news-updates

'മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത മാമ്മോദീസ'; 'ആര്‍ഭാട' വിമര്‍ശനങ്ങള്‍ക്കെതിരേ എല്‍ദോ എബ്രാഹം

Published

on



എറണാകുളം: തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ മണ്ഡലത്തിലെ തോല്‍വിക്ക് കാരണം ആര്‍ഭാട വിവാഹമാണെന്ന സിപിഐ വിമര്‍ശനത്തെ പരിഹസിച്ച് മൂവാറ്റുപുഴ മുന്‍ എംഎല്‍എ എല്‍ദോ എബ്രാഹം. മകളുടെ മാമോദീസ ലളിതമായി നടത്തിയെന്ന കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് എല്‍ദോയുടെ പരോക്ഷ പരിഹാസം. എല്‍ദോ എബ്രാഹമിന്റെ ആര്‍ഭാട കല്ല്യാണമാണ് തോ
ല്‍വിക്ക് കാരണമായതെന്ന് സിപിഐ ജില്ലായോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കാര്യം കാണിച്ച് ജില്ലാ നേതൃത്വം സംസ്ഥാന കൗണ്‍സിലിന് റിപ്പോര്‍ട്ടും നല്‍കി. ഇതിന്റെ പശ്ചാത്തലത്തിലാണ് മകളുടെ മാമോദീസ ചടങ്ങ് ലളിതമായി നടത്തിയെന്ന കുറിപ്പ് എല്‍ദോ എബ്രാഹം പങ്കുവെച്ചത്.  മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത, ആര്‍ഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ  എന്ന് തുടങ്ങുന്ന കുറിപ്പാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.  

എല്‍ദോ എബ്രാഹം പങ്കുവെച്ച കുറിപ്പ്.


മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത..... ആര്‍ഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ.... ഞങ്ങളുടെ മകള്‍ക്ക് കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ ലളിതമായ മാമ്മോദിസ ചടങ്ങ്.എലൈന്‍ എല്‍സ എല്‍ദോ എന്ന പേരും നാമകരണം ചെയ്തു.2021 മെയ് 24 നാണ് മോള്‍ അതിഥിയായി ഞങ്ങളുടെ കൂട്ടിന് കടന്ന് വന്നത്. 

എലൈന്‍ എന്നാല്‍ 'സൂര്യനെപ്പോലെ പ്രകാശിക്കുന്നവള്‍ ' ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു ഇവള്‍ വേഗതയില്‍ ഓടി എല്ലായിടത്തും പ്രകാശം പരത്തും. നന്‍മയുടെ വിത്തുപാകും.പുതു തലമുറയ്ക്ക് പ്രചോദനമാകും. പാവപ്പെട്ടവര്‍ക്കൊപ്പം എക്കാലവും ഉണ്ടാകും. ശരിയുടെ പക്ഷത്ത് ചേരും .തിന്‍മകള്‍ക്കെതിരെ പടവാള്‍ ഉയര്‍ത്തും. നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പതാകവാഹകയാകും. എന്റെയും ഭാര്യ ഡോക്ടര്‍ ആഗിയുടെയും ബന്ധുക്കള്‍ മാത്രം ചടങ്ങിന്റെ ഭാഗമായി.ജലത്താല്‍ ശുദ്ധീകരിച്ച ഞങ്ങളുടെ മകളെ എലൈന്‍ എന്ന് എല്ലാവരും വിളിക്കും. സന്തോഷമാണ് മനസു നിറയെ ഞങ്ങളുടെ കുഞ്ഞുമോള്‍... മാലാഖ.... പ്രതീക്ഷയുടെ പൊന്‍കിരണമാണ്.ചടങ്ങില്‍ സംബന്ധിച്ച കുടുംബാംഗങ്ങള്‍ക്ക് ഹൃദയത്തോട് ചേര്‍ത്ത് നന്ദി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയെന്ന് മുഖ്യമന്ത്രി

പഴയ ടയറുകൾ കൊണ്ട് കൊതുകു കെണി; കയ്യടി നേടി പത്ത് വയസുകാരി ഇന്ദിര

ആനി ജോർജിന്റെ കഥാസമാഹാരമായ 'ലില' യുടെ കവർപേജ് പ്രകാശനം

ഭീകരാക്രമണ സാമ്പത്തിക സ്രോതസ്, മണി ലോണ്ടറിങ്ങ്: ഇന്ത്യാ - യു.എസ് സംയുക്ത നടപടി

ഡാളസില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ച് പ്രകടനം നടത്തി

സവര്‍ക്കര്‍ മാപ്പു ചോദിച്ചത് സ്വന്തം നിലയ്‌ക്കെന്ന് ഗാന്ധിയുടെ കൊച്ചുമകന്‍

പിഞ്ചു കുഞ്ഞിനെ അച്ഛന്‍ പുഴയിലെറിഞ്ഞ് കൊന്നു

18000 കോടി മൂന്നു മണിക്കൂറിനുള്ളില്‍ തിരിച്ച് പിടിച്ച് ടാറ്റ ഗ്രൂപ്പ്

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം

ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലയ്ക്ക്

പത്ത് വര്‍ഷം കൊണ്ട് മലയാളി കുടിച്ച് തീര്‍ത്തത് 1.15 ലക്ഷം കോടിയുടെ മദ്യം

ബുക്ക് ചെയ്തത് ഐ ഫോണ്‍ ; കിട്ടിയത് വിം സോപ്പും അഞ്ച് രൂപയും

എംപിയുടെ കൊലപാതകം ; നടന്നത് ഭീകരാക്രമണമെന്നും പിന്നില്‍ ഇസ്ലാമിക തീവ്രവാദിയെന്നും ബ്രിട്ടന്‍

പകരക്കാരനില്ലാത്ത അമരക്കാരന്‍ ; തന്ത്രങ്ങളുടെ രാജാവ് ; കിരീടമണിഞ്ഞ് ധോണിപ്പട

പരിശുദ്ധ കാതോലിക്കാ ബാവായെ ദേവലോകം അരമനയില്‍ സ്വീകരിച്ചു

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

ആര്യന്‍ ഖാന്‍ ഇനി ബണ്ടി നമ്പര്‍ 956; ഭക്ഷണ ചെലവിന് 4500 രൂപ മണി ഓര്‍ഡര്‍ അയച്ച് കുടുംബം

വിദ്യാരംഭത്തില്‍ കുരുന്നുകളെ എഴുത്തിനിരുത്തി ശശി തരൂര്‍

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ദേശവിരുദ്ധമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ ; മികവില്‍ നടീനടന്‍മാര്‍ ഇഞ്ചോടിഞ്ച്

കരാറുകാരെ കൂട്ടി തന്നെ കാണാന്‍ വരേണ്ടെന്ന് എംഎല്‍എമാരോട് വീണ്ടും മുഹമ്മദ് റിയാസ്

ആഗോള വിശപ്പ് സൂചികയില്‍ പാകിസ്ഥാനും പിന്നില്‍ 101-ാം സ്ഥാനത്ത് ഇന്ത്യ

കര്‍ഷക സമരവേദിയില്‍ യുവാവിനെ കൊന്ന് കെട്ടിത്തൂക്കി

മോന്‍സന്റെ തട്ടിപ്പുകള്‍ അനിതയും അറിഞ്ഞായിരുന്നുവെന്ന് വെളിപ്പെടുത്തല്‍.

ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യപിച്ചു

ജമ്മുകാശ്മീരിലെ പൂഞ്ചില്‍ വീണ്ടും ഭീകരാക്രമണം ; രണ്ട് സൈനീകര്‍ക്ക് വീരമൃത്യു

പരസ്പരാദരത്തിലധിഷ്ഠിതമായ ലൈംഗികശിക്ഷണം വിശ്വാസപരിശീലന പരിപാടിയുടെ ഭാഗമാക്കാന്‍ ശ്രദ്ധിക്കണം: സത്യദീപം

ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ വെള്ളിയാഴ്ച കാതോലിക്കായായി വാഴിക്കും

എം.എ.യൂസഫലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തും

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

View More