Image

കേരളാ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇഡി അന്വേഷണം

ജോബിന്‍സ് Published on 18 September, 2021
കേരളാ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇഡി അന്വേഷണം
കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എറണാകുളം ജില്ലയിലെ തടിയിട്ടപറമ്പ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഇഡി അന്വേഷണം വരുന്നത്. ഇതില്‍ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള രണ്ട് പേരുമുണ്ട്. ഇവിടുത്തെ ഉദ്യോഗസ്ഥരായ എസ്എച്ച്ഒ സുരേഷ് കുമാര്‍, എഎസ്‌ഐ ജേക്കബ്, സിപിഒ ജ്യോതി ജോര്‍ജ് കൊടകര എസ്എച്ച്ഒ അരുണ്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ഇഡിയുടെ ആവശ്യം. ആവശ്യം ഉന്നയിച്ച് ഡിജിപിയ്ക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ഇഡി കത്ത് നല്‍കി. 

സംസ്ഥാന പോലീസില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുണ്ടെന്ന് ഇഡിയ്ക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതിനുമുമ്പ് ഇത്തരം കേസുകളെന്തെങ്കിലുമുണ്ടോ കള്ളപ്പണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആരോപണങ്ങളുണ്ടോ എന്നീ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഇഡി കത്ത് നല്‍കിയിരിക്കുന്നത്. 

ഇഡി വിവരം ചോദിച്ചതിന് പിന്നാലെ വിജിലന്‍സും ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണത്തിനെത്തുന്നത് സര്‍ക്കാരിന് തിരിച്ചടിയാകും പ്രതിപക്ഷവും ബിജെപിയുമടക്കം ഈ വിഷയം ഉയര്‍ത്തി സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാന്‍ ശ്രമിക്കുകയും ചെയ്യും . ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണെന്നുള്ളതും ഈ വിഷയത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക