍പ്പെടെ 43 പേരുടെ സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്. സിനിമകളില്‍ അവസരം കിട്ടാന്‍ കാത്തിരുന്ന, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതികളെയാണ് നീലച്ചിത്ര നിര്‍മാണത്തിന് ഉപയോഗിച്ചതെന്നും ഈ ദൃശ്യങ്ങള്‍ വിവിധ വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും അപ് ലോഡ് ചെയ്ത് രാജ് കുന്ദ്ര അനധികൃതമായി കോടികള്‍ സമ്ബാദിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഈ വര്‍ഷമാദ്യം മുംബൈയിലെ മലാദിലെ ബംഗ്ലാവില്‍ പോലീസ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് നീലച്ചിത്ര നിര്‍മാണ റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക