Image

അമേരിക്കയില്‍ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ; അതൃപ്തി അറിയിച്ച് വിദഗ്ദ സമിതി

ജോബിന്‍സ് Published on 18 September, 2021
അമേരിക്കയില്‍ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ; അതൃപ്തി അറിയിച്ച് വിദഗ്ദ സമിതി
അമേരിക്കയില്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ പ്രായമേറിയവര്‍ക്ക് ഉടന്‍ നല്‍കി തുടങ്ങാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടി. കഴിഞ്ഞ ദിവസം ചേര്‍ന്ന ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അഡ്‌വൈസറി പാനലില്‍ ഭൂരിഭാഗം പേരും ബൂസ്റ്റര്‍ ഡോസുകള്‍ക്കെതിരെ വോട്ട് ചെയ്തു. എന്നാല്‍ ബൂസ്റ്റര്‍ഡോസ് നല്‍കുന്നത് സംബന്ധിച്ച എഫ്ഡിഎയുടെ 23 പേജുള്ള വിശദീകരണം പാനല്‍ പരിശോധിച്ചു. 

16 വയസ്സിന് മുകളിലേയ്ക്കുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നും ഫൈസര്‍ വാക്‌സിന്‍ രണ്ട് ഡോസ് നല്‍കുന്നത് ഇപ്പോളും ഡെല്‍റ്റാ വേരിയന്റ് അടക്കമുള്ളവയ്‌ക്കെതിരെ ശക്തമായ പ്രതിരോധമാണ് നല്‍കുന്നതെന്ന് യോഗം വിലയിരുത്തി. ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നും ഇപ്പോള്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ബൂസ്റ്റര്‍ ഡോസ് വേണമെന്നുറപ്പിക്കാന്‍ സാധിക്കുന്നതല്ലെന്നും വിദഗ്ദര്‍ പറയുന്നു. 

എന്നാല്‍ എഫ്ഡിഎയ്ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിനുമായി മുന്നോട്ട് പോകുന്നതിന് ഈ പാനലിന്റെ അനുമതി ആവശ്യമില്ല എന്നതാണ് മറ്റൊരു കാര്യം. 16 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആവശ്യമില്ലെന്ന് 16 പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ രണ്ട് പേര്‍ മാത്രമാണ് പാനലില്‍ ഇതിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 

മൂന്നാം ഡോസിന് വേണ്ടി ആരേയും നിര്‍ബന്ധിക്കാന്‍ തക്ക സാഹചര്യം ഇപ്പോഴില്ലെന്നും പാനല്‍ പറഞ്ഞു. ഫൈസര്‍ 306 പേര്‍ക്ക്  ബൂസ്റ്റര്‍ ഡോസ് നല്‍കി നടത്തിയ പഠനത്തില്‍ ആന്റിബോഡിയുടെ അളവ് വര്‍ദ്ധിച്ചതായി കണ്ടെത്തിയെങ്കിലും മൂന്നാം ഡോസ് വേണമെന്നുറപ്പിക്കാന്‍ മാത്രം വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്നും പാനല്‍ വിലയിരുത്തി. ഇതിനാല്‍ ബൂസ്റ്റര്‍ ഡോസ് അനിവാര്യമാണെന്ന് കാണിക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നാണ് പാനലിലിന്റെ അന്തിമ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക