Image

സോനു സൂദ്​ 20 കോടിയുടെ നികുതിവെട്ടിപ്പ്​ നടത്തിയെന്ന്​ ഐ ടി

Published on 18 September, 2021
സോനു സൂദ്​ 20 കോടിയുടെ നികുതിവെട്ടിപ്പ്​ നടത്തിയെന്ന്​ ഐ ടി
ന്യൂഡല്‍ഹി: ബോളിവുഡ്​ നടന്‍ സോനു സൂദ്​ 20 കോടിയുടെ നികുതിവെട്ടിപ്പ്​ നടത്തിയെന്നാരോപിച്ച്‌ ​ ആദായ നികുതി വകുപ്പ് ​. സോനു സൂദിന്‍റെ വസതിയിലും ഓഫീസിലും കഴിഞ്ഞ മൂന്ന്​ ദിവസമായി നടത്തിയ റെയ്​ഡിനൊടുവിലാണ്​ ഐടി വിഭാഗത്തിന്റെ പ്രസ്​താവന.

ഡല്‍ഹിയില്‍ കെജ്​രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്​മി പാര്‍ട്ടിയുമായി സഹകരിക്കുകയാണെന്ന്​ സോനു സൂദ്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയായിരുന്നു ഐടി റെയ്‌ഡ്‌ . സോനു സൂദിന്‍റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒ വിദേശരാജ്യത്ത്​ നിന്ന്​ ക്രൗഡ്​ ഫണ്ടിങ്ങിലൂടെ 2.1 കോടി സ്വരൂപിച്ചത്​ ചട്ട ലംഘനമാണെന്നും ആദായ നികുതി വകുപ്പ്​ വ്യക്​തമാക്കിയിട്ടുണ്ട്​.

റെയ്​ഡില്‍ നികുതിവെട്ടിപ്പിന്​ സാധൂകരണം നല്‍കുന്ന തെളിവുകള്‍ ലഭ്യമായിട്ടുണ്ട്​. കടലാസ്​ കമ്ബനികളില്‍ നിന്നും വായ്​പയെടുത്തതിന്‍റെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ്​ പറയുന്നു. അതെ സമയം 20 കോടിയുടെ നികുതിവെട്ടിപ്പെങ്കിലും സോനു സൂദ്​ നടത്തിയിട്ടുണ്ടെന്നാണ്​ അനുമാനമെന്നും ആദായ നികുതി വകുപ്പ്​ അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക