Image

നരേന്ദ്രമോദിയുടെ പിറന്നാൾ ആഘോഷിക്കുന്ന കേരളത്തിലെ മുസ്ലിം ന്യൂനപക്ഷം

Published on 17 September, 2021
നരേന്ദ്രമോദിയുടെ പിറന്നാൾ ആഘോഷിക്കുന്ന കേരളത്തിലെ മുസ്ലിം ന്യൂനപക്ഷം

നരേന്ദ്ര മോദിയുടെ പിറന്നാൾ ആഘോഷിക്കുന്ന കേരളത്തിലെ ന്യൂനപക്ഷ മുസ്ലിം സമൂഹം തീർത്തും ഇന്ത്യൻ ചരിത്രത്തിൽ തന്നെ വ്യത്യസ്തമായൊരു കാഴ്ചയാണ്. അതിന് പിറകിലെ രാഷ്ട്രീയം എന്താണെന്ന് ആലോചിച്ചു കാട് കയറാതെ ആ കാഴ്ചയിലെ ചില ഭംഗികളെ കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. ഒരാളുടെ ദീർഘായുസ്സിന് വേണ്ടി അയാളുടെ പിറന്നാൾ ദിനത്തിൽ പ്രാർഥിക്കുന്നു. രാഷ്ട്രീയവത്കരിച്ചില്ലെങ്കിൽ അതിൽ അസാധാരണമായൊരു സംഗതിയുണ്ട്. ന്യൂനപക്ഷത്തിൽ ഭൂരിപക്ഷമായ മുസ്ലിംങ്ങളും മോദി എന്ന പ്രധാനമന്ത്രിയെ ശത്രുവായി കാണുമ്പോൾ ഒരു കൂട്ടം മാത്രം അദ്ദേഹത്തെ കൂട്ട് പിടിയ്ക്കുന്നു. ഒരുപക്ഷെ അതിയായ ആരാധന കൊണ്ടോ ഇഷ്ടം കൊണ്ടോ ആയിരിക്കാം. അതുമല്ലെങ്കിൽ നിലനിൽപ്പിന് വേണ്ടിത്തന്നെയെന്ന് കരുതാം. എന്ത് കരുതിയാലും കുറഞ്ഞപക്ഷം മുസ്ലിങ്ങളെയെങ്കിലും അനുകൂലിക്കാൻ മാത്രം ഒരു ഭംഗി അദ്ദേഹത്തിനുണ്ടായിരിക്കാം. ന്യൂണപക്ഷങ്ങൾ മാത്രമല്ല, രാഷ്ട്രീയ ചിര വൈരികളായ രാഹുൽ ഗാന്ധിയും പിണറായി വിജയനും പോലെ പ്രധാനമന്ത്രിയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിരുന്നു.

മമ്മൂട്ടിയും മറ്റു സൂപ്പർ താരങ്ങളുമടക്കം പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകളുമായി രംഗത്തു വന്നിരുന്നു. ഇവരെയൊക്കെ സംഘികളെന്ന് ചാപ്പകുത്തി മാറ്റി നിർത്താമെന്ന് നമ്മളാരും ധരിക്കണ്ട. മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്നാൽ അവൻ കമ്മിയോ, ഉമ്മൻ ചാണ്ടിയ്ക്ക് നേർന്നാൽ അവൻ കൊങ്ങിയോ ഒന്നുമാവില്ല. ഒരു പിറന്നാൾ ആശംസകൾ പോലും രാഷ്ട്രീയവത്കരിക്കുന്ന നിലയിലേക്ക് എത്ര അധപതിച്ചു പോയിട്ടുണ്ട് നന്നുടെയൊക്കെ സാമൂഹിക ബോധം എന്നൊന്ന് ചർച്ച ചെയ്യേണ്ടതാണ്.

രാഷ്ട്രീയം അതിന്റെ ആ വഴിക്ക് നടക്കട്ടെ.. മനുഷ്യത്വവും സ്നേഹവും അതിന്റെ വഴിക്കും നടക്കട്ടെ.. മതങ്ങളും മതഭ്രാന്തും ഏതെങ്കിലും വഴിയേ പോകട്ടെ.. സ്നേഹം കൊണ്ടും കൊടുത്തും തന്നെയാണ് നമ്മളിന്നീ കാണുന്ന നിലയിലേക്ക് എത്തിയത്.. അത്‌ തന്നെ തുടരുക.. രാഷ്ട്രീയത്തിനപ്പുറം നരേന്ദ്രമോദിക്ക് പിറന്നാളാശംസകൾ നൽകിയതിലും അത്‌ തന്നെ നമ്മളും കണ്ടാൽ മതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക