Image

ചന്ദ്രിക കള്ളപ്പണക്കേസില്‍ ഇബ്രാഹീം കുഞ്ഞ് ഹാജരായില്ല

ജോബിന്‍സ് Published on 18 September, 2021
ചന്ദ്രിക കള്ളപ്പണക്കേസില്‍ ഇബ്രാഹീം കുഞ്ഞ് ഹാജരായില്ല
ചന്ദ്രിക പത്രത്തിനെ മറയാക്കി കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ മന്ത്രി വി.കെ . ഇബ്രാഹീം കുഞ്ഞ് ഇഡിയ്ക്ക് മുന്നില്‍ ഹാജരായില്ല. കഴിഞ്ഞ ദിവസം മുസ്ലീംലീഗ് നേതാവും എംഎല്‍എയുമായ പി.കെ. കുഞ്ഞാലിക്കുട്ടി ഇഡിയ്ക്ക് മുന്നില്‍ ഹാജരായിരുന്നു. 

സെപ്റ്റംബര്‍ 16 ന് ഹാജരാകണം എന്ന് കാണിച്ചായിരുന്നു ഇഡി വി.കെ ഇബ്രാഹീം കുഞ്ഞിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും കൂടുതല്‍ സാവകാശം വേണമെന്നും ആവശ്യപ്പെട്ടാണ് ഇബ്രാഹീം കുഞ്ഞ് ഇഡിയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്. 

ഈ വിഷയത്തില്‍ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇബ്രാഹീംകുഞ്ഞ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിട്ടുണ്ട്. തന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബഞ്ച് ഉത്തരവിറക്കിയതെന്നും ഇത് റദ്ദാക്കണമെന്നുമാണ് ഇബ്രാഹീം കുഞ്ഞിന്റെ ആവശ്യം. 

ഡിവിഷന്‍ ബഞ്ചില്‍ നല്‍കിയിരിക്കുന്ന ഹര്‍ജി തീര്‍പ്പാകുന്നതുവരെ ഈ വിഷയത്തിലെ അന്വേഷണവും തുടര്‍നടപടികളും മരവിപ്പിക്കണമെന്നും ഇബ്രാഹീംകുഞ്ഞ് ആവശ്യപ്പെട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക