Image

സിപിഎം നേതാക്കളും പാലാ ബിഷപ്പ് ഹൗസില്‍

ജോബിന്‍സ് Published on 17 September, 2021
സിപിഎം നേതാക്കളും പാലാ ബിഷപ്പ് ഹൗസില്‍
കഴിഞ്ഞ ദിവസം ബിജെപിയുടെ സംസ്ഥാന നേതാക്കളും സുരേഷ് ഗോപിയും പാലാ ബിഷപ്പ് ഹൗസിലെത്തി ബിഷപ്പിനെ പിന്തുണ അറിയിച്ചിരുന്നു. ഇന്നലെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ബിഷപ്പ് ഹൗസിലെത്തി പിതാവുമായി ചര്‍ച്ച നടത്തി. ഇതിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ബിഷപ്പിനെ സന്ദര്‍ശിച്ച് പൂര്‍ണ്ണ പിന്തുണ അറിയിച്ചിരുന്നു. 

ഇന്ന് സിപിഎം നേതാവും മന്ത്രിയുമായ വി.എന്‍ വാസവനാണ് ബിഷപ്പ് ഹൗസിലെത്തി ബിഷപ്പിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ബിഷപ്പിന്റെ പ്രസ്താവനയെ സിപിഎം നേതാക്കള്‍ തള്ളിക്കളഞ്ഞതില്‍ സഭാ നേതൃത്വത്തിനുള്ള ശക്തമായ അതൃപ്തിയാണ് വാസവനെ ബിഷപ്പ് ഹൗസ് സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. 

ബിഷപ്പിന്റെ പ്രസംഗം വിവിദമായതിന് പിന്നലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ ബിഷപ്പിനെ സന്ദര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ സിപിഎം നേതാക്കളാരും എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വി.എന്‍ വാസവന്‍ അരമനയിലെത്തിയത്. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടേയും നിര്‍ദ്ദേശ പ്രകാരമാണ് മന്ത്രിയുടെ സ്ന്ദര്‍ശനമെന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക