Image

'തലൈവി'യിലെ ഹിറ്റ് ഗാനത്തിന്‍റെ വീഡിയോ പുറത്ത്

Published on 17 September, 2021
'തലൈവി'യിലെ ഹിറ്റ് ഗാനത്തിന്‍റെ വീഡിയോ പുറത്ത്
കങ്കണ റണൗത്ത് നായികയായ ജയലളിതയുടെ ബയോപിക് 'തലൈവി'യിലെ ഹിറ്റ് ഗാനത്തിന്‍റെ വീഡിയോ പുറത്തെത്തി. രാഷ്ട്രീയത്തില്‍ സജീവമാകും മുന്‍പ് ചലച്ചിത്രതാരമായിരുന്ന കാലത്തെ ജയലളിതയെ ആവിഷ്‍കരിക്കുന്ന ഗാനമാണ് ഇത്.

 

  


ഫിലിം സ്റ്റുഡിയോകളിലെ അക്കാലത്തെ ഗാനരംഗ ചിത്രീകരണത്തെ അനുസ്‍മരിപ്പിക്കും വിധമുള്ള ദൃശ്യങ്ങളാണ് ഗാനത്തിന്. 'ചലീ ചലീ' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഇര്‍ഷാദ് കാമില്‍ ആണ്. സംഗീതം ജി വി പ്രകാശ് കുമാര്‍. പാടിയിരിക്കുന്നത് സൈന്ധവി.എ എല്‍ വിജയ് സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തില്‍ എംജിആറിന്‍റെ റോളില്‍ എത്തുന്നത് അരവിന്ദ് സ്വാമിയും കരുണാനിധിയായി എത്തുന്നത് നാസറുമാണ്. ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്‍ജുന്‍, മധുബാല, തമ്ബി രാമയ്യ, പൂര്‍ണ്ണ, ഭരത് റെഡ്ഡി തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ആദ്യദിനം മുതല്‍ ലഭിക്കുന്നത്.

ജയലളിതയായുള്ള കങ്കണയുടെ പ്രകടനത്തിനും മികച്ച പ്രതികരണം ലഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക