Image

എഴുപത്തിയൊന്നിന്റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ജോബിന്‍സ് Published on 17 September, 2021
എഴുപത്തിയൊന്നിന്റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കിന്ന് എഴുപത്തിയൊന്നാം പിറന്നാള്‍. 2014 മുതല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന നരേന്ദ്ര മോദി ഇന്ത്യയുടെ 14-ാം പ്രധാനമന്ത്രിയാണ്. നരേന്ദ്ര ദാമോദര്‍ദാസ് മോദിയെന്നാണ് മുഴുവന്‍ പേര്. 2001 മുതല്‍  2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്രമോദി.  വരാണസി ലോക്‌സഭാ മണ്ഡലത്തെയാണ് നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്നത്. 

നരേന്ദ്രമോദിയുടെ പിറന്നാളിനോടനുബന്ധിച്ച് നിരവധി പ്രമുഖരാണ് ആശംസകള്‍ നേര്‍ന്നിട്ടുള്ളത്. ബിജെപി രാജ്യത്ത് മൂന്ന് ആഴ്ചത്തെ ആഘോഷ പരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. ഗംഗാനദിയില്‍ 71 ഇടങ്ങളിലടക്കം രാജ്യത്ത് വിവിധ ഇടങ്ങളില്‍ ശൂചീകരണ യജ്ഞങ്ങളും ബിജെപി നടത്തുന്നുണ്ട്. 

ബൂത്തു തലത്തില്‍ നിന്നും ആശംസകളറിയിച്ച് അഞ്ച് കോടി ആശംസാ കാര്‍ഡുകള്‍ പ്രധാനമന്ത്രിക്ക് ബിജെപി അയക്കും. കേരളത്തിലും വിപുലമായ ആഘോഷപരിപാടികളാണ് ബിജെപി നടത്തുന്നത്. ആരാധനാലയങ്ങളില്‍ ഒരോ സമുദായത്തിന്റേയും ആചാരമനുസരിച്ച് പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അറിയിച്ചു.

Join WhatsApp News
Raj 2021-09-17 12:26:23
Happy Birthday Mr. Modi!
Mathew 2021-09-17 18:54:21
Happy and peaceful birth day. Pm. Narendra modiji. Jai Hindus thanks jai modiji.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക