Image

കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി ലഭിച്ചവരില്‍ ഒരു കന്യാസ്ത്രീയും

ജോബിന്‍സ് Published on 18 September, 2021
കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി ലഭിച്ചവരില്‍ ഒരു കന്യാസ്ത്രീയും
കഴിഞ്ഞ ദിവസമാണ് തങ്ങളുടെ കൃഷിയിടങ്ങളിലെത്തി വിളകള്‍ തിന്നു നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കര്‍ഷകര്‍ ഹൈക്കോടതിയെ സമീപിച്ചത്. കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നും 13 കര്‍ഷകരായിരുന്നു അനുമതി തേടിയത്. 

ഇവര്‍ക്കെല്ലാം കോടതി അനുമതി നല്‍കുകയും ചെയ്തു. അനുമതി ലഭിച്ചവരുടെ കൂട്ടിത്തില്‍ ഒരു കന്യാസ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. കോഴിക്കോട് കരുവാരക്കുണ്ട് സിഎംസി കോണ്‍വെന്റിലെ സിസ്റ്റര്‍ ജോഫിയ്ക്കാണ് അനുമതി ലഭിച്ചത്. 

മഠത്തിന് ഇവിടെ നാലേക്കര്‍ കൃഷി സ്ഥലമാണുള്ളത്്. കപ്പ, ചേന, വാഴ, ജാതി, കാച്ചില്‍, ചേമ്പ് ഇങ്ങനെ എന്തു നട്ടാലും പന്നി വന്ന് നശിപ്പിക്കുന്ന അവസ്ഥയാണ്. മാത്രമല്ല പന്നികള്‍ ഇപ്പോള്‍ കൃഷിസ്ഥലങ്ങളില്‍ കൂട് കൂട്ടുകയും ചെയ്യുന്നു. ഇതിനാല്‍ സഹികെട്ടാണ് സിസ്റ്റര്‍ ജോഫിയും മറ്റ് കര്‍ഷകര്‍ക്കൊപ്പം കോടതിയെ സമീപിച്ചത്. 

എന്തായാലും മികച്ച കര്‍ഷക കൂടിയായ സിസ്റ്ററിന് ഈ അനുമതി ഒരാശ്വാസമായിരിക്കുകയാണ്. യാതൊരു ദാക്ഷിണ്യവും ഇനി കൃഷിനശിപ്പിക്കാനെത്തുന്ന പന്നികളോട് ഉണ്ടായിരിക്കില്ലെന്നാണ് സിസ്റ്റര്‍ പറയുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക