Image

ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍, ഡീസല്‍ വില കുറയുമെന്നത് കള്ള പ്രചാരണം; കെ.എന്‍ ബാലഗോപാല്‍

Published on 18 September, 2021
ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍, ഡീസല്‍ വില കുറയുമെന്നത് കള്ള പ്രചാരണം; കെ.എന്‍ ബാലഗോപാല്‍
ന്യുഡല്‍ഹി: പെട്രോളിനേയും ഡീസലിനേ ചരക്കു സേവന നികുതി (ജി.എസ്.ടി)യില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വില കുറയണമെങ്കില്‍ ജി.എസ്.ടിയില്‍ കൊണ്ടുവരികയല്ല, സെസ് ഒഴിവാക്കുകയാണ് വേണ്ടത്. ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നതുകൊണ്ട് പ്രത്യേക ഗുണമില്ല. വിലകുറയുമെന്നത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ്. ജി.എസ്.ടിയുടെ ഭാഗമായ പാചകവാതകത്തിന് വില കുറയുന്നില്ല. മുമ്പില്ലാത്ത തരത്തില്‍ വലിയ തോതില്‍ സെസ് കൊടുക്കുന്ന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതെന്നും മന്ത്രി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയില്‍ ശകാണ്ടുവരുമോ? കൊണ്ടുവന്നാല്‍ വില കുറയില്ലേ എന്ന പ്രചാരണം കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഒരു കേസ് വന്നതിനെ തുടര്‍ന്ന് ജി.എസ്.ടി കൗണ്‍സില്‍ ഇക്കാര്യം പരിശോധിക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അതുകൊണ്ട് ഈ വിഷയം ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയിലുണ്ടായിരുന്നു. ജി.എസ്.ടിയില്‍ വന്നാല്‍ ഇന്ധനവില വലിയ തോതില്‍ കുറയുമെന്ന് കേരളത്തില്‍ ഉള്‍പ്പെടെ വ്യാപകമായ ഒരു പ്രചാരണമുണ്ട്. മകന്ദ്രം ഭരിക്കുന്ന കക്ഷിയുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ വലിയ തോതില്‍ ഈ പ്രചാരണം അഴിച്ചുവിടുന്നുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. 

ജി.എസ്.ടിയില്‍ വന്നതുകൊണ്ട് പ്രത്യേക ഗുണമില്ല. പെട്രോളിന് 26 രൂപയൂം ഡീസലിന് 28 രൂപയും പ്രത്യേക സെസായി നിലവില്‍ കേന്ദ്രം പിരിക്കുന്നുണ്ട്. ഡീസലിന നാല് രൂപ കാര്‍ഷിക സെസായി വേറെയും പിരിക്കുന്നുണ്ട്. അതുെകാണ്ട് വില കുറയണമെങ്കില്‍ ജി.എസ്.ടിയിലേക്ക് കൊണ്ടുവരികയല്ല, സെസ് ഒഴിവാക്കിയാല്‍ മതിയെന്ന അഭിപ്രായം സമാന രീതിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വന്നുവെന്നും മന്ത്രി വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക